വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 ജനുവരി പേ. 22-26
  • യഥാർഥസന്തോഷം കൈവരുത്തുന്ന സ്‌നേഹം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഥാർഥസന്തോഷം കൈവരുത്തുന്ന സ്‌നേഹം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മോ സ്വസ്‌നേ​ഹ​മോ?
  • നിക്ഷേപം സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ?
  • യഹോ​വയെ അന്വേ​ഷി​ക്കു​ന്നോ അതോ ജീവി​ത​സു​ഖ​ങ്ങ​ളു​ടെ പിന്നാ​ലെ​യോ?
  • സന്തോ​ഷ​ത്തി​ന്റെ പാത
  • സത്യാരാധന എങ്ങനെ തിരിച്ചറിയാം?
    2007 വീക്ഷാഗോപുരം
  • സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക
    2001 വീക്ഷാഗോപുരം
  • “സ്‌നേഹത്തിൽ നടപ്പിൻ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • അയൽക്കാരനെ സ്‌നേഹിക്കുക എന്നതിന്റെ അർഥം
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 ജനുവരി പേ. 22-26
തന്നെത്തന്നെ അമിതമായി സ്‌നേഹിക്കുന്ന ഒരു സ്‌ത്രീ, വസ്‌തുവകകളെ സ്‌നേഹിക്കുന്ന ഒരാൾ, വന്യമായ പാർട്ടിയിൽ പങ്കെടുക്കുന്ന ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ

യഥാർഥ​സ​ന്തോ​ഷം കൈവ​രു​ത്തുന്ന സ്‌നേഹം

“യഹോവ ദൈവ​മാ​യുള്ള ജനം സന്തുഷ്ടർ.”​—സങ്കീ. 144:15.

ഗീതങ്ങൾ: 111, 109

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • നമ്മളെ​ത്തന്നെ അമിത​മാ​യി സ്‌നേ​ഹി​ക്കു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം?

  • പണത്തോട്‌ അത്യാർത്തി​യു​ള്ള​വർക്ക്‌ യഥാർഥ​സ​ന്തോ​ഷം ഇല്ലാത്തത്‌ എന്തു​കൊണ്ട്‌?

  • ജീവി​ത​സു​ഖ​ങ്ങ​ളോ​ടുള്ള നമ്മുടെ മനോ​ഭാ​വം എങ്ങനെ വിലയി​രു​ത്താം?

1. നമ്മൾ ജീവി​ക്കുന്ന കാലം മറ്റെല്ലാ കാലഘ​ട്ട​ങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

മനുഷ്യ​ച​രി​ത്ര​ത്തി​ലെ മറ്റെല്ലാ കാലഘ​ട്ട​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മായ ഒരു കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ യഹോവ ‘എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള ഒരു മഹാപു​രു​ഷാ​രത്തെ’ കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇപ്പോൾ ഇവർ 80 ലക്ഷത്തി​ല​ധി​കം വരുന്ന ഒരു “മഹാജനത”യായി​ത്തീർന്നി​രി​ക്കു​ന്നു. സന്തുഷ്ട​രായ ഈ ജനം ‘രാപ്പകൽ ദൈവ​ത്തി​ന്റെ ആലയത്തിൽ വിശു​ദ്ധ​സേ​വനം അനുഷ്‌ഠി​ക്കു​ക​യാണ്‌.’ (വെളി. 7:9, 15; യശ. 60:22) ദൈവ​ത്തോ​ടും സഹമനു​ഷ്യ​രോ​ടും സ്‌നേ​ഹ​മുള്ള ആളുക​ളു​ടെ ഇത്ര വലി​യൊ​രു കൂട്ടം ഇതിനു മുമ്പ്‌ ഒരിക്ക​ലും ഉണ്ടായി​രു​ന്നി​ട്ടില്ല.

2. ദൈവ​വു​മാ​യി ബന്ധമി​ല്ലാത്ത ആളുകളെ, തെറ്റായ ഏതുതരം സ്‌നേ​ഹ​മാ​ണു തിരി​ച്ച​റി​യി​ക്കു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

2 എന്നാൽ നമ്മുടെ ഈ കാലത്ത്‌ ആളുകൾ മറ്റൊരു തരം സ്‌നേഹം കാണി​ക്കു​മെന്നു തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. സ്വാർഥ​ത​യാണ്‌ അതിന്റെ മുഖമു​ദ്ര. ദൈവ​വു​മാ​യി ഒരു ബന്ധവു​മി​ല്ലാത്ത ആളുക​ളു​ടെ സ്വഭാ​വ​വി​ശേ​ഷ​ത​യാ​യി​രി​ക്കും അത്തരം സ്‌നേഹം. പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ​യാണ്‌ അതെക്കു​റിച്ച്‌ എഴുതി​യത്‌: “അവസാ​ന​കാ​ലത്ത്‌ . . . മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും . . . ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും” ആയിരി​ക്കും. (2 തിമൊ. 3:1-4) തങ്ങളുടെ താത്‌പ​ര്യ​ങ്ങൾക്കു മുഖ്യ​സ്ഥാ​നം കൊടു​ക്കുന്ന ഇത്തരം സ്‌നേഹം ക്രിസ്‌തീ​യ​സ്‌നേ​ഹ​ത്തോ​ടു ചേർന്നു​പോ​കു​ന്നതല്ല. എന്നു മാത്രമല്ല, അതു ക്രിസ്‌തീ​യ​സ്‌നേ​ഹ​ത്തി​നു നേർവി​പ​രീ​ത​വു​മാണ്‌. സ്വാർഥ​ല​ക്ഷ്യ​ങ്ങൾക്കു പുറകേ പോകു​ന്നവർ വിചാ​രി​ക്കു​ന്നതു തങ്ങൾക്കു സന്തോഷം കിട്ടു​മെ​ന്നാണ്‌. പക്ഷേ, അത്‌ ഒരിക്ക​ലും ഒരു വ്യക്തിയെ സന്തുഷ്ട​നാ​ക്കു​ന്നില്ല. തന്നെയു​മല്ല, അത്തരം സ്‌നേഹം സ്വാർഥ​മായ ഒരു ലോകത്തെ സൃഷ്ടി​ക്കു​ന്നു, ജീവിതം ‘ബുദ്ധി​മു​ട്ടു നിറഞ്ഞ​താ​ക്കു​ക​യും’ ചെയ്യുന്നു.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പരി​ശോ​ധി​ക്കും, എന്തു​കൊണ്ട്‌?

3 ലോക​ത്തിൽ വ്യാപ​ക​മാ​യി​രി​ക്കുന്ന സ്വാർഥത നിറഞ്ഞ ഈ സ്‌നേഹം ക്രിസ്‌ത്യാ​നി​കൾക്ക്‌ അപകടം വരുത്തു​മെന്നു പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ അത്തരം തെറ്റായ സ്‌നേഹം കാണി​ക്കു​ന്ന​വ​രിൽനിന്ന്‌ ‘അകന്നു​മാ​റാൻ’ അദ്ദേഹം മുന്നറി​യി​പ്പു നൽകി. (2 തിമൊ. 3:5) എന്നിരു​ന്നാ​ലും അത്തരം ആളുക​ളിൽനിന്ന്‌ പൂർണ​മാ​യി വേറി​ട്ടു​നിൽക്കാൻ നമുക്കാ​കില്ല. അങ്ങനെ​യെ​ങ്കിൽ, ഇന്നു പ്രബല​മാ​യി​രി​ക്കുന്ന ലോക​ത്തി​ന്റെ മനോ​ഭാ​വം നമ്മളെ സ്വാധീ​നി​ക്കാ​തി​രി​ക്കാ​നും സ്‌നേ​ഹ​ത്തി​ന്റെ ദൈവ​മായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും നമുക്ക്‌ എങ്ങനെ കഴിയും? നമുക്ക്‌ ഇപ്പോൾ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും 2 തിമൊ​ഥെ​യൊസ്‌ 3:2-4-ൽ വിവരി​ക്കുന്ന തരം സ്‌നേ​ഹ​വും തമ്മിൽ ഒന്നു താരത​മ്യം ചെയ്‌തു​നോ​ക്കാം. അങ്ങനെ ചെയ്യു​ന്നതു നമ്മളെ​ത്തന്നെ ഒന്നു പരി​ശോ​ധി​ച്ചു​നോ​ക്കാ​നും യഥാർഥ സന്തോ​ഷ​വും സംതൃ​പ്‌തി​യും തരുന്ന തരം സ്‌നേഹം എങ്ങനെ കാണി​ക്കാ​മെന്നു മനസ്സി​ലാ​ക്കാ​നും നമ്മളെ സഹായി​ക്കും.

ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മോ സ്വസ്‌നേ​ഹ​മോ?

4. ഒരളവു​വരെ നമ്മോ​ടു​തന്നെ സ്‌നേ​ഹ​മു​ള്ളതു തെറ്റല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

4 ‘മനുഷ്യർ സ്വസ്‌നേ​ഹി​കൾ ആയിരി​ക്കും’ എന്നു ദൈവ​പ്ര​ചോ​ദി​ത​മാ​യി പൗലോസ്‌ എഴുതി. നമ്മളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്നതു തെറ്റാ​ണോ? അല്ല. അതു സ്വാഭാ​വി​ക​മാണ്‌, ഒരു പരിധി​വരെ ആവശ്യ​വു​മാണ്‌. യഹോവ ആ വിധത്തി​ലാ​ണു നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. യേശു പറഞ്ഞു: “നിന്റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.” (മർക്കോ. 12:31) നമ്മെത്തന്നെ സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ങ്കിൽ നമുക്ക്‌ അയൽക്കാ​രനെ സ്‌നേ​ഹി​ക്കാൻ കഴിയില്ല. തിരു​വെ​ഴു​ത്തു​ക​ളിൽ ഇങ്ങനെ​യും പറഞ്ഞി​രി​ക്കു​ന്നു: “അങ്ങനെ​തന്നെ, ഭർത്താ​ക്ക​ന്മാ​രും ഭാര്യ​മാ​രെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കണം. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്തന്നെ സ്‌നേ​ഹി​ക്കു​ന്നു. ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. ക്രിസ്‌തു സഭയുടെ കാര്യ​ത്തിൽ ചെയ്യു​ന്ന​തു​പോ​ലെ വാത്സല്യ​ത്തോ​ടെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌?” (എഫെ. 5:28, 29) അതു​കൊണ്ട്‌ ഒരളവു​വരെ നമ്മളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്ന​തിൽ തെറ്റില്ല.

തന്നെത്തന്നെ അമിതമായി സ്‌നേഹിക്കുന്ന ഒരു സ്‌ത്രീ

5. തങ്ങളെ​ത്തന്നെ അമിത​മാ​യി സ്‌നേ​ഹി​ക്കു​ന്ന​വരെ നിങ്ങൾ എങ്ങനെ വർണി​ക്കും?

5 എന്നാൽ 2 തിമൊ​ഥെ​യൊസ്‌ 3:2-ൽ പറഞ്ഞി​രി​ക്കുന്ന സ്‌നേഹം സ്വാഭാ​വി​ക​മാ​യുള്ള ഒന്നല്ല, അതു ഗുണം ചെയ്യു​ന്ന​തു​മല്ല. അതു വികല​മാ​ക്ക​പ്പെട്ട, സ്വാർഥത നിറഞ്ഞ സ്‌നേ​ഹ​മാണ്‌. കണക്കി​ല​ധി​കം തങ്ങളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്നവർ തങ്ങളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്കു​ന്ന​വ​രാണ്‌. (റോമർ 12:3 വായി​ക്കുക.) സ്വന്തം കാര്യ​ങ്ങ​ളി​ലാണ്‌ അത്തരക്കാർക്ക്‌ ഏറ്റവു​മ​ധി​കം താത്‌പ​ര്യം. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ അവർക്കു വലിയ ചിന്ത​യൊ​ന്നു​മില്ല. എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാൽ അതിന്റെ ഉത്തരവാ​ദി​ത്വ​മേ​റ്റെ​ടു​ക്കു​ന്ന​തി​നു പകരം മറ്റുള്ള​വ​രു​ടെ മേൽ പഴിചാ​രാ​നാ​യി​രി​ക്കും അവരുടെ പ്രവണത. ഒരു ബൈബിൾ വ്യാഖ്യാ​ന​ഗ്രന്ഥം പറയു​ന്ന​ത​നു​സ​രിച്ച്‌ ‘തങ്ങളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്നവർ മുള്ളൻപ​ന്നി​യെ​പ്പോ​ലെ​യാണ്‌. മുള്ളൻപന്നി അതിനു സുഖം കിട്ടാ​നാ​യി പന്തു​പോ​ലെ ചുരു​ണ്ടു​കൂ​ടി കിടക്കാ​റുണ്ട്‌. അതിന്റെ അടിഭാ​ഗം മുഴുവൻ രോമാ​വൃ​ത​മാ​യ​തു​കൊണ്ട്‌ ഇങ്ങനെ കിടക്കു​ന്നതു മുള്ളൻപ​ന്നി​ക്കു നല്ല സുഖമാണ്‌. പക്ഷേ പുറമേ മുഴുവൻ മുള്ളു​ക​ളാ​യി​രി​ക്കും, അടു​ത്തേക്ക്‌ ആരെങ്കി​ലും ചെന്നാൽ അവരുടെ ദേഹത്ത്‌ മുള്ളു കൊള്ളും.’ ഇങ്ങനെ മുള്ളൻപ​ന്നി​യെ​പ്പോ​ലെ സ്വന്തം താത്‌പ​ര്യ​ങ്ങളെ ചുറ്റി​പ്പറ്റി ജീവി​ക്കുന്ന ആളുകൾ പക്ഷേ ശരിക്കും സന്തുഷ്ടരല്ല.

6. നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

6 അവസാ​ന​കാ​ലത്ത്‌ ലോക​മെ​ങ്ങും പ്രബല​മാ​കുന്ന മോശം ഗുണങ്ങ​ളു​ടെ പട്ടിക​യിൽ ഒന്നാം സ്ഥാനത്താ​ണു പൗലോസ്‌ സ്വസ്‌നേഹം പട്ടിക​പ്പെ​ടു​ത്തി​യ​തെന്നു ശ്രദ്ധി​ക്കുക. മറ്റു ദുർഗു​ണ​ങ്ങ​ളെ​ല്ലാം ഇതിൽനിന്ന്‌ ഉരുത്തി​രി​യു​ന്ന​തു​കൊ​ണ്ടാണ്‌ അത്‌ ആദ്യം വന്നിരി​ക്കു​ന്ന​തെന്നു ചില ബൈബിൾപ​ണ്ഡി​ത​ന്മാർ പറയുന്നു. എന്നാൽ ഇതിനു വിപരീ​ത​മാ​യി ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നവർ തികച്ചും വ്യത്യ​സ്‌ത​മായ ഗുണങ്ങ​ളു​ള്ള​വ​രാണ്‌. നമുക്കു​ണ്ടാ​യി​രി​ക്കേണ്ട തരം സ്‌നേ​ഹത്തെ ബൈബിൾ സന്തോഷം, സമാധാ​നം, ക്ഷമ, ദയ, നന്മ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം എന്നീ ഗുണങ്ങ​ളു​മാ​യാ​ണു ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (ഗലാ. 5:22, 23) സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “യഹോവ ദൈവ​മാ​യുള്ള ജനം സന്തുഷ്ടർ.” (സങ്കീ. 144:15) യഹോവ സന്തോ​ഷ​മുള്ള ദൈവ​മാണ്‌. യഹോ​വ​യു​ടെ ജനവും ആ ഗുണം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. അവർ മറ്റുള്ള​വ​രു​ടെ ക്ഷേമത്തി​നു​വേണ്ടി തങ്ങൾക്കു​ള്ളതു കൊടു​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കു​ന്നു. എന്നാൽ തങ്ങളെ​ത്തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു വാങ്ങു​ന്ന​തിൽ മാത്ര​മാ​ണു താത്‌പ​ര്യം.​—പ്രവൃ. 20:35.

വയൽശുശ്രൂഷയിൽ ഏർപ്പെടുന്ന ഒരു സഹോദരി

നമ്മളെത്തന്നെ സ്‌നേ​ഹി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? (7-ാം ഖണ്ഡിക കാണുക)

7. നമ്മുടെ ദൈവ​സ്‌നേഹം ഒന്നു വിലയി​രു​ത്താൻ ഏതു ചോദ്യ​ങ്ങൾ സഹായി​ക്കും?

7 ജീവി​ത​ത്തിൽ നമ്മൾ നമ്മളെ​ത്ത​ന്നെ​യാ​ണോ അതോ ദൈവ​ത്തെ​യാ​ണോ കൂടുതൽ സ്‌നേ​ഹി​ക്കു​ന്നത്‌ എന്ന്‌ എങ്ങനെ നിർണ​യി​ക്കാം? ഫിലിപ്പിയർ 2:3, 4-ൽ കാണുന്ന ഈ ഉപദേശം ശ്രദ്ധി​ക്കുക: “വഴക്കു​ണ്ടാ​ക്കാ​നുള്ള ഉദ്ദേശ്യ​ത്തോ​ടെ​യോ ദുരഭി​മാ​ന​ത്തോ​ടെ​യോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക. നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.” സ്വയം ഇങ്ങനെ ചോദി​ക്കു​ന്നതു നമുക്കു ഗുണം ചെയ്യും: ‘ഈ ഉപദേശം ഞാൻ എന്റെ ജീവി​ത​ത്തിൽ പിൻപ​റ്റു​ന്നു​ണ്ടോ? ദൈ​വേഷ്ടം ചെയ്യാൻ ഞാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നു​ണ്ടോ? വയൽസേ​വ​ന​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടു​കൊ​ണ്ടും സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു​കൊ​ണ്ടും ഞാൻ ഈ നിർദേ​ശ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്നു​ണ്ടോ?’ നമ്മളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്നത്‌ എപ്പോ​ഴും എളുപ്പമല്ല. അതിൽ നല്ല ശ്രമം ഉൾപ്പെ​ടു​ന്നുണ്ട്‌. നമ്മൾ ചില ത്യാഗ​ങ്ങ​ളും ചെയ്യേ​ണ്ടി​വ​രും. പക്ഷേ, പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി​യു​ടെ അംഗീ​കാ​രം നമുക്കു​ണ്ടെന്ന്‌ അറിയു​ന്ന​തി​നെ​ക്കാൾ നമ്മളെ സന്തോ​ഷി​പ്പി​ക്കുന്ന മറ്റ്‌ എന്താണു​ള്ളത്‌?

8. ദൈവ​ത്തോ​ടുള്ള സ്‌നേഹം ചിലരെ എന്തു ചെയ്യാൻ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു?

8 യഹോ​വയെ കൂടുതൽ സേവി​ക്കു​ന്ന​തി​നു​വേണ്ടി, ധാരാളം പണമു​ണ്ടാ​ക്കാൻ കഴിയുന്ന ജോലി​കൾ വിട്ടു​ക​ള​യാൻ ദൈവ​സ്‌നേഹം ചിലരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന എറീക്ക സഹോ​ദരി ഒരു ഡോക്‌ട​റാണ്‌. എന്നാൽ, വൈദ്യ​ശാ​സ്‌ത്ര​മേ​ഖ​ല​യിൽ തനിക്കു​ണ്ടാ​യി​രുന്ന ആ പദവി​യും സ്ഥാനവും എല്ലാം ഉപേക്ഷിച്ച്‌ സഹോ​ദരി സാധാരണ മുൻനി​ര​സേ​വനം ആരംഭി​ച്ചു, ഭർത്താ​വി​നോ​ടൊ​പ്പം പല രാജ്യ​ങ്ങ​ളിൽ സേവിച്ചു. പിന്നിട്ട വഴിക​ളെ​ക്കു​റിച്ച്‌ സഹോ​ദരി പറയുന്നു: “ഒരു അന്യഭാ​ഷാ​വ​യ​ലിൽ സേവി​ച്ച​തു​കൊണ്ട്‌ ഞങ്ങൾക്കു​ണ്ടായ നല്ലനല്ല അനുഭ​വ​ങ്ങ​ളും ഞങ്ങൾക്കു കിട്ടിയ സുഹൃ​ത്തു​ക്ക​ളും ഞങ്ങളുടെ ജീവിതം കൂടുതൽ അർഥപൂർണ​മാ​ക്കി. ഞാൻ ഇപ്പോ​ഴും രോഗി​കളെ ചികി​ത്സി​ക്കാ​റുണ്ട്‌. പക്ഷേ, എന്റെ സമയവും ശക്തിയും എല്ലാം ഞാൻ കൂടുതൽ ഉപയോ​ഗി​ക്കു​ന്നത്‌ ആളുകളെ ആത്മീയ​മാ​യി സുഖ​പ്പെ​ടു​ത്തു​ന്ന​തി​നും സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നും വേണ്ടി​യാണ്‌. അങ്ങേയറ്റം സന്തോ​ഷ​വും സംതൃ​പ്‌തി​യും ആണ്‌ ഇന്നു ഞാൻ അനുഭ​വി​ക്കു​ന്നത്‌.”

നിക്ഷേപം സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ?

വസ്‌തുവകകളെ സ്‌നേഹിക്കുന്ന ഒരാൾ

9. പണത്തോ​ടുള്ള സ്‌നേഹം സന്തോഷം കൈവ​രു​ത്തു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

9 ആളുകൾ ‘പണക്കൊ​തി​യ​ന്മാർ’ ആയിരി​ക്കു​മെന്നു പൗലോസ്‌ എഴുതി. കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ അയർലൻഡി​ലെ ഒരു മുൻനി​ര​സേ​വകൻ ഒരാ​ളോ​ടു ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു. അപ്പോൾ അയാൾ തന്റെ പേഴ്‌സ്‌ തുറന്ന്‌ കുറെ നോട്ടു​ക​ളെ​ടുത്ത്‌ ഉയർത്തി​പ്പി​ടി​ച്ചിട്ട്‌ അഹങ്കാ​ര​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “ഇതാണ്‌ എന്റെ ദൈവം!” എല്ലാവ​രും ഇങ്ങനെ പറയാ​റി​ല്ലെ​ങ്കി​ലും ഇന്നു ലോക​ത്തുള്ള മിക്കവ​രും പണത്തെ​യും പണം കൊടുത്ത്‌ വാങ്ങാൻ കഴിയുന്ന വസ്‌തു​ക്ക​ളെ​യും സ്‌നേ​ഹി​ക്കു​ന്ന​വ​രാണ്‌. എന്നാൽ ബൈബിൾ ഇങ്ങനെ മുന്നറി​യി​പ്പു തരുന്നു: “വെള്ളിയെ സ്‌നേ​ഹി​ക്കു​ന്ന​വനു വെള്ളി​കൊ​ണ്ടും ധനത്തെ സ്‌നേ​ഹി​ക്കു​ന്ന​വനു വരുമാ​നം​കൊ​ണ്ടും ഒരിക്ക​ലും തൃപ്‌തി​വ​രില്ല.” (സഭാ. 5:10) അത്തരക്കാർ എപ്പോ​ഴും കൂടു​തൽക്കൂ​ടു​തൽ പണം ആഗ്രഹി​ക്കു​ന്ന​വ​രാണ്‌. അതു വാരി​ക്കൂ​ട്ടാ​നുള്ള ശ്രമത്തി​നി​ട​യിൽ അവർ തങ്ങൾക്കു​തന്നെ ‘പലപല വേദനകൾ’ വരുത്തി​വെ​ക്കു​ന്നു.​—1 തിമൊ. 6:9, 10.

10. സമ്പത്തി​നെ​യും ദാരി​ദ്ര്യ​ത്തെ​യും പറ്റി ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

10 പണം ആവശ്യ​മി​ല്ലാ​ത്ത​താ​യി ആരാണു​ള്ളത്‌? പണം ഒരളവു​വരെ സംരക്ഷണം തരുന്നുണ്ട്‌. (സഭാ. 7:12) പക്ഷേ, അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേണ്ട പണം മാത്ര​മാ​ണു​ള്ള​തെ​ങ്കിൽ ഒരാൾക്കു ശരിക്കും സന്തുഷ്ട​നാ​യി​രി​ക്കാൻ കഴിയു​മോ? തീർച്ച​യാ​യും കഴിയും! (സഭാ​പ്ര​സം​ഗകൻ 5:12 വായി​ക്കുക.) യാക്കെ​യു​ടെ മകനായ ആഗൂർ ഇങ്ങനെ പ്രാർഥി​ച്ചു: “ദാരി​ദ്ര്യ​മോ സമ്പത്തോ തരാതെ എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.” അങ്ങേയറ്റം ദാരി​ദ്ര്യം അനുഭ​വി​ക്കാൻ അദ്ദേഹം ആഗ്രഹി​ക്കാ​ത്ത​തി​ന്റെ കാരണം നമു​ക്കെ​ല്ലാം പെട്ടെന്നു മനസ്സി​ലാ​കും. അദ്ദേഹം​തന്നെ പറയു​ന്ന​തു​പോ​ലെ, മോഷ്ടി​ക്കാ​നുള്ള പ്രലോ​ഭനം തോന്നാൻ അദ്ദേഹം ആഗ്രഹി​ച്ചില്ല. കാരണം അതു ദൈവ​ത്തിന്‌ അപമാനം വരുത്തു​മാ​യി​രു​ന്നു. എന്നാൽ സമ്പത്തു തരരുതേ എന്നു പ്രാർഥി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? അദ്ദേഹം എഴുതി: ‘ഞാൻ തൃപ്‌ത​നാ​യിട്ട്‌, “ആരാണ്‌ യഹോവ” എന്നു ചോദിച്ച്‌ അങ്ങയെ തള്ളിപ്പ​റ​യാൻ ഇടവരു​മ​ല്ലോ.’ (സുഭാ. 30:8, 9) ദൈവ​ത്തിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം സമ്പത്തിൽ ആശ്രയി​ക്കുന്ന പലരെ​യും നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും.

11. പണം സംബന്ധിച്ച്‌ യേശു എന്ത്‌ ഉപദേ​ശ​മാണ്‌ തന്നത്‌?

11 പണസ്‌നേ​ഹി​കൾക്കു ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ കഴിയില്ല. യേശു ഇങ്ങനെ പറഞ്ഞു: “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും. അല്ലെങ്കിൽ ഒന്നാമ​നോ​ടു പറ്റിനിന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.” തൊട്ടു മുമ്പ്‌ യേശു ഇങ്ങനെ പറഞ്ഞി​രു​ന്നു: “കീടങ്ങ​ളും തുരു​മ്പും നശിപ്പി​ക്കു​ക​യും കള്ളൻ കയറി മോഷ്ടി​ക്കു​ക​യും ചെയ്യുന്ന ഈ ഭൂമി​യിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​ന്നതു മതിയാ​ക്കൂ. പകരം, കീടങ്ങ​ളും തുരു​മ്പും നശിപ്പി​ക്കു​ക​യോ കള്ളൻ കയറി മോഷ്ടി​ക്കു​ക​യോ ചെയ്യാത്ത സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ സ്വരൂ​പി​ക്കൂ.”​—മത്താ. 6:19, 20, 24.

12. ലളിത​മാ​യി ജീവി​ക്കു​ന്നതു ദൈവ​സേ​വനം കൂടുതൽ എളുപ്പ​മു​ള്ള​താ​ക്കു​ന്നത്‌ എങ്ങനെ? ഒരു ഉദാഹ​രണം പറയുക.

12 ലളിത​മാ​യി ജീവി​ക്കു​ന്നതു പലരെ​യും കൂടുതൽ സന്തുഷ്ട​രാ​ക്കു​ന്നെന്നു മാത്രമല്ല യഹോ​വയെ സേവി​ക്കാൻ അവർക്കു കൂടുതൽ സമയം കിട്ടു​ക​യും ചെയ്യുന്നു. ഐക്യ​നാ​ടു​ക​ളി​ലുള്ള ജാക്ക്‌ സഹോ​ദരൻ തനിക്കു​ണ്ടാ​യി​രുന്ന വലിയ വീടും ബിസി​നെ​സ്സും വിറ്റു. ഭാര്യ​യോ​ടൊ​പ്പം മുൻനി​ര​സേ​വനം ചെയ്യാ​നാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌. അദ്ദേഹം ഓർക്കു​ന്നു: “ഞങ്ങൾക്കു​ണ്ടാ​യി​രുന്ന മനോ​ഹ​ര​മായ വീടും സ്ഥലവും ഒക്കെ ഉപേക്ഷി​ക്കു​ന്നത്‌ അൽപ്പം ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പക്ഷേ, വർഷങ്ങ​ളാ​യി മിക്കവാ​റും എല്ലാ ദിവസ​വും ജോലി​സ്ഥ​ലത്തെ പ്രശ്‌നങ്ങൾ കാരണം മനസ്സു മടുത്താ​ണു ഞാൻ വീട്ടി​ലെ​ത്തി​യി​രു​ന്നത്‌. മുൻനി​ര​സേ​വി​ക​യായ എന്റെ ഭാര്യയാകട്ടെ, എപ്പോ​ഴും അങ്ങേയറ്റം സന്തോ​ഷ​വ​തി​യും! അവൾ ഇങ്ങനെ പറയു​മാ​യി​രു​ന്നു, ‘എന്റെ ബോസാണ്‌ ഏറ്റവും നല്ല ബോസ്‌.’ ഞാനും ഇപ്പോൾ മുൻനി​ര​സേ​വനം ചെയ്യു​ക​യാണ്‌. ഞങ്ങൾ രണ്ടു പേരും യഹോ​വ​യ്‌ക്കു​വേണ്ടി പ്രവർത്തി​ക്കു​ന്നു.”

സംഭാവനപ്പെട്ടിയിൽ പണം ഇടുന്നു

പണത്തെ സ്‌നേ​ഹി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? (13-ാം ഖണ്ഡിക കാണുക)

13. പണത്തോ​ടുള്ള നമ്മുടെ വീക്ഷണം നമുക്ക്‌ എങ്ങനെ വിശക​ലനം ചെയ്യാം?

13 പണത്തെ നമ്മൾ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്ന​തെന്നു വിശക​ലനം ചെയ്യാൻ പിൻവ​രുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സത്യസ​ന്ധ​മാ​യി ഒന്നു ചിന്തി​ക്കുക: ‘പണത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ ശരിക്കും വിശ്വ​സി​ക്കു​ന്നു​ണ്ടോ, അതിന​നു​സ​രി​ച്ചാ​ണോ ഞാൻ ജീവി​ക്കു​ന്നത്‌? പണം സമ്പാദി​ക്കു​ന്ന​തി​നാ​ണോ എന്റെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം? യഹോ​വ​യു​മാ​യുള്ള ബന്ധത്തെ​ക്കാ​ളും വ്യക്തി​ബ​ന്ധ​ങ്ങ​ളെ​ക്കാ​ളും ഞാൻ വില കൊടു​ക്കു​ന്നതു വസ്‌തു​വ​ക​കൾക്കാ​ണോ? യഹോവ എന്റെ ആവശ്യ​ങ്ങൾക്കാ​യി കരുതു​മെന്നു ഞാൻ ഉറച്ചു​വി​ശ്വ​സി​ക്കു​ന്നു​ണ്ടോ?’ തന്നിൽ പ്രത്യാശ വെക്കുന്ന ആരെയും യഹോവ നിരാ​ശ​രാ​ക്കി​ല്ലെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.​—മത്താ. 6:33.

യഹോ​വയെ അന്വേ​ഷി​ക്കു​ന്നോ അതോ ജീവി​ത​സു​ഖ​ങ്ങ​ളു​ടെ പിന്നാ​ലെ​യോ?

14. ജീവി​ത​സു​ഖ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സമനി​ല​യുള്ള വീക്ഷണം എന്താണ്‌?

14 മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, ഇന്നു മിക്കയാ​ളു​ക​ളും ‘ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്നവർ’ ആണ്‌. നമ്മളെ​ക്കു​റി​ച്ചു​ത​ന്നെ​യും പണത്തെ​ക്കു​റി​ച്ചും ന്യായ​മായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്നതു തെറ്റ​ല്ലെന്നു നമ്മൾ കണ്ടു. അതു​പോ​ലെ​തന്നെ ഉല്ലാസ​ത്തി​ന്റെ കാര്യ​ത്തി​ലും സമനി​ല​യുള്ള ഒരു വീക്ഷണ​മു​ള്ള​തിൽ തെറ്റൊ​ന്നു​മില്ല. നമ്മൾ ഒരു വിരക്ത​ജീ​വി​തം നയിക്കാ​നോ ആസ്വാ​ദ്യ​ക​ര​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​തി​രി​ക്കാ​നോ ഒന്നുമല്ല യഹോവ ആഗ്രഹി​ക്കു​ന്നത്‌. വിശ്വ​സ്‌ത​രാ​യ​വർക്കു ബൈബിൾ ഈ പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്നു: “നീ പോയി ആനന്ദ​ത്തോ​ടെ നിന്റെ ഭക്ഷണം കഴിക്കുക, ആനന്ദഹൃ​ദ​യ​ത്തോ​ടെ നിന്റെ വീഞ്ഞു കുടി​ക്കുക.”​—സഭാ. 9:7.

വന്യമായ പാർട്ടിയിൽ പങ്കെടുക്കുന്ന ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ

15. ‘ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്നവർ’ എന്ന പ്രയോ​ഗം എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

15 2 തിമൊ​ഥെ​യൊസ്‌ 3:4, ജീവി​ത​ത്തിൽ ദൈവ​ത്തി​നു യാതൊ​രു സ്ഥാനവും കൊടു​ക്കാ​തെ ജീവി​ത​സു​ഖങ്ങൾ തേടു​ന്ന​വ​രെ​യാ​ണു പരാമർശി​ക്കു​ന്നത്‌. അത്തരം ആളുകൾക്കു ദൈവ​ത്തോട്‌ അൽപ്പ​മൊ​ക്കെ സ്‌നേഹം കാണുമെന്ന്‌ ഈ വാക്യം പറയു​ന്നില്ല. ആളുകൾ ദൈവ​ത്തെ​ക്കാൾ കൂടുതൽ ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടും എന്നല്ല മറിച്ച്‌, ‘ദൈവ​ത്തി​നു പകരം’ എന്നാണു വാക്യം പറയു​ന്നത്‌. ഒരു പണ്ഡിതൻ ഈ വാക്യ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “അവരും ദൈവത്തെ ഒരളവു​വരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഈ വാക്യം ഒരുത​ര​ത്തി​ലും അർഥമാ​ക്കു​ന്നില്ല. അവർക്കു ദൈവ​ത്തോട്‌ അൽപ്പം​പോ​ലും സ്‌നേ​ഹ​മി​ല്ലെ​ന്നാണ്‌ ഇതിന്റെ അർഥം.” ജീവി​ത​സു​ഖ​ങ്ങ​ളോട്‌ അടങ്ങാത്ത സ്‌നേ​ഹ​മു​ള്ള​വർക്കുള്ള എത്ര ഗൗരവ​മേ​റിയ മുന്നറി​യി​പ്പാണ്‌ ഇത്‌! ‘ഈ ജീവി​ത​ത്തി​ലെ രസങ്ങൾ’ കാരണം ‘ശ്രദ്ധ പതറു​ന്ന​വർക്ക്‌,’ ‘ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്നവർ’ എന്ന പ്രയോ​ഗം ശരിക്കും ചേരുന്നു.​—ലൂക്കോ. 8:14.

16, 17. ജീവി​ത​സു​ഖ​ങ്ങ​ളു​ടെ കാര്യ​ത്തിൽ യേശു എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

16 ജീവി​ത​സു​ഖ​ങ്ങ​ളെ​ക്കു​റിച്ച്‌ തികച്ചും സമനി​ല​യുള്ള ഒരു വീക്ഷണ​മാ​ണു യേശു​വി​നു​ണ്ടാ​യി​രു​ന്നത്‌. യേശു ഒരു ‘വിവാ​ഹ​വി​രു​ന്നി​ലും’ ഒരു ‘വലിയ വിരു​ന്നി​ലും’ പങ്കെടു​ത്തെന്നു ബൈബിൾ പറയു​ന്നുണ്ട്‌. (യോഹ. 2:1-10; ലൂക്കോ. 5:29) ആ വിവാ​ഹ​വി​രു​ന്നിൽ വീഞ്ഞു തീർന്നു​പോ​യ​പ്പോൾ യേശു അത്ഭുത​ക​ര​മാ​യി വെള്ളം വീഞ്ഞാക്കി മാറ്റി. മറ്റൊരു അവസര​ത്തിൽ, തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌ത​തി​നു തന്നെ കുറ്റ​പ്പെ​ടു​ത്തിയ സ്വയനീ​തി​ക്കാ​രായ ആളുക​ളു​ടെ സമനി​ല​യി​ല്ലാത്ത വീക്ഷണം യേശു തള്ളിക്ക​ളഞ്ഞു.​—ലൂക്കോ. 7:33-36.

17 പക്ഷേ, ജീവി​ത​സു​ഖ​ങ്ങ​ള​ല്ലാ​യി​രു​ന്നു യേശു​വി​ന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട സംഗതി. യഹോ​വ​യ്‌ക്കാ​യി​രു​ന്നു യേശു​വി​ന്റെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം. അതു​പോ​ലെ, യേശു മറ്റുള്ള​വർക്കു​വേണ്ടി അക്ഷീണം പ്രവർത്തി​ക്കു​ക​യും ചെയ്‌തു. മനുഷ്യ​വർഗത്തെ രക്ഷിക്കു​ന്ന​തി​നു​വേണ്ടി ദണ്ഡനസ്‌തം​ഭ​ത്തി​ലെ വേദനാ​ക​ര​മായ മരണം​വ​രി​ക്കാൻപോ​ലും യേശു തയ്യാറാ​യി. തന്റെ കാൽച്ചു​വ​ടു​കൾ പിന്തു​ട​രാൻ ആഗ്രഹി​ക്കു​ന്ന​വ​രോ​ടു യേശു ഇങ്ങനെ പറഞ്ഞു: “എന്നെ​പ്രതി ആളുകൾ നിങ്ങളെ നിന്ദി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും നിങ്ങ​ളെ​ക്കു​റിച്ച്‌ പല തരം അപവാദം പറയു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ. സ്വർഗ​ത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​യ​തു​കൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദി​ക്കുക. നിങ്ങൾക്കു മുമ്പുള്ള പ്രവാ​ച​ക​ന്മാ​രെ​യും അവർ അങ്ങനെ​തന്നെ ഉപദ്ര​വി​ച്ചി​ട്ടു​ണ്ട​ല്ലോ.”​—മത്താ. 5:11, 12.

കുറച്ച്‌ പേർ ഒരുമിച്ച്‌ ഇരുന്ന്‌ പാട്ടു പാടുന്നു

ജീവി​ത​സു​ഖ​ങ്ങ​ളെ സ്‌നേ​ഹി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? (18-ാം ഖണ്ഡിക കാണുക)

18. നമ്മൾ ജീവി​ത​സു​ഖ​ങ്ങളെ എത്ര​ത്തോ​ളം പ്രിയ​പ്പെ​ടു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ ഏതു ചോദ്യ​ങ്ങൾ നമ്മളെ സഹായി​ക്കും?

18 ജീവി​ത​സു​ഖങ്ങൾ എത്ര​ത്തോ​ളം നമ്മൾ പ്രിയ​പ്പെ​ടു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ തിരി​ച്ച​റി​യാം? അതി​ലൊ​ന്നാ​ണ​ല്ലോ വിനോ​ദം. അതു​കൊണ്ട്‌ നമ്മളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: ‘എന്റെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനത്തു​ള്ളതു മീറ്റി​ങ്ങു​ക​ളും വയൽശു​ശ്രൂ​ഷ​യും ആണോ, അതോ വിനോ​ദ​ങ്ങ​ളാ​ണോ? ദൈവത്തെ സേവി​ക്കു​ന്ന​തി​നു​വേണ്ടി ഇഷ്ടമുള്ള ചില കാര്യങ്ങൾ വേണ്ടെ​ന്നു​വെ​ക്കാൻ എനിക്കു മനസ്സു​ണ്ടോ? വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ യഹോവ എന്റെ തീരു​മാ​ന​ങ്ങളെ വീക്ഷി​ക്കുന്ന വിധം ഞാൻ കണക്കി​ലെ​ടു​ക്കാ​റു​ണ്ടോ?’ വാസ്‌ത​വ​ത്തിൽ നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​മെന്ന്‌ ഉറപ്പുള്ള കാര്യങ്ങൾ മാത്ര​മാ​യി​രി​ക്കില്ല ഒഴിവാ​ക്കുക. ദൈവ​ത്തിന്‌ ഇഷ്ടമാ​കു​മോ എന്നു സംശയം തോന്നുന്ന കാര്യ​ങ്ങ​ളും ഒഴിവാ​ക്കും.​—മത്തായി 22:37, 38 വായി​ക്കുക.

സന്തോ​ഷ​ത്തി​ന്റെ പാത

19. യഥാർഥ​സ​ന്തോ​ഷം ആർക്കാണ്‌ ഒരിക്ക​ലും ലഭിക്കു​ക​യി​ല്ലാ​ത്തത്‌?

19 മനുഷ്യൻ കഴിഞ്ഞ 6,000-ത്തോളം വർഷമാ​യി അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾക്ക്‌ അന്ത്യം കുറി​ച്ചു​കൊണ്ട്‌ സാത്താന്റെ ലോകം അവസാ​നി​ക്കാ​റാ​യി. തങ്ങളെത്തന്നെയും പണത്തെ​യും ജീവി​ത​സു​ഖ​ങ്ങ​ളെ​യും അമിത​മാ​യി സ്‌നേ​ഹി​ക്കുന്ന ആളുക​ളെ​ക്കൊണ്ട്‌ ഈ ഭൂമി നിറഞ്ഞി​രി​ക്കു​ക​യാണ്‌. തങ്ങൾക്ക്‌ എന്തു കിട്ടും എന്നാണ്‌ അവർ എപ്പോ​ഴും നോക്കു​ന്നത്‌. അവരുടെ അഭിലാ​ഷ​ങ്ങ​ളാണ്‌ അവരുടെ ജീവി​ത​ത്തി​ന്റെ കേന്ദ്ര​ബി​ന്ദു. ഇങ്ങനെ​യുള്ള ആളുകൾക്ക്‌ ഒരിക്ക​ലും യഥാർഥ​സ​ന്തോ​ഷം ലഭിക്കില്ല. സങ്കീർത്ത​ന​ക്കാ​രൻ എഴുതി​യ​താ​ണു വാസ്‌തവം: “യാക്കോ​ബി​ന്റെ ദൈവം സഹായി​യാ​യു​ള്ളവൻ സന്തുഷ്ടൻ; തന്റെ ദൈവ​മായ യഹോ​വ​യി​ല​ല്ലോ അവൻ പ്രത്യാശ വെക്കു​ന്നത്‌.”​—സങ്കീ. 146:5.

20. ദൈവ​സ്‌നേഹം നിങ്ങൾക്ക്‌ എങ്ങനെ​യാ​ണു സന്തോഷം കൈവ​രു​ത്തി​യി​രി​ക്കു​ന്നത്‌?

20 യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ ദൈവ​സ്‌നേഹം തഴച്ചു​വ​ള​രു​ക​യാണ്‌. ഓരോ വർഷവും അവരുടെ എണ്ണം കൂടി​ക്കൂ​ടി​വ​രു​ന്നു. ദൈവ​രാ​ജ്യം ഭരണം നടത്തുന്നു എന്നതി​ന്റെ​യും പെട്ടെ​ന്നു​തന്നെ അതു ഭൂമി​യിൽ നമുക്കു സ്വപ്‌നം​പോ​ലും കാണാൻ പറ്റാത്ത അനു​ഗ്ര​ഹങ്ങൾ കൊണ്ടു​വ​രും എന്നതി​ന്റെ​യും തെളി​വല്ലേ ഇത്‌? ഓർക്കുക: നമുക്ക്‌ യഥാർഥ​വും നിലനിൽക്കു​ന്ന​തും ആയ സന്തോഷം ലഭിക്കു​ന്നതു ദൈ​വേഷ്ടം ചെയ്യു​ന്ന​തി​ലൂ​ടെ​യും ഏറ്റവും ഉന്നതനാ​യ​വനെ നമ്മൾ പ്രസാ​ദി​പ്പി​ക്കു​ന്നു എന്ന്‌ അറിയു​ന്ന​തി​ലൂ​ടെ​യും ആണ്‌. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ സന്തുഷ്ട​രാ​യി എന്നു​മെ​ന്നും ജീവി​ക്കും! അടുത്ത ലേഖന​ത്തിൽ സ്വാർഥത നിറഞ്ഞ സ്‌നേ​ഹ​ത്തിൽനി​ന്നു​ണ്ടാ​കുന്ന മോശ​മായ ചില ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ പഠിക്കും. യഹോ​വ​യു​ടെ ദാസരു​ടെ ഇടയിൽ കാണുന്ന ഗുണങ്ങൾ അതിൽനിന്ന്‌ എങ്ങനെ​യാ​ണു വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പഠിക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക