വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 ജനുവരി പേ. 32
  • നിങ്ങൾക്ക്‌ അറിയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാമോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • സമാനമായ വിവരം
  • വസ്‌ത്ര​ത്തി​ന്റെ മേൽമ​ടക്ക്‌
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ഒരു പുരാതന അമേരിക്കൻ ഇൻഡ്യൻ പാരമ്പര്യം
    ഉണരുക!—1996
  • ഇതാ, യഹോവ പ്രസാദിച്ചിരിക്കുന്ന ദാസൻ!
    2009 വീക്ഷാഗോപുരം
  • ‘യഹോവയുടെ ന്യായപ്രമാണം തികവുള്ളത്‌’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 ജനുവരി പേ. 32

നിങ്ങൾക്ക്‌ അറിയാ​മോ?

പുരാതന ഇസ്രാ​യേ​ലിൽ സാധാ​ര​ണ​യു​ണ്ടാ​കുന്ന നിയമ​തർക്ക​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ മോശ​യു​ടെ നിയമ​ത്തി​ലെ തത്ത്വങ്ങൾ യഥാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​രു​ന്നോ?

ചില​പ്പോ​ഴൊ​ക്കെ. ഒരു ഉദാഹ​രണം നോക്കാം. ആവർത്തനം 24:14, 15 ഇങ്ങനെ പറയുന്നു: “നിന്റെ നഗരത്തി​ലുള്ള, ദാരി​ദ്ര്യ​വും ബുദ്ധി​മു​ട്ടും അനുഭ​വി​ക്കുന്ന ഒരു കൂലി​ക്കാ​രനെ, അയാൾ നിന്റെ സഹോ​ദ​ര​നോ നിന്റെ ദേശത്ത്‌ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യോ ആകട്ടെ, നീ ചതിക്ക​രുത്‌. . . . മറിച്ചാ​യാൽ, അയാൾ നിനക്ക്‌ എതിരെ യഹോ​വ​യോ​ടു നിലവി​ളി​ക്കു​ക​യും അതു നിനക്കു പാപമാ​യി​ത്തീ​രു​ക​യും ചെയ്യും.”

മൺപാത്രശകലം

കൃഷിയിടത്തിലെ പണിക്കാ​രന്റെ അപേക്ഷ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൺപാ​ത്ര​ശ​ക​ലം

അത്തര​മൊ​രു കേസി​നോ​ടു ബന്ധപ്പെട്ട്‌ സമർപ്പിച്ച ഒരു അപേക്ഷ​യു​ടെ രേഖ കണ്ടെടു​ത്തി​ട്ടുണ്ട്‌. ബി.സി. ഏഴാം നൂറ്റാ​ണ്ടി​ലേ​താണ്‌ ഇത്‌. അസ്‌തോ​ദി​നു സമീപ​ത്തു​നി​ന്നാണ്‌ ഇതു ലഭിച്ചത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ പറഞ്ഞു​സ​മ്മ​തിച്ച അത്രയും വിളവ്‌ ധാന്യ​പ്പു​ര​യിൽ എത്തിച്ചി​ല്ലെന്ന്‌ ആരോ​പി​ക്ക​പ്പെട്ട ഒരു കൂലി​ക്കാ​രന്റെ അപേക്ഷ​യാണ്‌ ഇത്‌. മൺപാ​ത്ര​ശ​ക​ല​ത്തിൽ എഴുതി​യി​രി​ക്കുന്ന ഈ രേഖ ഇങ്ങനെ പറയുന്നു: “കുറച്ച്‌ ദിവസ​ങ്ങൾക്കു മുമ്പ്‌ അടിയൻ (വാദി) വിളവ്‌ ശേഖരി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ ഷോ​ബെ​യു​ടെ മകനായ ഹോശ​യാ​ഹു വന്ന്‌ അടിയന്റെ വസ്‌ത്രം എടുത്തു​കൊ​ണ്ടു​പോ​യി. . . . എന്റെകൂടെ വെയി​ലത്തു പണി​യെ​ടു​ത്തി​രു​ന്നവർ . . . ഞാൻ ഈ പറഞ്ഞതു സത്യമാ​ണെ​ന്ന​തി​നു സാക്ഷി​ക​ളാണ്‌. ഞാൻ നിരപ​രാ​ധി​യാണ്‌. . . . അങ്ങയുടെ ദാസന്റെ വസ്‌ത്രം തിരികെ വാങ്ങി​ത്ത​രേ​ണ്ടത്‌ ഒരു കടമയാ​യി കാണു​ന്നി​ല്ലെ​ങ്കിൽ മനസ്സലിവ്‌ തോന്നി​യെ​ങ്കി​ലും അടിയന്റെ വസ്‌ത്രം തിരികെ വാങ്ങി​ത്ത​രാൻ കനിവു​ണ്ടാ​ക​ണ​മെന്ന്‌ അപേക്ഷി​ക്കു​ന്നു. വസ്‌ത്ര​മി​ല്ലാ​തെ വലയുന്ന അടിയന്റെ അപേക്ഷ​യ്‌ക്കു ദയവായി തീർപ്പു​ണ്ടാ​ക്കി​ത്ത​രേ​ണമേ.”

ഈ അപേക്ഷ, “വസ്‌ത്രം തിരികെ കിട്ടാ​നുള്ള ഒരു കൂലി​ക്കാ​രന്റെ രോദ​ന​ത്തി​ന​പ്പു​റം നമ്മളോ​ടു ചില കാര്യങ്ങൾ പറയു​ന്നുണ്ട്‌” എന്നു ചരി​ത്ര​കാ​ര​നായ സൈമൺ ഷാമ പറയുന്നു. അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു: “വാദിക്ക്‌, ബൈബി​ളി​ലെ നിയമ​സം​ഹി​ത​യെ​ക്കു​റിച്ച്‌, പ്രത്യേ​കിച്ച്‌ ദരി​ദ്ര​രോ​ടുള്ള മോശ​മായ പെരു​മാ​റ്റത്തെ വിലക്കുന്ന ലേവ്യ​യി​ലെ​യും ആവർത്ത​ന​ത്തി​ലെ​യും കല്‌പ​ന​ക​ളെ​ക്കു​റിച്ച്‌, കുറെ​യൊ​ക്കെ അറിയാ​മാ​യി​രു​ന്നെന്ന്‌ ഇതു വ്യക്തമാ​ക്കു​ന്നു.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക