വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp19 നമ്പർ 3 പേ. 14-15
  • ഇപ്പോൾപ്പോ​ലും സന്തോ​ഷ​മുള്ള ജീവിതം സാധ്യ​മാണ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇപ്പോൾപ്പോ​ലും സന്തോ​ഷ​മുള്ള ജീവിതം സാധ്യ​മാണ്‌
  • 2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സംതൃ​പ്‌തി കിട്ടാൻ
  • മോശ​മായ ആരോ​ഗ്യ​ത്തി​ലും പിടി​ച്ചു​നിൽക്കാൻ
  • വിവാ​ഹ​ബന്ധം ശക്തമാ​ക്കാൻ
  • നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടു താക്കോലുകൾ
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
  • പുഞ്ചിരിക്കൂ അതു നിങ്ങൾക്കു നല്ലതാണ്‌!
    ഉണരുക!—2000
  • പിൽക്കാലവർഷങ്ങൾ
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
  • എല്ലാ തിന്മക​ളു​ടെ​യും കാരണം പണമാണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp19 നമ്പർ 3 പേ. 14-15
ഒരു ശാസ്‌ത്രജ്ഞനും ഭാര്യയും ഒരുമിച്ച്‌ ഭക്ഷണം പാചകം ചെയ്യുന്നു

ഇപ്പോൾപ്പോ​ലും സന്തോ​ഷ​മുള്ള ജീവിതം സാധ്യ​മാണ്‌

രോഗവും വാർധ​ക്യ​വും മരണവും ഒന്നുമി​ല്ലാത്ത ഒരു ജീവിതം നിങ്ങൾക്കും സാധ്യ​മാണ്‌. പക്ഷേ ഇന്ന്‌ എല്ലാവർക്കും പ്രശ്‌ന​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും ഉണ്ട്‌. അതു​കൊണ്ട്‌ സന്തോ​ഷ​മുള്ള ജീവിതം ഇന്നു സാധ്യ​മാ​ണോ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ഇപ്പോൾപ്പോ​ലും സന്തോ​ഷ​വും സംതൃ​പ്‌തി​യും തരുന്ന ജീവിതം നയിക്കാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും. ജീവി​ത​ത്തി​ലെ ചില പ്രശ്‌ന​ങ്ങ​ളും അവ പരിഹ​രി​ക്കാൻ ബൈബിൾ നൽകുന്ന സഹായ​ത്തെ​ക്കു​റി​ച്ചും നോക്കാം.

സംതൃ​പ്‌തി കിട്ടാൻ

ബൈബി​ളി​ന്റെ നിർദേശം: “നിങ്ങളു​ടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക.”—എബ്രായർ 13:5.

നമ്മൾ ഇന്നു നിർബ​ന്ധ​മാ​യും ചില സാധന​ങ്ങ​ളും സേവന​ങ്ങ​ളും ഉപയോ​ഗി​ക്ക​ണ​മെ​ന്നാ​ണു ചുറ്റു​മുള്ള ലോകം പറയു​ന്നത്‌. എന്നാൽ ബൈബിൾ പറയു​ന്നത്‌, ‘ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടാ​നാണ്‌.’ അത്‌ എങ്ങനെ?

“പണസ്‌നേഹം” ഒഴിവാ​ക്കുക. “പണസ്‌നേഹം” കാരണം ആളുകൾ ആരോ​ഗ്യ​വും കുടും​ബ​വും സൗഹൃ​ദ​ങ്ങ​ളും സദാചാ​ര​മൂ​ല്യ​ങ്ങ​ളും എന്തിന്‌, അന്തസ്സു​പോ​ലും കളഞ്ഞു​കു​ളി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:10) എത്ര വലിയ നഷ്ടങ്ങളാണ്‌ അവർക്കു സംഭവി​ക്കു​ന്നത്‌. ധനത്തെ സ്‌നേ​ഹി​ക്കു​ന്ന​വനു “ഒരിക്ക​ലും തൃപ്‌തി​വ​രില്ല.”—സഭാ​പ്ര​സം​ഗകൻ 5:10.

സാധന​ങ്ങ​ളെ​ക്കാൾ മൂല്യം മനുഷ്യർക്കു കൊടു​ക്കുക. പല സാധന​ങ്ങ​ളും നമുക്കു പ്രയോ​ജനം ചെയ്യു​ന്ന​തു​ത​ന്നെ​യാണ്‌. എന്നാൽ അവയ്‌ക്കൊ​ന്നും നമ്മളോ​ടു നന്ദിയും വിലമ​തി​പ്പും കാണി​ക്കാൻ കഴിയില്ല. മനുഷ്യർക്കു മാത്രമേ അതിനു പറ്റൂ. ഒരു ‘യഥാർഥ​സ്‌നേ​ഹി​തനു’ മാത്രമേ സന്തോ​ഷ​വും സംതൃ​പ്‌തി​യും തരാൻ കഴിയൂ.—സുഭാ​ഷി​തങ്ങൾ 17:17.

ബൈബിളിന്റെ നിർദേശം അനുസരിക്കുന്നെങ്കിൽ ഇപ്പോൾപ്പോലും സന്തോഷമുള്ള ജീവിതം സാധ്യ​മാണ്‌

മോശ​മായ ആരോ​ഗ്യ​ത്തി​ലും പിടി​ച്ചു​നിൽക്കാൻ

ബൈബി​ളി​ന്റെ നിർദേശം: “സന്തോ​ഷ​മുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌.”—സുഭാ​ഷി​തങ്ങൾ 17:22.

മോശ​മാ​യ ആരോ​ഗ്യ​സ്ഥി​തി​യാ​ണെ​ങ്കി​ലും സന്തോ​ഷ​മുള്ള ഹൃദയ​മു​ണ്ടെ​ങ്കിൽ അത്‌ ‘നല്ലൊരു മരുന്നാ​യി​രി​ക്കും.’ എങ്ങനെ​യാ​ണു മോശ​മായ ആരോ​ഗ്യ​മു​ള്ള​പ്പോൾ നമുക്കു സന്തോ​ഷി​ക്കാൻ കഴിയുക?

നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക. നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രം എപ്പോ​ഴും ചിന്തി​ച്ചി​രു​ന്നാൽ നമ്മുടെ “നാളു​ക​ളെ​ല്ലാം” കഷ്ടത നിറഞ്ഞ​താ​യി തോന്നാൻ ഇടയുണ്ട്‌. (സുഭാ​ഷി​തങ്ങൾ 15:15) എന്നാൽ, ‘നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കാൻ’ ആണ്‌ ബൈബിൾ പറയു​ന്നത്‌. (കൊ​ലോ​സ്യർ 3:15) ജീവി​ത​ത്തി​ലെ കൊച്ചു​കൊ​ച്ചു കാര്യ​ങ്ങൾക്കു​പോ​ലും നന്ദി പറയാൻ പഠിക്കുക. മനോ​ഹ​ര​മായ സൂര്യാ​സ്‌ത​മയം, ഇളംങ്കാറ്റ്‌, സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ നിറപു​ഞ്ചി​രി ഇതി​നൊ​ക്കെ നമ്മുടെ ജീവി​ത​ത്തി​നു നിറം പകരാൻ കഴിയും.

മറ്റുള്ള​വ​രെ സഹായി​ക്കുക. നമ്മുടെ ആരോ​ഗ്യം മോശ​മാ​ണെ​ങ്കിൽപോ​ലും ‘വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തിൽ ഉണ്ട്‌.’ (പ്രവൃ​ത്തി​കൾ 20:35) ഒരു കാര്യം ചെയ്‌തു​കൊ​ടു​ത്ത​തി​നു മറ്റുള്ളവർ നമ്മളോ​ടു നന്ദി പറയു​മ്പോൾ നമുക്കു വലിയ സന്തോഷം തോന്നും. അങ്ങനെ നമ്മുടെ പ്രശ്‌നങ്ങൾ മറക്കാൻ നമുക്കു കഴിയും. മറ്റുള്ള​വ​രു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്താൻ അവരെ സഹായി​ക്കു​മ്പോൾ നമ്മുടെ ജീവിതം നമ്മൾതന്നെ മെച്ച​പ്പെ​ടു​ത്തു​ക​യാണ്‌.

വിവാ​ഹ​ബന്ധം ശക്തമാ​ക്കാൻ

ബൈബി​ളി​ന്റെ നിർദേശം: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പാ​ക്കുക.’—ഫിലി​പ്പി​യർ 1:10.

ദമ്പതികൾ കുറച്ച്‌ സമയം മാത്രമേ ഒരുമിച്ച്‌ ചെലവ​ഴി​ക്കു​ന്നു​ള്ളൂ എങ്കിൽ അവരുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ വിള്ളൽ വീഴാൻ സാധ്യ​ത​യുണ്ട്‌. നിങ്ങളു​ടെ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ വളരെ പ്രധാ​ന​പ്പെട്ട ഒന്നാണ്‌ വിവാ​ഹ​ജീ​വി​തം എന്ന കാര്യം മറന്നു​പോ​ക​രുത്‌.

ഒരുമിച്ച്‌ കാര്യങ്ങൾ ചെയ്യുക. ഒരുമിച്ച്‌ കാര്യങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്യുക. “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌” എന്ന്‌ ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗകൻ 4:9) ഒരുമിച്ച്‌ ഭക്ഷണം പാകം ചെയ്യാ​നും, വ്യായാ​മം ചെയ്യാ​നും, ചായ കുടി​ക്കാ​നും, കളിക​ളിൽ ഏർപ്പെ​ടാ​നും ഒക്കെ ക്രമീ​ക​രണം ചെയ്യുക.

സ്‌നേഹം പ്രകടി​പ്പി​ക്കുക. അന്യോ​ന്യം സ്‌നേ​ഹി​ക്കാ​നും ബഹുമാ​നി​ക്കാ​നും ബൈബിൾ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രോ​ടു പറയുന്നു. (എഫെസ്യർ 5:28, 33) നല്ലൊരു ചിരി, ഒരു ആശ്ലേഷം, ചെറിയ സമ്മാനം ഇതൊക്കെ വിവാ​ഹ​ജീ​വി​തത്തെ ബലപ്പെ​ടു​ത്തും. ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ സ്വന്തം ഇണയോ​ടു മാത്ര​മാ​യി​രി​ക്കാൻ തീർച്ച​യാ​യും ദമ്പതികൾ ശ്രദ്ധി​ക്കണം.—എബ്രായർ 13:4.

“ഒടുവിൽ, ജീവിതത്തിന്‌ ഉദ്ദേശ്യമുണ്ടെന്നു ഞാൻ കണ്ടെത്തി!”

—ജപ്പാനി​ലുള്ള റയ്‌ക്കോ മിയാ​മോ​ട്ടോ പറഞ്ഞ​പ്ര​കാ​രം

ജീവിതത്തിൽ എന്നും പ്രശ്‌ന​ങ്ങ​ളാ​യി​രു​ന്നു. ഭർത്താവ്‌ കുടി​യ​നാ​യ​തു​കൊണ്ട്‌ സ്ഥിരമാ​യി ഒരു സ്ഥലത്തു ജോലി​ക്കു നിൽക്കി​ല്ലാ​യി​രു​ന്നു. നാലു മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​ര​ണ​മെന്ന ഒരു ചിന്തയും അദ്ദേഹ​ത്തിന്‌ ഉണ്ടായി​രു​ന്നില്ല. ഞാൻ കഷ്ടപ്പെട്ട്‌ പണിക്കു​പോ​യെ​ങ്കി​ലും അതു​കൊ​ണ്ടൊ​ന്നും ഞങ്ങളുടെ ജീവിതം മെച്ച​പ്പെ​ട്ടില്ല. മുൻജ​ന്മ​ത്തിൽ ഞാൻ ചെയ്‌തു​കൂ​ട്ടിയ പാപത്തി​ന്റെ​യാ​ണോ അതോ എന്റെ വിധി​യാ​ണോ ഇതൊക്കെ എന്നു ഞാൻ ചിന്തി​ക്കാൻ തുടങ്ങി.

ഒരിക്കൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ എന്റെ അടുത്ത്‌ വന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും നിത്യ​ജീ​വ​നെ​ക്കു​റി​ച്ചും വളരെ ആവേശ​ത്തോ​ടും സന്തോ​ഷ​ത്തോ​ടും കൂടെ എന്നോടു പറഞ്ഞു. അവർ എന്നെ ബൈബിൾ പഠിപ്പി​ക്കാ​മെന്നു പറഞ്ഞു. ഒരു ദൈവ​മു​ണ്ടെ​ന്നും ആ ദൈവം സ്‌നേ​ഹ​വാ​നും നീതി​മാ​നും ജ്ഞാനി​യും ഒക്കെയാ​ണെ​ന്നും പെട്ടെ​ന്നു​തന്നെ ഞാൻ മനസ്സി​ലാ​ക്കി. മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റി​ച്ചും ഞാൻ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾ എന്റെ വിധിയല്ല എന്ന കാര്യ​വും ഞാൻ പഠിച്ചു.

ഏറ്റവും പ്രധാ​ന​മാ​യി, ദൈവ​വു​മാ​യി നല്ലൊരു ബന്ധമു​ണ്ടെ​ങ്കിൽ മാത്രമേ സംതൃ​പ്‌തി നിറഞ്ഞ ജീവിതം സാധിക്കൂ എന്നു ഞാൻ മനസ്സി​ലാ​ക്കി. ബൈബി​ളി​ലെ സത്യങ്ങൾ എനിക്കു വളരെ ഉത്സാഹ​വും സ്വാത​ന്ത്ര്യ​വും ഉണർവും തന്നു. ഒടുവിൽ, ജീവി​ത​ത്തിന്‌ ഉദ്ദേശ്യ​മു​ണ്ടെന്നു ഞാൻ കണ്ടെത്തി!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക