അറിയിപ്പുകൾ
● ഫെബ്രുവരിയിലെയും മാർച്ചിലെയും സാഹിത്യസമർപ്പണം: 1986 നവമ്പർ രാജ്യശുശ്രൂഷയിലെ അറിയിപ്പുകളിൽ പട്ടികപ്പെടുത്തിയിട്ടുളള ഏതെങ്കിലും 192 പേജ് പുസ്‌തകം 5ക. സംഭാവനക്ക്. (ഫെബ്രുവരിയിലെയും മാർച്ചിലെയും സമർപ്പണത്തിന് പ്രസാധകരും പയനിയർമാരും എടുക്കുന്ന പുസ്‌തകങ്ങൾക്ക് സഭകൾക്ക് വരവ് അപേക്ഷിക്കാവുന്നതാണ്. ഈ പ്രസ്ഥാനകാലത്തുമാത്രം, നിരന്തര, പ്രത്യേക പയനിയർമാർക്ക് ഈ പോക്കററ് സൈസ് പുസ്‌തകങ്ങളുടെ നിരക്ക് 2.50ക. ആയിരിക്കും. സഭാപ്രസാധകർക്കും സഹായ പയനിയർമാർക്കും നിരക്ക് 4.50ക. ആയിരിക്കും.) നല്ല കടലാസിൽ അച്ചടിച്ച പുസ്‌തകങ്ങൾ ഈ സമർപ്പണത്തിൽ ഉപയോഗിക്കരുത്. പഴയ പുസ്‌തകങ്ങൾ ലഭ്യമല്ലാത്ത സഭകൾക്ക് പ്രാദേശികമായി ലഭ്യമായ മറേറതെങ്കിലും 192 പേജ് പുസ്‌തകം ഓരോന്നിനും 10ക. സംഭാവനക്ക് സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ: ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലൊ സൃഷ്ടിയാലൊ? 30ക. സംഭാവനക്ക്. (ചെറിയസൈസ് പുസ്‌തകത്തിന് ക. 15.) നാട്ടുഭാഷയിൽ സമർപ്പണം ഈ ജീവിതം പുസ്‌തകം, 5ക. സംഭാവനക്ക് ആയിരിക്കും. മെയ്, ജൂൺ: വീക്ഷാഗോപുര വരിസംഖ്യ. ഏപ്രിലിലേക്കും മെയ്യിലേക്കും കൂടുതൽ മാസികകൾക്ക് ഓർഡർ ചെയ്യുന്നതിനെ സംബന്ധിച്ച് 4-ാം പേജിലെ ലേഖനം കാണുക.
●മാർച്ചിൽ തുടങ്ങിയും, ഏപ്രിൽ 1-ലും വൈകാതെയും സർക്കിട്ട്‌മേൽവിചാരകൻമാരുടെ പുതിയ പരസ്യ പ്രസംഗം “ദൈവത്തിന്റെ ന്യായവിധി ദിവസം നിങ്ങളുടെമേൽ ഒരു കെണിപോലെ വരുമോ?” എന്നതായിരിക്കും.
●1989-ലെ സ്‌മാരക കാലയളവിലെ പ്രത്യേക പരസ്യപ്രസംഗം ലോകവ്യാപകമായി 1989 ഏപ്രിൽ 2-ാം തീയതി ഞായറാഴ്‌ച നിർവഹിക്കപ്പെടും. പ്രസംഗത്തിന്റെ വിഷയം, “സത്യത്തിനുവേണ്ടി ദാഹിക്കുന്നവരേ വരുവിൻ!” എന്നതായിരിക്കും. ഒരു ബാഹ്യരേഖ നൽകും. സർക്കിട്ട്‌മേൽവിചാരകന്റെ സന്ദർശനമൊ ഒരു സർക്കിട്ട് സമ്മേളനമൊ അല്ലെങ്കിൽ ആ വാരാന്ത്യത്തിൽ പ്രത്യേക സമ്മേളനദിനമൊ ഉളള സഭകൾ പ്രത്യേക പ്രസംഗം അതിനടുത്ത വാരം നിർവഹിക്കും. ഒരു സഭയും ഏപ്രിൽ 2–ന് മുൻപ് പ്രത്യേക പരസ്യപ്രസംഗം നടത്തരുത്.
●വരിസംഖ്യാനിരക്കുകൾ 1989 ജനുവരി 1 മുതൽ വർദ്ധിക്കുന്നതിനാൽ, ദയവായി സൊസൈററിക്ക് പ്രതിവാര വരിസംഖ്യാ ഫോറം (M-203) അയക്കുമ്പോൾ ഉചിതമായ ക്രമീകരണങ്ങൾ വരുത്തുക.