സേവനയോഗങ്ങളിൽ നിന്ന് പൂർണ്ണപ്രയോജനം അനുഭവിക്കുക
1.ദൈവത്തിന്റെ ഓരോ ദാസന്റെയും ഹൃദയംഗമമായ അപേക്ഷ, “യഹോവേ നിന്റെ വഴികൾ എന്നെ പഠിപ്പിക്കണമേ. ഞാൻ നിന്റെ സത്യത്തിൽ നടക്കും. നിന്റെ നാമത്തെ ഭയപ്പെടേണ്ടതിന് എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ” എന്നായിരിക്കണം. (സങ്കീ. 86:11) സേവനയോഗം യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്ന അവന്റെ വേല നിർവഹിക്കുന്നതിന് നമ്മെ സഹായിക്കുന്നതിനുളള കൃത്യമായ നിർദ്ദേശങ്ങൾ പ്രദാനം ചെയ്യുന്നു. നൽകപ്പെടുന്ന ബുദ്ധിയുപദേശം സ്വീകരിച്ചുകൊണ്ട് നിങ്ങൾ സേവനയോഗത്തിൽ നിന്ന് യഥാർത്ഥത്തിൽ പ്രയോജനം അനുഭവിക്കുന്നുണ്ടോ?
നല്ല തയ്യാറാകലിന്റെ പ്രയോജനങ്ങൾ
2.സേവനയോഗത്തിൽ പ്രദാനം ചെയ്യുന്ന പ്രബോധനത്തിൽനിന്ന് അങ്ങേയററം പ്രയോജനം നേടുന്നതിന് മുൻകൂട്ടിയുളള തയ്യാറാകൽ ആവശ്യമാണ്. എന്തുകൊണ്ട്? നല്ല തയ്യാറാകൽ മനസ്സിനെയും ഹൃദയത്തെയും പ്രബോധനം സ്വീകരിക്കാൻ തക്ക സ്ഥിതിയിലാക്കും. വിഷയം മുൻകൂട്ടി പഠിക്കുന്നതിനാലും, അതിനെ സംബന്ധിച്ച് ധ്യാനിക്കുന്നതിനാലും ഉപയോഗിച്ചിരിക്കുന്ന തിരുവെഴുത്തുകൾ അപഗ്രഥനം ചെയ്യുന്നതിനാലും നിങ്ങൾ അവതരിപ്പിക്കപ്പെടുന്ന ആത്മീയ ആഹാരം ഉൾക്കൊളളുകയും ഓർമ്മിക്കുകയും ചെയ്യുന്നതിനുളള ഒരു മെച്ചപ്പെട്ട നിലയിലായിരിക്കും. അഭിപ്രായങ്ങൾ പറയുന്നതിലും പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിലും അല്ലെങ്കിൽ പ്രസംഗങ്ങൾ നടത്തുന്നതിലും നിങ്ങളുടെ തന്നെ പങ്കുപററൽ കൂടുതൽ അർത്ഥവത്തായിരിക്കും. നിങ്ങൾ നിങ്ങളുടെ പരമാവധി സംഭാവന ചെയ്തതുകൊണ്ട് നിങ്ങളുടെ ഹൃദയം സംതൃപ്തികൊണ്ട് നിറയും.—പുറ. 23:19എ; സദൃ. 16:23.
3.തയ്യാറാകുമ്പോൾ, കുടുംബത്തിലെ ഓരോ അംഗത്തിനും ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ഓരോ പ്രതിവീതം ഉണ്ടായിരിക്കുന്നത് സഹായകമായിരിക്കും. സേവനയോഗ പരിപാടിയിൽ നിയമനമുളളവർക്ക് തയ്യാറാകൽ വിശേഷാൽ പ്രധാനമാണ്. പങ്കെടുക്കുന്നവർക്ക് തയ്യാറാകുന്നതിന് ആവശ്യത്തിന് സമയം അനുവദിക്കുന്നതിന് നിയമനങ്ങൾ വളരെ നേരത്തെ നൽകിയിരിക്കണം.
പങ്കു പററുന്നതിൽ നിന്നും ബാധകമാക്കുന്നതിൽനിന്നുമുളള പ്രയോജനങ്ങൾ
4.യോഗങ്ങളിലെ പങ്കുപററൽ അവ ആസ്വദിക്കുന്നതിന് നിങ്ങൾക്ക് വളരെയധികം സഹായം ചെയ്യുന്നു എന്ന് നിങ്ങൾ ശ്രദ്ധിച്ചോ? 1972 ജൂലൈ 1-ലെ വാച്ച്ടവർ, പേജ് 411-ൽ വിശദീകരിച്ചതുപോലെ: “യഥാർത്ഥമായ ആസ്വാദനം ഒരു വ്യക്തി യഹോവയിലുളള തന്റെ സ്വന്തം വിശ്വാസം തന്റെ ക്രിസ്തീയ സഹോദരൻമാരുടെ ഇടയിൽ പ്രകടിപ്പിക്കുമ്പോൾ വരുന്നു. ഇത് ഒരു ഉത്തരം പറയാൻ കടമ്പെട്ടിരിക്കുന്നു എന്നു വിചാരിക്കുകയും പിന്നീട് വിശ്രമിക്കയും യോഗത്തിന്റെ ശേഷിച്ചഭാഗം മററുളളവർക്ക് വിട്ടുകൊടുക്കയും ചെയ്യുന്ന കാര്യമല്ല. . . . യഹോവയെ വാഴ്ത്താനും നമുക്ക് അവനോടുളള സ്നേഹത്തെ പ്രകടമാക്കാനും നാം ആഗ്രഹിക്കത്തക്കവണ്ണം യഹോവയോടുളള നമ്മുടെ സ്നേഹമാണ് നമ്മിൽ നിറയുകയും കവിഞ്ഞൊഴുകുകയും ചെയ്യുന്നത്.”
5.നമുക്ക് സുവാർത്ത പ്രസംഗിക്കുന്നതിന് യഹോവയിൽ നിന്ന് ഒരു നിയമനമുണ്ട്. നാം ഓരോരുത്തരും സാദ്ധ്യമായതിലേക്കും ഏററവും മെച്ചപ്പെട്ട രാജ്യദൂത് നൽകുന്ന ഒരു സ്ഥാനത്തായിരിക്കത്തക്കവണ്ണം അവൻ സ്നേഹപൂർവം സേവനയോഗത്തിൽകൂടി വളരെയധികം പ്രബോധനം നൽകുന്നു. മഹദ്പ്രബോധകനെന്ന നിലയിൽ യഹോവ തന്റെ ജനത്തിന് നൽകുന്ന പ്രബോധനത്തിൽനിന്ന് ഫലം കാണാൻ പ്രതീക്ഷിക്കുന്നു. (ആവർത്തനം 17:10 കാണുക.) നിങ്ങൾ പഠിച്ചത് പ്രാവർത്തികമാക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക് പ്രയോജനം കിട്ടും, “നീ എന്നോട് കൽപ്പിച്ചതുപോലെതന്നെ ഞാൻ ചെയ്തിരിക്കുന്നു” എന്നു പറയുന്നതിന് നിങ്ങൾക്ക് സാധിക്കയും ചെയ്യും.—യെഹെ. 9:11.
6.നിങ്ങൾക്ക് നിങ്ങളെത്തന്നെയും നിങ്ങളെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കുന്നതിന്റെ സന്തോഷവുമുണ്ടായിരിക്കും. (1 തിമൊ. 4:16) അതുസംബന്ധിച്ച് സംശയമില്ല, സേവനയോഗത്തിൽ നിന്നുളള ആത്മീയപ്രയോജനങ്ങൾ അനവധിയാണ്. നിങ്ങളും നിങ്ങളുടെ കുടുംബവും അവയിൽനിന്ന് പൂർണ്ണപ്രയോജനം അനുഭവിക്കുന്നതിന് ഉറപ്പുളളവരായിരിക്കുക!