സേവനയോഗം എല്ലാ നല്ല വേലക്കും നമ്മെ സജ്ജരാക്കുന്നു
1 പ്രസംഗവേലയിലും ശിഷ്യരാക്കൽ വേലയിലും കൂടുതൽ പൂർണമായ പങ്കുണ്ടായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്നതാണ് സേവനയോഗത്തിന്റെ ഉദ്ദേശ്യം. (2 തിമൊ. 3:17) എന്നാൽ, ഈ യോഗത്തിനു വേണ്ടി നാം ഉചിതമായി തയ്യാറാകാതിരിക്കുകയോ പഠിക്കുന്ന കാര്യങ്ങൾ പ്രായോഗികമാക്കാൻ പരാജയപ്പെടുകയോ ചെയ്താൽ പ്രയോജനങ്ങൾ കുറവായിരിക്കും.
2 പ്രബോധനം കൂടുതൽ പൂർണമായി ഉൾക്കൊളളാൻ മുന്നമേ തയ്യാറാകുന്നത് നിങ്ങളെ സഹായിക്കും. ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഏവയെന്നു തിട്ടപ്പെടുത്തി അവ നിങ്ങളോടൊപ്പം കൊണ്ടുവരിക. അപ്പോൾ നിങ്ങൾക്ക് അതു ഒത്തുനോക്കുന്നതിനും പങ്കുപററുന്നതിനും കഴിയും. അവധാനപൂർവം ശ്രദ്ധിക്കുകയും പിന്നീട് ഉപയോഗിക്കുന്നതിനു വേണ്ടി കുറിപ്പുകളെടുക്കുകയും ചെയ്യുക.
3 പട്ടികപ്പെടുത്തിയിരിക്കുന്ന യോഗഭാഗങ്ങൾ അധ്യക്ഷമേൽവിചാരകൻ ശ്രദ്ധാപൂർവം അവലോകനം ചെയ്യുന്നു. പ്രാപ്തരും യോഗ്യരുമായ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും അവ തയ്യാറാകാൻ വേണ്ടി നിയമിക്കപ്പെടുന്നു. (സംഘടിതർ പേ. 73) മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും കുറവുളള സഭകളിൽ അവരെ സഹായിക്കുന്നതിനു യോഗ്യതയുളള മററു സഹോദരൻമാരെയും നിയമിക്കാവുന്നതാണ്. (രാ.ശു. 11⁄76, ചോദ്യപ്പെട്ടി) ഓരോ പ്രസംഗകനും നല്ലവണ്ണം തയ്യാറാകുകയും നൽകിയിരിക്കുന്ന നിർദേശത്തോട് അടുത്തു പററിനിന്നുകൊണ്ടു താൻ സമയം കൂടുതലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
4 സാധാരണമായി അറിയിപ്പുകളോടെയാണു യോഗം ആരംഭിക്കുന്നത്. ഇതിനു നിയമിക്കപ്പെട്ട സഹോദരൻ ഏതെല്ലാം കാര്യങ്ങളാണ് അറിയിക്കേണ്ടത് എന്നറിയാൻ നേരത്തെതന്നെ അധ്യക്ഷമേൽവിചാരകനെ കാണണം. അറിയിക്കേണ്ട കാര്യങ്ങളിൽ സൊസൈററിയിൽനിന്നുളള എഴുത്തുകളോ സേവനക്രമീകരണങ്ങൾ, മാസംതോറുമുളള റിപ്പോർട്ടുകൾ എന്നിവ സംബന്ധിച്ച ഓർമിപ്പിക്കലുകളോ ഉൾപ്പെട്ടേക്കാം. നാം സന്ദർശനം നടത്തേണ്ടയാവശ്യമുളള രോഗികൾ ഉണ്ടെന്നു നാം മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭാവിയിലേക്ക് ആസൂത്രണം ചെയ്തിട്ടുളള സഭാപ്രവർത്തനങ്ങളെക്കുറിച്ചു നാം കേട്ടേക്കാം. അവ സംബന്ധിച്ച് അറിയുന്നതിനും നിങ്ങളുടെ പങ്കു നിർവഹിക്കാൻ ഒരുങ്ങിയിരിക്കുന്നതിനും അവ ശ്രദ്ധയോടെ കേൾക്കുക.
5 ഒരു യോഗഭാഗത്തു സദസ്യപങ്കുപററൽ ഉണ്ടായിരിക്കുമ്പോൾ, പ്രസ്തുത ഭാഗം വായിക്കുകയും തിരുവെഴുത്തുകൾ എടുത്തു നോക്കുകയും ചെയ്തുകൊണ്ടു തയ്യാറാകുക. നിർദേശങ്ങൾ ബാധകമാക്കാൻ നിങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യുന്നു എന്നതു സംബന്ധിച്ചും മററുളളവരെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കു പറയാൻ കഴിയുന്ന അഭിപ്രായങ്ങൾ ഏതൊക്കെയാണ് എന്നതു സംബന്ധിച്ചും ചിന്തിക്കുക. ഹ്രസ്വമായ ഒരു അനുഭവം പറഞ്ഞുകൊണ്ടു പ്രബോധനത്തിന്റെ പ്രായോഗിക മൂല്യം വ്യക്തമാക്കാൻ നിങ്ങൾക്കു കഴിയും.
6 ഒരു പ്രകടനമുളളപ്പോൾ, സമാനമായ സാഹചര്യങ്ങളിൽ നിങ്ങളായിരിക്കുന്നതായി സങ്കൽപ്പിക്കുക, നിങ്ങൾ എന്തു പറയും എന്നതു സംബന്ധിച്ചും ചിന്തിക്കുക. അവതരിപ്പിക്കുന്ന വാദമുഖങ്ങളും ന്യായവാദരീതിയും ശ്രദ്ധിക്കുക. നിങ്ങൾ കഴിഞ്ഞ പ്രാവശ്യം ഇത്തരം സാഹചര്യത്തിലായിരുന്നപ്പോൾ പറഞ്ഞ കാര്യം ഓർമിക്കാൻ ശ്രമിക്കുക. കൂടാതെ, ഭാവിയിൽ മെച്ചപ്പെട്ട ഫലങ്ങൾ കിട്ടുന്നതിന് പ്രകടിപ്പിച്ചുകാണിച്ച ആശയങ്ങൾക്കു നിങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിചിന്തിക്കുക.
7 പ്രകടനങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നവർ കാലേകൂട്ടി നല്ലവണ്ണം തയ്യാറാകണം. സ്റേറജിൽ താൻ എന്താണു പറയാൻ പോകുന്നതെന്നും എന്താണു ചെയ്യേണ്ടതെന്നും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം. മുന്നമേ തയ്യാറാകാത്ത ഭാഗങ്ങൾ സദസ്സിനെ ഉത്തേജിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയില്ല. വീക്ഷാഗോപുര അധ്യയനം കഴിഞ്ഞു തങ്ങളുടെ ഭാഗം പരിശീലിച്ചു നോക്കാനായി ചിലർ ഒരുങ്ങിവരുന്നു. അങ്ങനെയാകുമ്പോൾ അവർക്കു സ്റേറജിൽവച്ചുതന്നെ പരിശീലിച്ചുനോക്കാനാകും, മാത്രമല്ല എന്താണ് ആവശ്യമായിരിക്കുന്നതെന്നു മൈക്കുകൾ കൈകാര്യം ചെയ്യുന്ന സഹോദരൻമാർക്ക് അറിയാനും സാധിക്കും.
8 സേവനയോഗത്തിൽ, ചിലപ്പോൾ സഭാപരമായ ഒരു പ്രത്യേക ആവശ്യത്തെ കാണിക്കുന്നതോ സമയോചിത വീക്ഷാഗോപുര ലേഖനത്തിൽനിന്നുളളതോ ആയ ഒരു പ്രസംഗം ഉണ്ടായിരിക്കും. സൂക്ഷ്മമായി ശ്രദ്ധിക്കുക. ബുദ്ധ്യുപദേശം കാര്യമായി എടുക്കുകയും അതു ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുക.
9 “നല്ല വേലെക്കു ഒക്കെയും ഒരുങ്ങി”യിരിക്കാൻ നാമാഗ്രഹിക്കുന്നു. (2 തിമൊ. 2:21) അതു ചെയ്യാൻ നമ്മെ സഹായിക്കുന്നതിന് യഹോവ നൽകുന്ന കരുതലുകളിൽ ഒന്നാണ് സേവനയോഗം. വിശ്വസ്തമായ യോഗഹാജരും നാം പഠിക്കുന്നത് ഉപയോഗിക്കാനുളള ആത്മാർഥമായ ശ്രമവും “[നമ്മുടെ] ശുശ്രൂഷ പൂർണമായി നിവർത്തിക്കാൻ” നമ്മെ തീർച്ചയായും സഹായിക്കും.—2 തിമൊ. 4:5, NW.