ചോദ്യപ്പെട്ടി
● സഭയുടെ നോട്ടീസ്‌ബോർഡിൽ എന്ത് പ്രദർശിപ്പിക്കാം?
രാജ്യഹോളിലെ നോട്ടീസ്‌ബോർഡ് സഭാപ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ പ്രദാനം ചെയ്യും. അദ്ധ്യക്ഷമേൽവിചാരകന്റെ അംഗീകാരമില്ലാതെ യാതൊരു ഇനവും നോട്ടീസ് ബോർഡിൽ തൂക്കരുത്.
ഒരു ക്രമമായ അടിസ്ഥാനത്തിൽ തൂക്കുന്ന ചില കാര്യങ്ങളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു: സേവനയോഗത്തിന്റെയും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിന്റെയും പട്ടികകളും നിയമനങ്ങളും, പട്ടികപ്പെടുത്തിയിട്ടുളള പരസ്യപ്രസംഗങ്ങൾ, പരസ്യയോഗ അദ്ധ്യക്ഷന്റെയും വീക്ഷാഗോപുര വായനക്കാരന്റെയും നിയമനങ്ങൾ, സഭാപുസ്‌തകാദ്ധ്യയനങ്ങളുടെ ക്രമീകരണവും സ്ഥാനവും, സർക്കിട്ട്‌മേൽവിചാരകന്റെ അടുത്ത സന്ദർശനത്തിന്റെ അറിയിപ്പും ബന്ധപ്പെട്ട മററു വിവരങ്ങളും, അടുത്തു വരുന്ന ഒരു സമ്മേളനമൊ കൺവെൻഷനൊ സംബന്ധിച്ച വിവരം, രാജ്യഹോൾ ശുചീകരണ പട്ടിക മുതലായവ. ചിലപ്പോൾ സൊസൈററി ചില എഴുത്തുകളൊ മററ് ഇനങ്ങളൊ പതിക്കുന്നതിന് മൂപ്പൻമാരുടെ സംഘത്തോട് ആവശ്യപ്പെടും. സാധാരണയിൽ നിന്ന് വ്യത്യസ്‌തമായി എന്തെങ്കിലും വരുന്നെങ്കിൽ, അത് പതിക്കുന്നത് ഉചിതമാണൊ എന്ന് മൂപ്പൻമാരുടെ സംഘത്തിന് തീരുമാനിക്കാവുന്നതാണ്.
രാജ്യഹാളിൽ നടത്താൻ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു വിവാഹത്തെക്കുറിച്ച് ഒരു മീററിംഗിൽ ഒരു ചുരുക്കമായ അറിയിപ്പ് നൽകാമെങ്കിലും, നോട്ടീസ്‌ബോർഡിൽ ഒരു ഔദ്യോഗിക വിവാഹ അറിയിപ്പ് പതിക്കരുത്. സഭാ പ്രവർത്തനങ്ങളോട് ബന്ധപ്പെട്ടതല്ലാത്തതിനാൽ കർശനമായും സാമൂഹ്യ പ്രകൃതിയുളള കൂട്ടങ്ങൾ സംബന്ധിച്ച അറിയിപ്പുകളും പതിക്കുന്നത് ഉചിതമായിരിക്കയില്ല.—വാച്ച്‌ടവർ, ഏപ്രിൽ 15, 1984, പേജ് 15; രാജ്യശുശ്രൂഷ, ജൂലൈ 1975, പേജ് 4, ജൂൺ 1970, പേജ് 4 എന്നിവ കാണുക.
നോട്ടീസ്‌ബോർഡ് വൃത്തിയായും ആകർഷകമായും സൂക്ഷിക്കണം. ഇവിടെ പ്രതിപാദിച്ച അവശ്യ ഇനങ്ങൾ കൊളളത്തക്കവണ്ണം അതിന് വലിപ്പമുണ്ടായിരിക്കണം. കാലാവധി തീർന്ന പട്ടികകളും സഭ അറിഞ്ഞുകഴിഞ്ഞ പൊതു ഇനങ്ങളും കൃത്യസമയത്ത് നീക്കണം. ഒന്നിൽ കൂടുതൽ സഭകൾ ഒരേ ഹോളിൽ കൂടുമ്പോൾ, ഓരോ സഭക്കും കൃത്യമായി അടയാളപ്പെടുത്തിയ അതിന്റെ സ്വന്തം പ്രത്യേക നോട്ടീസ്‌ബോർഡൊ ഭാഗമൊ ഉണ്ടായിരിക്കണം. അദ്ധ്യക്ഷമേൽവിചാരകനൊ അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ആരെങ്കിലുമൊ പതിച്ചിരിക്കുന്ന ഇനങ്ങൾ നിലവിലുളളതും ഉചിതവും വൃത്തിയുളളതും ആണെന്ന് ഉറപ്പുവരുത്തുന്നതിനായി കാലാകാലങ്ങളിൽ പരിശോധിക്കുന്നതിന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.