നിങ്ങൾ പതിവായി നോട്ടീസ് ബോർഡ് നോക്കാറുണ്ടോ?
മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സഭയിൽ ഉത്തരവാദിത്വങ്ങളുള്ള മറ്റുള്ളവരും തങ്ങളുടെ നിയമനങ്ങൾ അറിയാൻ വേണ്ടി നോട്ടീസ് ബോർഡ് പതിവായി നോക്കാറുണ്ട്. എന്നിരുന്നാലും എല്ലാ പ്രസാധകരും അറിഞ്ഞിരിക്കേണ്ട വിവരങ്ങളും അതിലുണ്ട്. രാജ്യഹാൾ ശുചീകരണത്തിനുള്ള നിങ്ങളുടെ ഊഴം എപ്പോഴാണെന്ന് അറിയാമോ? സർക്കിട്ട് മേൽവിചാരകനിൽനിന്നോ ബ്രാഞ്ചോഫീസിൽനിന്നോ പ്രധാനപ്പെട്ട കത്തുകൾ വന്നിട്ടുണ്ടോ? നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ ക്ഷണിക്കാനായി ഈ ആഴ്ചയിലെ പരസ്യപ്രസംഗത്തിന്റെ വിഷയം നിങ്ങൾക്ക് അറിയാമോ? യോഗസമയത്തിനോ നിങ്ങളുടെ വയൽസേവനഗ്രൂപ്പിനോ മാറ്റം വരുത്തിയിട്ടുണ്ടോ? മേൽപ്പറഞ്ഞതുപോലെയുള്ള വിവരങ്ങളിൽ മിക്കതും യോഗസമയത്ത് അറിയിക്കാറില്ല. കൂടാതെ ഇത്തരം വിവരങ്ങൾ ഓരോരുത്തരെയും കണ്ട് പറയാൻ മൂപ്പന്മാർക്കു സാധിച്ചെന്നും വരില്ല. അതുകൊണ്ട് നാം പതിവായി നോട്ടീസ് ബോർഡ് പരിശോധിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ ‘സകലവും ഉചിതമായും ക്രമീകൃതമായും നടക്കുന്നതിൽ’ നാം നമ്മുടെ പങ്കു നിർവഹിക്കുകയായിരിക്കും.—1 കൊരി. 14:40.