ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2013 ഏപ്രിൽ 29-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. മർക്കോസ് 10:6-9-ൽ വിവാഹത്തെക്കുറിച്ച് ഗൗരവമേറിയ എന്തു ബുദ്ധിയുപദേശമാണ് യേശു നൽകിയത്? (മാർ. 4, w08 2/15 പേ. 30 ഖ. 8)
2. യഹോവയെ മുഴുദേഹിയോടെ സേവിക്കുക എന്നതിന്റെ അർഥം എന്താണ്? (മർക്കോ. 12:30) (മാർ. 4, w97 10/15 പേ. 13 ഖ. 4)
3. മർക്കോസ് 13:8-ൽ പറഞ്ഞിരിക്കുന്ന ‘ഈറ്റുനോവ്’ എന്താണ്? (മാർ. 11, w08 3/15 പേ. 12 ഖ. 2)
4. സുവിശേഷവിവരണം തയ്യാറാക്കാൻ ലൂക്കോസ് എന്തെല്ലാം രേഖകൾ പരിശോധിച്ചിരുന്നു? (ലൂക്കോ. 1:3) (മാർ. 18, w09 3/15 പേ. 32, ഖ. 4)
5. നമ്മുടെ വിശ്വസ്തത പരിശോധിക്കുന്നതിനുള്ള ‘അവസരം കിട്ടാനായി’ സാത്താൻ നോക്കിയിരിക്കുന്നു എന്ന വസ്തുത എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം? (ലൂക്കോ. 4:13) (മാർ. 25, w11 1/15 പേ. 24 ഖ. 10)
6. ലൂക്കോസ് 6:27, 28 നാം ബാധകമാക്കുന്നത് എങ്ങനെ? (മാർ. 25, w08 5/15 പേ. 8 ഖ. 4)
7. പാപിനിയായ സ്ത്രീയുടെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നെന്ന് മറുവില നൽകുന്നതിനു മുമ്പുതന്നെ യേശുവിന് പറയാനായത് എന്തുകൊണ്ട്? (ലൂക്കോ. 7:37, 48) (ഏപ്രി. 1, w10 8/15 പേ. 6, 7)
8. ക്രിസ്തുവിന്റെ അനുഗാമികൾ തങ്ങളുടെ കുടുംബാംഗങ്ങളെ ‘ദ്വേഷിക്കേണ്ടത്’ ഏതർഥത്തിലാണ്? (ലൂക്കോ. 14:26) (ഏപ്രി. 15, w08 3/15 പേ. 32 ഖ. 1; w92 7/15 പേ. 9 ഖ. 3-5)
9. “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ” കാണുന്നത് മനുഷ്യരെ എങ്ങനെ ബാധിക്കും? (ലൂക്കോ. 21:25) (ഏപ്രി. 22, w97 4/1 പേ. 15 ഖ. 8, 9)
10. കഠിനപരിശോധനകൾ നേരിടുമ്പോൾ പ്രാർഥനയുടെ കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? (ലൂക്കോ. 22:44) (ഏപ്രി. 29, w07 8/1 പേ. 6 ഖ. 2)