ചോദ്യപ്പെട്ടി
● സേവനയോഗത്തിലെ അറിയിപ്പുകൾ ആർ കൈകാര്യം ചെയ്യണം?
സേവനയോഗത്തിലെ ഈ ഭാഗത്തിന്റെ ഉദ്ദേശ്യം നിയമിത ശുശ്രൂഷ നിർവഹിക്കുന്നതിൽ പ്രാധാന്യമർഹിക്കുന്ന വിശദാംശങ്ങൾ സഭയെ അറിയിക്കുക എന്നതാണ്. ചില അറിയിപ്പുകൾ ഓർമ്മിപ്പിക്കലുകളായി ഉതകുന്നു, അനേകം ആഴ്‌ചകളിൽ സമാനവുമായിരിക്കുന്നു. എന്നിരുന്നാലും എല്ലാ അറിയിപ്പുകളും വ്യക്തമായി അവതരിപ്പിക്കണം. ഒന്നും അശ്രദ്ധമായി ചെയ്യുകയൊ പതിവിൻപടിയായി കൈകാര്യം ചെയ്യുകയൊ അരുത്.
ചില അറിയിപ്പുകളുടെ സ്വഭാവം അവ ഒരു മൂപ്പനാൽ അവതരിപ്പിക്കപ്പെടണമെന്നു ആവശ്യപ്പെട്ടേക്കാം. സംഗതിയിതായിരിക്കുമ്പോഴെല്ലാം ഈ വിവരം നല്ല യോഗ്യതയുളള സഹോദരൻ അവതരിപ്പിക്കുന്നതിനു ക്രമീകരണം ചെയ്യാൻ അദ്ധ്യക്ഷമേൽവിചാരകന് ഉത്തരവാദിത്വം ഉണ്ടായിരിക്കും, മറെറാരു സഹോദരൻ പട്ടികപ്പെടുത്തപ്പെട്ട മററു അറിയിപ്പുകൾ കൈകാര്യം ചെയ്യുമെങ്കിൽതന്നെയും.
സഭക്കുവേണ്ടിയുളള വിവരങ്ങൾ അടങ്ങുന്ന ഒരു കത്തിൽ മൂപ്പൻമാർക്കു മാത്രമായുളള മററു വിവരങ്ങൾ ഉൾപ്പെടുന്നുവെങ്കിൽ സഭക്കു ബാധകമാകുന്ന വിവരങ്ങൾ ഒരു മൂപ്പൻ അവതരിപ്പിക്കണം. സഭക്കുവേണ്ടിയുളള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്ന സൊസൈററിയിൽ നിന്നുളള ചില എഴുത്തുകൾ ഒരു യോഗ്യതയുളള മൂപ്പൻ വായിക്കുന്നതായിരിക്കും മെച്ചം. അത്തരം കത്തുകൾ പീഡനം അനുഭവിക്കുന്ന നമ്മുടെ സഹോദരൻമാർക്കുവേണ്ടിയുളള എഴുത്തുകൾ അയക്കുന്ന ആസൂത്രിത പ്രവർത്തനങ്ങളോടു ബന്ധപ്പെട്ടതായിരുന്നേക്കാം. ചില കത്തുകളിൽ സർക്കിട്ട്‌മേൽവിചാരകന്റെ സന്ദർശനങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ മുതലായ ഭാവി ദിവ്യാധിപത്യ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയേക്കാം.
സഭയുടെ ക്ഷേമം സംബന്ധിച്ച ഒരു പ്രധാന അറിയിപ്പു നൽകേണ്ടതിന്റെ ആവശ്യമുളള സമയമുണ്ടായേക്കാം, ആ വിവരം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യണം. അത്തരം അറിയിപ്പുകൾ ഒരു മൂപ്പൻ നടത്തുന്നതാണ് ഏററം നല്ലത്.
മൂപ്പൻമാരാലോ ശുശ്രൂഷാദാസൻമാരാലോ നടത്തപ്പെട്ടാലും അറിയിപ്പുകൾ വ്യക്തവും കൃത്യവും ആയിരിക്കണം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പിൻപററുന്നത് എല്ലാവരും ഐക്യത്തിൽ മുന്നേറത്തക്കവണ്ണം സഭക്കുവേണ്ടിയുളള പ്രബോധനങ്ങൾ ഉചിതമായി ബന്ധപ്പെടുത്തുന്നത് ഉറപ്പാക്കപ്പെടും.—സങ്കീ. 133:1; 1 കൊരി. 14:8, 9, 40.