മധ്യവാര യോഗസമയത്തിൽ ചില മാറ്റങ്ങൾ
സഭാ ബൈബിളധ്യയനത്തിന്റെ സമയം 25 മിനിട്ടായിരുന്നത് സെപ്റ്റംബർ 3-ന് ആരംഭിക്കുന്ന വാരം മുതൽ 30 മിനിട്ടാകും. തലേ ആഴ്ച പരിചിന്തിച്ച അധ്യയനഭാഗത്തിന്റെ പുനരവലോകനം നടത്താൻ അധ്യയനനിർവാഹകന് തുടക്കത്തിൽ ഒരു മിനിട്ട് ഉപയോഗിക്കാം. സേവനയോഗത്തിന്റെ ദൈർഘ്യം 35 മിനിട്ടിൽനിന്ന് 30 മിനിട്ടായി ചുരുങ്ങും. സേവനയോഗത്തിൽ അറിയിപ്പുകൾ എന്ന ഭാഗം മേലാൽ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഏതെങ്കിലും പ്രത്യേക അറിയിപ്പുകൾ നടത്തേണ്ടതുണ്ടെങ്കിൽ അത് സേവനയോഗത്തിലെ ആദ്യപരിപാടിയുടെ തുടക്കത്തിൽ അറിയിക്കേണ്ടതാണ്. മിക്കവാറും ആഴ്ചകളിൽ അറിയിപ്പുകൾ ഒന്നുംതന്നെ കാണുകയില്ല. യോഗപരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകളും വയൽസേവനക്രമീകരണം, രാജ്യഹാൾ ശുചീകരണം എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകളും നടത്തേണ്ടതില്ല; ആശംസകളും അറിയിക്കരുത്. (km 10/08 പേ. 1, ഖ. 4) ദീർഘമായ ഒരു അറിയിപ്പ് നടത്തേണ്ടതുണ്ടെങ്കിലോ? അന്നേദിവസം സേവനയോഗ പരിപാടികളുള്ള സഹോദരങ്ങളെ അക്കാര്യം മുന്നമേ അറിയിക്കുന്നെങ്കിൽ പരിപാടിയുടെ ദൈർഘ്യം കുറയ്ക്കാൻ അവർക്കാകും.