ദൈവത്തോടും അയൽക്കാരനോടുമുളള സ്നേഹം പ്രകടമാക്കുക
1 “ഗുരോ, ന്യായപ്രമാണത്തിലെ ഏററവും വലിയ കൽപ്പന ഏതാണ്?” എന്ന ഒരാളുടെ ചോദ്യത്തിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു: “‘നീ നിന്റെ ദൈവമായ യഹോവയെ നിന്റെ പൂർണ്ണ ഹൃദയത്തോടും നിന്റെ പൂർണ്ണ ദേഹിയോടും നിന്റെ പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.’ ഏററവും വലുതും ഒന്നാമത്തേതുമായ കൽപ്പന ഇതാകുന്നു. അതുപോലെ, രണ്ടാമത്തേത്, ‘നീ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം’ എന്നാണ്.”—മത്താ. 22:36-39.
2 യേശു നയിച്ച ജീവിതരീതിയിൽ അവന് ദൈവത്തോടുളള ആഴമായ സ്നേഹം പ്രകടമായിരുന്നു. അവൻ ഇപ്രകാരം പറഞ്ഞു: “എന്റെ ആഹാരം എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുകയും അവന്റെ പ്രവൃത്തി തികക്കുകയും ചെയ്യുക എന്നതാണ്.” (യോഹ. 4:34) അവന്റെ അയൽക്കാരോടുളള യഥാർത്ഥ സ്നേഹം യഹോവയുടെ രാജ്യത്തെക്കുറിച്ചുളള സുവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിന് അവനെ പ്രേരിപ്പിച്ചു. അവൻ രോഗശാന്തിയുടെ പ്രവൃത്തികളും ചെയ്തു. കൂടാതെ അവൻ തന്റെ ജീവനെ മനുഷ്യവർഗ്ഗത്തിനു വേണ്ടി ഒരു മറുവിലയായി കൊടുത്തതിൽ സ്നേഹത്തിന്റെ എത്ര പരമമായ പ്രകടനമായിരുന്നു ദർശിക്കപ്പെട്ടത്! നമുക്ക് ദൈവത്തോടും അയൽക്കാരനോടുമുളള സ്നേഹം പ്രകടമാക്കുന്നതിൽ യേശുവിനെ എങ്ങനെ അനുകരിക്കാൻ കഴിയും?
സ്നേഹം പ്രകടമാക്കുന്ന വിധം
3 മററുളളവരോട് ദൈവരാജ്യത്തിന്റെ സുവാർത്ത പറയുന്നത് ഇതു ചെയ്യുന്നതിനുളള ഒരു മുഖ്യമായ വിധമാണ്. ആളുകൾക്ക് പ്രത്യാശക്കുളള ഒരു അടിസ്ഥാനവും ഈ ദുർഘട കാലത്തെ കൈകാര്യം ചെയ്യുന്നതിനു സഹായകമായ വിവരങ്ങളും കൊടുക്കേണ്ട ആവശ്യമുണ്ട്. (2 തിമൊ. 3:1) ദൈവരാജ്യത്തിലുളള നമ്മുടെ വിശ്വാസം, എല്ലാവർക്കും സത്യം കേൾക്കുന്നതിനുളള ഒരു അവസരം കൊടുക്കണമെന്ന ഒരു തീവ്രമായ ആഗ്രഹത്തോടെ അതിനെ സംബന്ധിച്ച് സംസാരിക്കാൻ നമ്മെ പ്രേരിപ്പിക്കണം. ദൈവരാജ്യത്തെയും ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും സംബന്ധിച്ച സത്യം സംസാരിക്കുന്നത് അവന് മഹത്വം കൊടുക്കുന്നു. നമുക്ക് ദൈവത്തോടും അയൽക്കാരനോടും ആ തരത്തിലുളള സ്നേഹമുണ്ടോ? നാം രാജ്യപ്രസംഗപ്രവർത്തനത്തിൽ പൂർണ്ണമായി പങ്കുപററുന്നുണ്ടോ? നാം ബന്ധുക്കളോടും അയൽക്കാരോടും മററുളളവരോടും അനൗപചാരിക സാക്ഷീകരണം നടത്തുന്നതിനുളള അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നുണ്ടോ? നാമെല്ലാവരും ദൈവത്തോടും അയൽക്കാരനോടുമുളള നമ്മുടെ സ്നേഹത്തിന്റെ അത്തരം യഥാർത്ഥ തെളിവു നൽകണം.
4 ചിലർ വൈദഗ്ദ്ധ്യമുളളവർക്കും നല്ല വിദ്യാഭ്യാസമുളളവർക്കും മാത്രമേ അത്തരത്തിലുളള ഒരു പ്രധാന ദൂത് വഹിക്കാൻ യഥാർത്ഥത്തിൽ യോഗ്യതയുളളു എന്ന് വിചാരിച്ചേക്കാം. പകരം, യഹോവയിലുളള നമ്മുടെ ആശ്രയമാണ് പ്രധാനം. (ലൂക്കോ. 11:13; 1 കൊരി. 1:26, 29, 31) ദൈവത്തോടും അയൽക്കാരനോടുമുളള സ്നേഹം നിഷേധാത്മക വിചാരങ്ങൾ തരണം ചെയ്യുന്നതിനും ശുശ്രൂഷയിൽ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നതിനും നമ്മെ പ്രാപ്തരാക്കും. നാം, “ഇടയനില്ലാത്ത ആടുകളെപ്പോലെ ചിതറിക്കപ്പെട്ടവരും തോലുരിയപ്പെട്ടവരുമായി” വിവരിക്കപ്പെട്ടിരിക്കുന്ന ആളുകളെയാണ് സഹായിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ നാം നമ്മെ സംബന്ധിച്ചുതന്നെ അധികമായി ചിന്തിക്കുകയില്ല.—മത്താ. 9:35, 36.
മാർച്ചിൽ പങ്കുപററുന്ന വിധം
5 മാർച്ചിൽ നമുക്ക് സൊസൈററിയുടെ ചില പഴയ പുസ്തകങ്ങൾ 5ക. സംഭാവനക്ക് സമർപ്പിച്ചുകൊണ്ട് ദൈവത്തോടും അയൽക്കാരനോടുമുളള സ്നേഹം പ്രകടിപ്പിക്കുന്നതിനുളള നല്ല അവസരമുണ്ട്. ഈ പഴയ പ്രസിദ്ധീകരണങ്ങളിൽ വിവിധ വിഷയങ്ങൾ വിശേഷവൽക്കരിച്ചിരിക്കുന്നു. അവയിൽ ചിലവ നമ്മുടെ പ്രദേശത്തെ അനേകരെയും ആകർഷിക്കുമെന്നതിനു സംശയമില്ല. ഈ പ്രസിദ്ധീകരണങ്ങൾ സുവാർത്തക്കു ചെവികൊടുക്കുന്നതിന് അനേകരെ സഹായിക്കുന്നതിൽ അവയുടെ മൂല്യം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് നമുക്ക് ഈ പുസ്തകങ്ങളിൽ ഏതെങ്കിലും സ്റേറാക്കുണ്ടെങ്കിൽ, ജീവന്റെ വഴിയിൽ ആയിത്തീരാൻ സഹായിക്കുന്നതിനു കഴിയുന്ന താൽപ്പര്യമുളളവരുടെ കരങ്ങളിൽ അവ എത്തിക്കുന്നതിന് ഒരു സംഘടിതശ്രമം നടത്തുന്നതിന് നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു.
6 പഴയ പുസ്തകങ്ങൾ സ്റേറാക്കില്ലാത്ത സഭകൾ 192 പേജിന്റെ മറേറതെങ്കിലും പുസ്തകങ്ങൾ സമർപ്പിക്കുന്നതായിരിക്കും. സഭയിൽ കൈവശമുളള എല്ലാ പഴയ പുസ്തകങ്ങളും ഉപയോഗിക്കുന്നതിന് പ്രത്യേക പരിശ്രമം ചെയ്യണം.
7 നല്ല വീടുതോറുമുളള രേഖ സൂക്ഷിക്കുന്നതിന് നിശ്ചയമുണ്ടായിരിക്കുക. നാം വളരെ കൂടെക്കൂടെ നമ്മുടെ പ്രദേശം തീർക്കുമ്പോൾ ഇത് അധികം പ്രധാനമായിത്തീരുന്നു. താൽപ്പര്യം കണ്ടെത്തുമ്പോൾ വ്യക്തിയുടെ പേര് മനസ്സിലാക്കുന്നതിന് പരിശ്രമിക്കുക. എല്ലാ സമർപ്പണത്തിന്റെയും, അതുപോലെ തന്നെ സാഹിത്യ സമർപ്പണം സ്വീകരിക്കാത്തപ്പോൾ കാണിക്കപ്പെട്ട താൽപ്പര്യത്തിന്റെയും, കുറിപ്പ് എടുക്കുക. നിങ്ങൾ സംസാരിച്ച വിഷയം, വ്യക്തിക്ക് താൽപ്പര്യം ഉണ്ടെന്ന് തോന്നിയ കാര്യം, അദ്ദേഹം വീട്ടിൽ ഉണ്ടായിരിക്കാൻ ഏററവും സാദ്ധ്യതയുളള സമയം എന്നിവ കുറിക്കുക. കൂടാതെ, ആരും വീട്ടിലില്ലാതിരുന്നടങ്ങളിലെ മേൽവിലാസങ്ങളുടെ ശ്രദ്ധാപൂർവമായ രേഖകളും സൂക്ഷിക്കുക. ഈ കാര്യത്തിലുളള നല്ല ക്രമീകരണം ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിത്തീരാൻ സഹായം ചെയ്യും.
8 ഏററവും വലിയ രണ്ടു കൽപ്പനകൾ അനുസരിക്കുന്നത് ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഒന്നാം നൂററാണ്ടിലേതിനേക്കാൾ ഒട്ടും കുറഞ്ഞ പ്രാധാന്യമുളളതല്ല. മാർച്ചിൽ നമുക്ക് ഓരോ അവസരത്തിലും യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കിക്കൊണ്ട് ദൈവത്തോടും അയൽക്കാരോടുമുളള നമ്മുടെ സ്നേഹം പ്രകടമാക്കുന്നതിന് കഠിന യത്നം ചെയ്യാം!