സുവാർത്ത സമർപ്പിക്കൽ—പഴയപ്രസിദ്ധീകരണങ്ങൾ കൊണ്ട
1 ദൈവത്തെ ആരാധിക്കാൻ എടുക്കുന്ന തീരുമാനം മർമ്മപ്രധാനമാണ്. അതു നമ്മുടെ ജീവനെ അർത്ഥമാക്കുന്നു. അങ്ങനെ, സൂക്ഷ്മപരിജ്ഞാനവും അതു ബാധകമാക്കുന്നതിനുളള ജ്ഞാനവും നേടുകയെന്നത് പ്രയോജനകരമായ ഒരു ലക്ഷ്യമാണ്.—സദൃ. 23:23; യോഹ. 17:3.
2 അറിവു സമ്പാദിക്കുന്നതിനും ജ്ഞാനത്തിൽ വളരുന്നതിനും നാം ഉൽസാഹപൂർവം ദൈവവചനം പഠിക്കണം. ഈ വിധത്തിൽ നാം ദൈവത്തിന്റെ കൽപ്പനകളും നിയമങ്ങളും ഓർമ്മിപ്പിക്കലുകളും ബുദ്ധിയുപദേശവും പരിചിതമാക്കുന്നു. തന്റെ ജനവുമായുളള യഹോവയുടെ ഇടപെടലുകളുടെ ചരിത്രം സംബന്ധിച്ച് നാം ധ്യാനിക്കേണ്ടതുമാണ്. അവനോട് ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് അവൻ ഉദാരമായി അറിവും ജ്ഞാനവും കൊടുക്കുന്നു. അനേകം വർഷങ്ങളിൽ ബൈബിൾ വിജ്ഞാനത്തിന്റെ അനേകം മണ്ഡലങ്ങൾ ഉൾപ്പെടുത്തുന്ന ധാരാളം പ്രസിദ്ധീകരണങ്ങൾ അവൻ തന്റെ സ്ഥാപനംമുഖേന നൽകിയിട്ടുണ്ട്. യഹോവയെ അറിയാനിടയായിട്ടില്ലാത്ത അനേകർക്ക് ഇവ വളരെ പ്രയോജനകരമായിരിക്കാൻ കഴിയും.
പഴയ പ്രസിദ്ധീകരണങ്ങളുടെ മൂല്യം
3 ഫെബ്രുവരിയിലും മാർച്ചിലും 1980നു മുമ്പു പ്രസിദ്ധപ്പെടുത്തിയിട്ടുളള 192പേജ് പുസ്തകങ്ങളിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഈ പ്രസിദ്ധീകരണങ്ങളിൽ സമൃദ്ധമായ വിവരങ്ങളുണ്ട്. അവക്ക് ആളുകൾക്ക് യഥാർത്ഥ മൂല്യമുളളവയായിരിക്കാൻ കഴിയും. (മത്തായി 5:14-16 കാണുക.) അതുകൊണ്ട് ഈ രണ്ടു മാസങ്ങളിൽ നമ്മുടെ സഭക്ക് സ്റേറാക്കിലുണ്ടായിരിക്കാവുന്ന സകല പഴയ പുസ്തകങ്ങളും സമർപ്പിക്കാൻ ശ്രമിക്കാം.
4 ഈ പ്രസിദ്ധീകരണങ്ങൾ ജനഹസ്തങ്ങളിൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ ഭാര്യയിൽനിന്ന് ഈ പഴയ പുസ്തകങ്ങളിലൊന്ന് ദാനമായി കിട്ടിയ ഒരാളുടെ അനുഭവം പരിചിന്തിക്കുന്നതിനാൽ കാണാൻ കഴിയും. ഭാര്യ ഒരു സാക്ഷിയായിരുന്നു. ആ സമയം വരെയും അയാൾ ബൈബിളിൽ യാതൊരു താൽപര്യവും കാണിച്ചിരുന്നില്ല. അവൾ അതിശയിച്ചുപോകുമാറ് അയാൾ ഒററ സന്ധ്യകൊണ്ട് പുസ്തകം വായിച്ചുതീർത്തു. ദൈവവചനമെന്ന നിലയിൽ ബൈബിളിലുളള അയാളുടെ വിശ്വാസത്തെ ഇത് ഉറപ്പിച്ചതുകൊണ്ട് അയാൾ അടുത്ത സഭാമീററിംഗിൽ സംബന്ധിക്കുകയും ഒരു ബൈബിളദ്ധ്യയനത്തിന് അപേക്ഷിക്കുകയുംചെയ്തു. മൂന്നു മാസങ്ങൾക്കകം അയാൾ വയൽശുശ്രൂഷക്ക് പോയിത്തുടങ്ങി, ഇപ്പോൾ സ്നാപനമേൽക്കുകയും ചെയ്തിരിക്കുന്നു.
ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്കുക
5 ദൈവവചനത്തിന്റെ ശക്തിയെ താഴ്ത്തിമതിക്കരുത്. ഈ പഴയ പ്രസിദ്ധീകരണങ്ങൾ ബൈബിൾസത്യങ്ങളെ പ്രദീപ്തമാക്കുന്നതുകൊണ്ട് ഒരു ക്രിയാത്മകമനോഭാവത്തോടെ അവ സമർപ്പിക്കുക. തീർച്ചയായും, നിങ്ങൾ സമർപ്പിക്കുന്ന പഴയ പുസ്തകങ്ങൾ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്താൻ നിങ്ങൾ ആഗ്രഹിക്കും. പുസ്തകങ്ങൾ കേടുബാധിച്ചവയോ പേജുകൾ മഞ്ഞനിറത്തിലായവയോ ആണെങ്കിൽ അവ വീടുതോറും സമർപ്പിക്കരുത്. കാരണം അത് സന്ദേശത്തിൽനിന്ന് ആളുകളെ അകററിയേക്കാം.
6 നിങ്ങളുടെ സഭക്ക് ഈ പ്രസ്ഥാനത്തിൽ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പുസ്തകമൊന്നുമില്ലെങ്കിൽ, നിങ്ങൾക്ക് 10 രൂപക്ക് ഏതു 192പേജ് പ്രസിദ്ധീകരണവും വിശേഷവൽക്കരിക്കാവുന്നതാണ്.
7 ഈ പഴയ പ്രസിദ്ധീകരണങ്ങൾകൊണ്ട് ദൈവവചനത്തിന്റെ പരിജ്ഞാനം പങ്കുവെക്കുന്നതിനാൽ നമുക്ക് ഉല്പാദനക്ഷമമായ ഒരു ശ്രുശൂഷ ആസ്വദിക്കാം! ഇത് നാം സാക്ഷീകരിക്കുന്നവരുടെ നിത്യക്ഷേമത്തിൽ കലാശിച്ചേക്കാം.