ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജൂൺ 4-നാരംഭിക്കുന്ന വാരം
ഗീതം 67 (38)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തെരഞ്ഞെടുത്ത അറിയിപ്പുകളും. വാരത്തിലെ ദിവസങ്ങളിലെയും വാരാന്ത്യത്തിലെയും കൂട്ടസാക്ഷീകരണക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക.
25 മിനി: “മററുളളവരുമായി ആത്മീയധനം പങ്കുവെക്കുക”. ചോദ്യോത്തര ചർച്ച. നമ്മുടെ ആത്മീയ കൊടുക്കലിന്റെ ഔദാര്യത്തെ ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക. സമയം അനുവദിക്കുന്നതിനനുസരിച്ച്, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകകൾ സമർപ്പിച്ചതിന്റെ തിരഞ്ഞെടുത്ത അനുഭവങ്ങൾ വിവരിക്കുക.
15 മിനി: ചോദ്യപ്പെട്ടി. സദസ്സുമായി ചർച്ചചെയ്യുക.
ഗീതം 19 (29), സമാപനപ്രാർത്ഥന.
ജൂൺ 11-നാരംഭിക്കുന്ന വാരം
ഗീതം 28 (5)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ, ദിവ്യാധിപത്യവാർത്തകൾ, കണക്കുറിപ്പോർട്ട്. സംഭാവന കിട്ടിയതായുളള ഏതു അറിയിപ്പുകളും ഉൾപ്പെടുത്തുക. രാജ്യതാൽപര്യങ്ങൾക്കുവേണ്ടിയുളള തങ്ങളുടെ ഭൗതികപിന്തുണക്ക് സഭയെ ഊഷ്മളമായി അഭിനന്ദിക്കുക.
22 മിനി: “നിങ്ങളുടെ പതിവ് എന്താണ്?” ചോദ്യോത്തര ചർച്ച. മീററിംഗുകളുടെ വിലമതിപ്പിനെയും മീററിംഗുകൾ ഉപേക്ഷിക്കുന്ന പതിവ് ഒഴിവാക്കുന്നതിന്റെ ആവശ്യത്തെയും പ്രദീപ്തമാക്കുക. ഈ ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരന് മീററിംഗ് ഹാജരിനോടുളള ബന്ധത്തിൽ പ്രാദേശികസഭ ചെയ്യുന്നതു സംബന്ധിച്ച വിവരം ഉൾപ്പെടുത്താൻ കഴിയും.
15 മിനി: “സമ്മർദ്ദത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുന്നു.” 1990 മാർച്ച് 1, വാച്ച്ടവർ പേ. 5-9ലെ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള മൂപ്പന്റെ പ്രസംഗം. (നാട്ടുഭാഷ: “ഒരു ഭർത്താവെന്ന നിലയിൽ സ്നേഹവും ആദരവും പ്രകടമാക്കൽ.” വീക്ഷാഗോപുരം, ഫെബ്രുവരി 1, 1990.) 4-ാം പേജിൽ കൊടുത്തിരിക്കുന്ന ഗൗരവമുളള സമ്മർദ്ദങ്ങളുടെ കാരണങ്ങൾ ആമുഖമായി പരാമർശിച്ചുകൊണ്ടുളള പ്രസംഗം. ഈ വിഷയം അനുകമ്പയോടും ഗ്രാഹ്യത്തോടും കൂടെ അവതരിപ്പിക്കണം. സഹോദരങ്ങൾ വിവരങ്ങളിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിനും മററുളളവരുമായി പങ്കുവെക്കുന്നതിനും പ്രോത്സാഹിപ്പിക്കുക.
ഗീതം 65 (36), സമാപനപ്രാർത്ഥന.
ജൂൺ 18-നാരംഭിക്കുന്ന വാരം
ഗീതം 133 (68)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ. പുതിയ മാസികകളിൽനിന്ന് ഒന്നോ രണ്ടോ സംസാരാശയങ്ങൾ ഹ്രസ്വമായി പ്രദീപ്തമാക്കുക. വാരാന്ത്യവയൽസേവനത്തിനുളള പ്രാദേശികക്രമീകരണങ്ങൾ പറയുക.
22 മിനി: “സുവാർത്ത സമർപ്പിക്കൽ—ബൈബിൾ അദ്ധ്യയനങ്ങളിലൂടെ.” ചോദ്യോത്തര പരിചിന്തനം. അദ്ധ്യയനങ്ങൾ നടത്തുന്ന പ്രസാധകരെ അഭിനന്ദിക്കുകയും ഇല്ലാത്തവരെ ദയാപൂർവം സാഹചര്യം മെച്ചപ്പെടുത്തുന്നതിന് തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് പരിഗണിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 4ഉം 5ഉം ഖണ്ഡികകളിലെ നിർദ്ദേശങ്ങൾ ഹ്രസ്വമായി പ്രകടിപ്പിക്കുക.
18 മിനി: “ബൈബിൾ കൂടുതലായി ഉപയോഗിക്കുക.” സദസ്സുമൊത്തുളള ചർച്ച.
ഗീതം 127 (64), സമാപനപ്രാർത്ഥന.
ജൂൺ 25-നാരംഭിക്കുന്ന വാരം
ഗീതം 29 (11)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ.
22 മിനി: “സത്യത്തിനു സാക്ഷ്യംവഹിക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. സഹായപയനിയറിംഗിൽ പങ്കെടുക്കാൻ തക്കവണ്ണം തങ്ങളുടെ പട്ടിക ക്രമീകരിക്കാൻ കഴിഞ്ഞ പ്രസാധകരെ അഭിമുഖം നടത്തുക.
15 മിനി: “ദൈവത്തിന്റെ വചനം—മനുഷ്യന്റേതല്ല.” ഈ പുസ്തകം പൂർണ്ണമായി പരിചയപ്പെടുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ടുളള ഉത്സാഹത്തോടുകൂടിയ പ്രസംഗം. ഈ പ്രസിദ്ധീകരണം വായിക്കുകയും ഉപയോഗിക്കുകയും ചെയ്തവരിൽനിന്നുളള വിലമതിപ്പിന്റെ ഒന്നോ രണ്ടോ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 30 (117), സമാപനപ്രാർത്ഥന.