ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ജനുവരി 7-നാരംഭിക്കുന്ന വാരം
ഗീതം 80 (62)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തെരഞ്ഞെടുത്ത അറിയിപ്പുകളും. വാരാന്തത്തിലെ ഉപയോഗത്തിനുവേണ്ടി മാസികാലേഖനങ്ങളിൽ നിന്നുളള സൂക്ഷ്മമായ ആശയങ്ങൾ ചർച്ചചെയ്യുക
20 മിനി: “സുവാർത്ത സമർപ്പിക്കൽ—യുവജനങ്ങൾക്ക്.” ചോദ്യോത്തര പരിചിന്തനം. 5-ാം ഖണ്ഡിക കഴിയുമ്പോൾ പ്രസാധകൻ കൗമാരപ്രായക്കാരന് സമർപ്പണം നടത്തുന്നതിന്റെ പ്രകടനം നടത്തുക.
15 മിനി: മൂപ്പനും രണ്ടോ മൂന്നോ യോഗ്യതയുളള പ്രസാധകരും യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ചർച്ച ചെയ്യുന്നു. പുസ്തകത്തിന്റെ പത്തു ഭാഗങ്ങൾ ഹ്രസ്വമായി പ്രദീപ്തമാക്കുക. തെരഞ്ഞെടുത്ത അദ്ധ്യായങ്ങൾ പരിചിന്തിക്കുക. 27-ാം പേജിലെ ചിത്രംപോലുളള ശക്തമായ ചിത്രീകരണങ്ങൾ ശ്രദ്ധിക്കുക. യുവാക്കളെയും മാതാപിതാക്കളെയും മററുളളവരെയും ഈ പുസ്തകത്തിന്റെ കാലാനുസൃതമായ ബുദ്ധിയുപദേശം പരിഗണിക്കാൻ പ്രോത്സാഹിപ്പിക്കുക. എല്ലാവരും ഈ പുസ്തകം വയൽസേവനത്തിൽ ഉപയോഗിക്കാൻ തയ്യാറാകണം. കുടുംബ ചർച്ചയിൽ ഇത് ഉപയോഗിക്കുന്ന വിധങ്ങൾ നിർദ്ദേശിക്കുക.
ഗീതം 40 (31), സമാപന പ്രാർത്ഥന.
ജനുവരി 14-നാരംഭിക്കുന്ന വാരം
ഗീതം 76 (61)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവനസ്വീകരിച്ചുകൊണ്ടുളള അറിയിപ്പുകളും വായിക്കുക. “അനീതിയുളള ധനത്തിന്റെ” ഉചിതമായ ഉപയോഗത്തിനുവേണ്ടി സഹോദരങ്ങളെ അഭിനന്ദിക്കുക. (ലൂക്കോ. 16:9; ഉൾക്കാഴ്ച-2, പേ. 806)
20 മിനി: “അനർത്ഥം ഒഴിവാക്കാൻ യുവാക്കളെ സഹായിക്കുക.” ചോദ്യോത്തരപരിചിന്തനം. 8-ാം ഖണ്ഡിക കഴിയുമ്പോൾ യോഗ്യതയുളള പ്രസാധകൻ സംഭാഷണവിഷയം അവതരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന്റെ ഹ്രസ്വമായ സമർപ്പണം നടത്തുകയും ചെയ്യുന്നു.
15 മിനി: നിങ്ങൾ ആശയവിനിമയമാർഗ്ഗങ്ങൾ തുറന്നിടുന്നുണ്ടോ? മൂപ്പൻ കുടുംബജീവിതം പുസ്തകത്തിലെ 11-ാം അദ്ധ്യായത്തിൽ കാണപ്പെടുന്ന രണ്ടോ മൂന്നോ തത്വങ്ങൾ ചർച്ചചെയ്യുന്നു. മാതാപിതാക്കൾക്ക് കുട്ടികളുടെ ആശയവിനിമയത്തെ ഒന്നുകിൽ പ്രോൽസാഹിപ്പിക്കുന്നതിന് അല്ലെങ്കിൽ നിരുൽസാഹപ്പെടുത്തുന്നതിന് കഴിയുമെന്ന് കാണിക്കുന്നതിന് 5-8 ഖണ്ഡികകളിലെ വിഷയത്തെ അടിസ്ഥാനമാക്കി ഹ്രസ്വമായ പ്രകടനങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 221 (73), സമാപന പ്രാർത്ഥന.
ജനുവരി 21-നാരംഭിക്കുന്ന വാരം
ഗീതം 126 (25)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ചോദ്യപ്പെട്ടി. സമയം അനുവദിക്കുന്നതിനനുസരിച്ച് ദിവ്യാധിപത്യ വാർത്തകളിൽനിന്നുളള ഇനങ്ങൾ പരിചിന്തിക്കുക.
15 മിനി: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1991 നന്നായി ഉപയോഗിക്കുക. ഈ ചെറുപുസ്തകത്തിന്റെ ആമുഖത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. ദിനവാക്യത്തിലെ ആശയങ്ങൾ ഉപയോഗിച്ച് മൂല്യം വിശദീകരിക്കുക. ഇന്നത്തെ വാക്യത്തിന്റെ കുടുംബചർച്ചയാൽ പോയിൻറുകൾ പ്രകടിപ്പിക്കുക.
20 മിനി: “അർത്ഥവത്തായ കുടുംബ ബൈബിളദ്ധ്യയനങ്ങൾ നടത്തൽ.” ചോദ്യോത്തരങ്ങൾ. സമയം അനുവദിക്കുന്നതനുസരിച്ച്, ഒന്നോ രണ്ടോ മാതാപിതാക്കൾ തങ്ങളുടെ കുടുംബ ബൈബിൾ അദ്ധ്യയനം പ്രബോധനാത്മകവും ആസ്വാദ്യകരവുമാക്കിത്തീർക്കുന്നതിന് എന്തു ചെയ്യുന്നുവെന്ന് പറയുക.
ഗീതം 93 (48), സമാപന പ്രാർത്ഥന.
ജനുവരി 28-നാരംഭിക്കുന്ന വാരം
ഗീതം 91 (61)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. അവധിദിവസങ്ങളിൽ സാക്ഷീകരിക്കുന്നതിന് പ്രോൽസാഹിപ്പിക്കുക. മാസികാദിനത്തിൽ ഉപയോഗിക്കുന്നതിനുളള ലേഖനങ്ങൾ നിർദ്ദേശിക്കുക.
20 മിനി: “യഹോവയാൽ പഠിപ്പിക്കപ്പെടുക.” സ്കൂൾമേൽവിചാരകൻ സദസ്യരുമായി ചർച്ചചെയ്യുന്നു. മാതൃകായോഗ്യനായ വിദ്യാർത്ഥി, താൻ മുൻകൂട്ടി തയ്യാറാകുന്നതിനാലും പ്രസംഗഗുണദോഷ പോയിൻറുകൾ സംബന്ധിച്ച് പരിശ്രമിക്കുന്നതിനാലും തനിക്കു ലഭിക്കുന്ന പ്രയോജനങ്ങൾ പ്രദീപ്തമാക്കുന്നു.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ “പരസ്പരം ഓരോരുത്തർക്കുംവേണ്ടി പ്രാർത്ഥിക്കുക.” 1990 നവംബർ 15-ലെ വാച്ച്ടവർ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. (നാട്ടുഭാഷ: 1989 ജനുവരിയിലെ വീക്ഷാഗോപുരത്തിലെ “നിങ്ങളുടെ പ്രാർത്ഥനകൾ എത്ര അർത്ഥവത്ത്?”)
ഗീതം 55 (18), സമാപന പ്രാർത്ഥന.