നവംബറിലേക്കുളള സേവനയോഗങ്ങൾ
നവംബർ 4-നാരംഭിക്കുന്ന വാരം
ഗീതം 199 (40)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
20 മിനി: “വർത്തമാനകാല സംഭവങ്ങളുടെ പ്രാധാന്യത്തെ വിലമതിക്കുക.” ചോദ്യോത്തരങ്ങൾ. 6-ാം ഖണ്ഡിക പരിചിന്തിച്ചശേഷം പുതിയ സംഭാഷണ വിഷയം ഉപയോഗിച്ചുകൊണ്ട് ഒരു പ്രകടനം അവതരിപ്പിക്കുക. പുതിയ ഉണരുക! മാസികയിൽനിന്ന് പ്രത്യേക വിഷയം വിശേഷവൽക്കരിക്കുക.
15 മിനി: ഉണരുക! മാസിക വ്യക്തിപരമായി നമുക്ക് പ്രയോജനപ്പെട്ട വിധം. യോഗ്യതയുളള സഹോദരൻ മൂന്നോ നാലോ പ്രസാധകരെ അഭിമുഖം നടത്തുന്നു. കുറഞ്ഞപക്ഷം സ്കൂൾപ്രായത്തിലുളള ഒരു യുവാവിനെ ഉൾപ്പെടുത്തുക.
ഗീതം 174 (13), സമാപന പ്രാർത്ഥന.
നവംബർ 11-നാരംഭിക്കുന്ന വാരം
ഗീതം 27 (7)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ.
15 മിനി: “വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക—ഭാഗം 4.” പ്രസംഗം. ഭവനത്തിലുളള എല്ലാവരും സംഘടിതരായിരിക്കുന്നതിനും ന്യായമായ സേവനലാക്കുകൾ സ്ഥാപിക്കുന്നതിനും അവരെ സഹായിക്കുന്നതിന് കുടുംബത്തലവൻമാരെ പ്രോത്സാഹിപ്പിക്കുക.
15 മിനി: “സുവാർത്ത സമർപ്പിക്കൽ—പ്രസിദ്ധീകരണങ്ങൾ ബുദ്ധിപൂർവം ഉപയോഗിച്ചുകൊണ്ട്.” ചോദ്യോത്തരങ്ങൾ. വിവരങ്ങൾ പ്രദേശത്തിനു ബാധകമാക്കുക.
10 മിനി: “എളിമ ധരിക്കേണ്ടതെന്തുകൊണ്ട്?” ജൂലൈ 15, 1991-ലെ വാച്ച്ടവർ ലേഖനത്തെ ആസ്പദിച്ചുളള പ്രോത്സാഹജനകമായ പ്രസംഗം. (നാട്ടുഭാഷ: ജൂലൈ 1, 1990, വീക്ഷാഗോപുരം, “ഉൾക്കാഴ്ചക്കുവേണ്ടി യഹോവയിലേക്കു നോക്കുക.”)
ഗീതം 92 (51), സമാപന പ്രാർത്ഥന.
നവംബർ 18-നാരംഭിക്കുന്ന വാരം
ഗീതം 164 (73)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ, ദിവ്യാധിപത്യവാർത്തകൾ, കണക്കു റിപ്പോർട്ടും സംഭാവന ലഭിച്ച അറിയിപ്പുകളും. സഭയെ ഒക്ടോബറിലെ വയൽസേവന റിപ്പോർട്ട് അറിയിക്കുക.
20 മിനി: സ്കൂളും യഹോവയുടെ സാക്ഷികളും എന്ന ലഘുപത്രികയുടെ മൂല്യം. പ്രസംഗം, ഒരു പിതാവായിരിക്കുന്ന മൂപ്പനാൽ നടത്തപ്പെടുന്നത് അഭികാമ്യം. സ്കൂൾ അധികാരികൾ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ പരിചയപ്പെടുന്നതിനും സ്കൂൾ പ്രവർത്തനങ്ങളുൾപ്പെടുന്ന കാര്യങ്ങളിൽ മാതാപിതാക്കളെയും യുവാക്കളെയും സഹായിക്കുന്നതിനും ലഘുപത്രികയുടെ മൂല്യം പ്രദീപ്തമാക്കുക. അച്ചടിച്ച വിവരങ്ങൾ കാലാകാലങ്ങളിൽ യുവാക്കളോടൊത്ത് പുനരവലോകനം ചെയ്യണം. പ്രശ്നങ്ങളൊ സംശയങ്ങളൊ ഉദിക്കുമ്പോൾ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി ലഘുപത്രിക പരിശോധിക്കുക. “ആരോഗ്യാവഹമായ ധാർമ്മിക തത്വങ്ങൾ,” “വിശേഷദിവസങ്ങളും ആഘോഷങ്ങളും” എന്നിവയിൻകീഴിൽ വിവരിച്ചിരിക്കുന്ന പ്രത്യേക വിവരങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. (പേജുകൾ 9-11, 17-21) ഉപസംഹാരത്തിൽ, മാതാപിതാക്കൾ കുട്ടികളുടെ സ്കൂൾപഠനത്തിൽ താൽപ്പര്യം എടുക്കേണ്ടതിന്റെയും സ്കൂൾ ഭരണസംവിധാനത്തോട് സഹകരിക്കുന്നതിന്റെയും ആവശ്യം പ്രദീപ്തമാക്കുക.—പേജുകൾ 30-1.
15 മിനി: “നമ്മുടെ സ്വന്തം ഉത്തരവാദിത്വത്തിന്റെ ചുമടു ചുമക്കൽ.” മൂപ്പൻ കുടുംബകൂട്ടത്തോടൊത്ത് ലേഖനം ചർച്ച ചെയ്യുന്നു. സദസ്സിലെ കുടുംബത്തലവൻമാരോട് 1991-ലെ പരിപാടി തങ്ങളുടെ കുടുംബത്തെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് ചോദിക്കുക. ഹാജരാകാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
ഗീതം 183 (24), സമാപന പ്രാർത്ഥന.
നവംബർ 25-നാരംഭിക്കുന്ന വാരം
ഗീതം 59 (31)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരത്തിലുപയോഗിക്കുന്ന മാസികകളിലെ സംസാരാശയങ്ങൾ ഹ്രസ്വമായി പരാമർശിക്കുക.
20 മിനി: “സഭാപുസ്തകാദ്ധ്യയന ക്രമീകരണം—ഭാഗം 4.” ചോദ്യോത്തരങ്ങൾ. പുസ്തകാദ്ധ്യയനകൂട്ടത്തിലെ ഓരോരുത്തരിലും വ്യക്തിപരമായ താത്പര്യം എടുക്കേണ്ടതിന്റെ ആവശ്യം പ്രദീപ്തമാക്കുക.
15 മിനി: “നമ്മുടെ കുട്ടികളിൽ ക്രിസ്തീയവ്യക്തിത്വം കെട്ടുപണിചെയ്യൽ.” ജൂലൈ 1, 1991-ലെ വാച്ച്ടവർ പേജുകൾ 24-7-ലെ ലേഖനത്തിന്റെ രണ്ടു സഹോദരൻമാരാലുളള ചർച്ച. മാതാപിതാക്കളുടെ ഭാഗത്തെ കേന്ദ്രീകൃതമായ പ്രയത്നത്തിന്റെ ആവശ്യം പ്രദീപ്തമാക്കുക. വിഷയം സഭയുടെ പ്രാദേശിക ആവശ്യങ്ങൾക്ക് ബാധകമാക്കുക. (നാട്ടുഭാഷ: ഏപ്രിൽ, 1989-ലെ വീക്ഷാഗോപുരം, “ഈ അന്ത്യകാലത്ത് ഉത്തരവാദിത്വത്തോടുകൂടിയ മക്കളെ ജനിപ്പിക്കൽ.”)
ഗീതം 116 (108), സമാപന പ്രാർത്ഥന.
ഡിസംബർ 2-നാരംഭിക്കുന്ന വാരം
ഗീതം 107 (57)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഡിസംബറിലെ സമർപ്പണം ചുരുക്കമായി പരിചിന്തിക്കുക.
20 മിനി: അർഹരായവരെ തേടുകയും പഠിപ്പിക്കുകയും ചെയ്യൽ. പ്രസംഗവും അഭിമുഖങ്ങളും. മത്തായി 10:11 പ്രദീപ്തമാക്കുക. ആളുകളെ വീടുകളിൽ കണ്ടെത്തുന്നത് വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമാണ്, അതിന് നമ്മുടെ ഉൽപ്പാദനക്ഷമതയുടെമേലും സന്തോഷത്തിൻമേലും ഒരു വ്യക്തമായ ഫലമുണ്ടാക്കാൻ കഴിയും. എന്തു ചെയ്യാൻ കഴിയും? (രാ.ശു. 7⁄85 പേ. 8) ആളുകളെ അവരുടെ വീട്ടുവളപ്പിൽ സമീപിക്കുക. ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കുകയും കൃത്യമായി മടങ്ങിച്ചെല്ലുകയും ചെയ്യുക. അത്തരം ആളുകളെ വൈകുന്നേരങ്ങളിൽ കണ്ടെത്തുന്നതിൽ വളരെ നല്ല വിജയം ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് സായാഹ്നസാക്ഷീകരണത്തിൽ പങ്കെടുക്കുക. (രാ.ശു. 7⁄87 പേ. 8) തെരുവുസാക്ഷീകരണം ഫലപ്രദമായിരിക്കാൻ കഴിയും. താൽപ്പര്യമുളളവരെ തെരുവിൽ കണ്ടുമുട്ടുമ്പോൾ പേരും മേൽവിലാസവും വാങ്ങുക. അവരെ തങ്ങളുടെ ഭവനങ്ങളിൽ സന്ദർശിക്കുന്നതിന് ക്രമീകരണം ചെയ്യുക. (സായാഹ്ന അല്ലെങ്കിൽ തെരുവു സാക്ഷീകരണത്തിൽ വിജയം ലഭിച്ചിട്ടുളള രണ്ടോ മൂന്നോ പ്രസാധകരെയും⁄അല്ലെങ്കിൽ പയനിയർമാരെയും ഹ്രസ്വമായി അഭിമുഖം നടത്തുക. സാത്താൻ അർഹരായവരെ കണ്ടെത്തുന്നതിൽ നിന്ന് നമ്മെ തടയുന്നതിനുളള സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കും. നാം അവർക്കുവേണ്ടി അന്വേഷണം നടത്തണം. “ചെമ്മരിയാടുകൾ” യേശുക്രിസ്തുവിന്റേതാണ്. അവരെ കണ്ടെത്തി പോഷിപ്പിക്കുന്നതിന് അവൻ നമ്മോടു കൽപ്പിച്ചിരിക്കുന്നു. (യോഹ. 21:15-17) ഇത് സാദ്ധ്യമെങ്കിൽ ഓരോ ഭവനത്തിലും വസിക്കുന്നവരെ സമീപിക്കേണ്ടതിന്റെ ആവശ്യം വിലമതിക്കുന്നതിന് നമ്മെ സഹായിക്കുന്നു.
15 മിനി: യഹോവയുടെ സാക്ഷികളുടെ ജീവചരിത്രങ്ങളിൽ നിന്ന് പ്രയോജനമനുഭവിക്കുക. രണ്ടു സഹോദരൻമാരുടെ ചർച്ച. കാലാകാലങ്ങളിൽ ദൈവത്തിന്റെ ആധുനികകാല ദാസൻമാരുടെ ജീവചരിത്രം വീക്ഷാഗോപുരത്തിലും ഉണരുക!യിലും പ്രത്യക്ഷപ്പെടുന്നു. അവ വീക്ഷാഗോപുര പ്രസിദ്ധീകരണ വിഷയസൂചികയിൽ പേരും ലേഖനത്തിന്റെ ശീർഷകവും സഹിതം പട്ടികപ്പെടുത്തിയിരിക്കുന്നു. (പ്രത്യേക ലേഖനം കണ്ടുപിടിക്കുന്ന വിധം കാണിച്ചുകൊടുക്കുക.) നാം ഈ ലേഖനങ്ങൾ ശ്രദ്ധാപൂർവം വായിക്കുകയും അവയിൽനിന്ന് ശക്തിയും പ്രോത്സാഹനവും സമ്പാദിക്കുകയും ചെയ്യുന്നത് പ്രധാനമാണ്. നമ്മുടെ സഹോദരങ്ങളെയും ബൈബിൾ വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിന് വിവരങ്ങൾ ഉപയോഗിക്കുക. ഓഗസ്ററ് 1, 1991-ലെ വാച്ച്ടവർ പേജുകൾ 25-9 നിന്നുളള “യഹോവയുടെ മേശയിങ്കൽ ഇരിക്കുന്നത് എത്ര സന്തോഷകരം!” എന്ന ലേഖനം ഹ്രസ്വമായി പുനരവലോകനം ചെയ്യുക. (എ) നമ്മുടെ വയൽസേവനത്തിലും, (ബി) പരിശോധനകളെ സഹിക്കുന്നതിലും, (സി) യഹോവയെയും അവന്റെ സ്ഥാപനത്തെയും മെച്ചമായി വിലമതിക്കുന്നതിലും, ലോകവ്യാപക സഹോദരവർഗ്ഗത്തെ വിലമതിക്കുന്നതിലും നമ്മെ സഹായിക്കുന്നതിനുളള പ്രത്യേക ആശയങ്ങൾ ലേഖനത്തിൽനിന്ന് പ്രദീപ്തമാക്കുക. “വിശ്വാസത്താലും ക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ” അനുകാരികളായിരിക്കുന്നതിൽനിന്ന് നാം വളരെയധികം പ്രയോജനമനുഭവിക്കുന്നു.—എബ്രാ. 6:11, 12. (നാട്ടുഭാഷ: ജനുവരി 1990, വീക്ഷാഗോപുരം, “യഹോവയെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ അർപ്പിക്കുക.”)
ഗീതം 18 (81), സമാപന പ്രാർത്ഥന.