ജനുവരിയിലേക്കുളള സേവനയോഗങ്ങൾ
ജനുവരി 6-നാരംഭിക്കുന്ന വാരം
ഗീതം 168 (84)
15 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. “രാജ്യശുശ്രൂഷാ സ്കൂൾ ദിവ്യാധിപത്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു.” പുതിയ മാസികകളിൽ നിന്ന് വയൽസേവനത്തിൽ വിശേഷവത്ക്കരിക്കാൻ കഴിയുന്ന പ്രത്യേക ആശയങ്ങൾ പരാമർശിക്കുക. ശനിയാഴ്ചത്തെ മാസികാവേലയെ പിന്താങ്ങുന്നതിന് പ്രോത്സാഹിപ്പിക്കുക.
18 മിനി: “എന്നേക്കും ജീവിക്കാൻ പുസ്തകംകൊണ്ട് യഥാർത്ഥ ജ്ഞാനം പ്രഘോഷിക്കുക.” ചോദ്യോത്തര പരിചിന്തനം. പ്രസിദ്ധീകരണം പരിചിതമാക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
12 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ “നിങ്ങൾ പാപപൂർണ്ണമായ ചായ്വുകളെ തിരസ്കരിക്കുന്നുവോ?” ഓഗസ്ററ് 15, 1991-ലെ വാച്ച്ടവറിന്റെ പേജുകൾ 29-31 അടിസ്ഥാനമാക്കിയുളള പ്രസംഗം. (നാട്ടുഭാഷ: “സ്നാപനമേററ ക്രിസ്ത്യാനികൾ എന്ന നിലയിൽ ദൈവികഭക്തി പിൻപററുക,” വീക്ഷാഗോപുരം, ജൂലൈ 1, 1990.)
ഗീതം 31 (3), സമാപന പ്രാർത്ഥന.
ജനുവരി 13-നാരംഭിക്കുന്ന വാരം
ഗീതം 166 (90)
5 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
25 മിനി: “സുവാർത്ത സമർപ്പിക്കൽ—വീടുതോറുമുളള വേലയിൽ വൈവിധ്യത്തോടെ.” സദസ്യ പങ്കുപററലോടെ ഒരു ചർച്ചയായി കൈകര്യം ചെയ്യുക. 4ഉം 5ഉം ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ ന്യായവാദം പുസ്തകത്തിൽ നിന്നൊ ജൂലൈ 15, 1988-ലെ വാച്ച്ടവറിൽ നിന്നൊ രണ്ടു വ്യത്യസ്ത മുഖവുരകൾ ഉപയോഗിച്ചുകൊണ്ട് ലളിതവും നേരിട്ടുളളതുമായ സമീപനം പ്രകടിപ്പിക്കുക. നിങ്ങളുടെ പ്രദേശത്ത് പ്രായോഗികമായ മുഖവുരകൾ തിരഞ്ഞെടുക്കുക.
15 മിനി: ചോദ്യപ്പെട്ടി. ഒരു മൂപ്പൻ കൈകാര്യം ചെയ്യുക. സ്നാപനങ്ങളിൽ നമ്മുടെ നടത്തക്ക് ശ്രദ്ധകൊടുക്കേണ്ടതിന്റെ ആവശ്യമെന്തെന്നും അത് യഹോവയിലും രാജ്യദൂതിലും പ്രതിഫലിക്കുന്നതെങ്ങനെയെന്നും ഊന്നിപ്പറയുക.
ഗീതം 196 (16), സമാപന പ്രാർത്ഥന.
ജനുവരി 20-നാരംഭിക്കുന്ന വാരം
ഗീതം 169 (32)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ടിനോടൊത്ത് സഭയാലുളള സംഭാവനയുടെ സൊസൈററിയിൽ നിന്നുളള അറിയിപ്പും ഉൾപ്പെടുത്തുക.
20 മിനി: “യഹോവയുടെ സേവനത്തിൽ തിരക്കുളളവരായിരിക്കുക.” ചോദ്യോത്തര ചർച്ച. നാലുപേരുളള കുടുംബമൊത്തുളള പ്രകടനം. 1992-ലെ കലണ്ടർ ഉപയോഗിച്ചുകൊണ്ട് പിതാവ് ഫെബ്രുവരിയിൽ തങ്ങളുടെ സമയം പട്ടികപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. അദ്ദേഹം വയൽസേവനത്തിനുവേണ്ടി ഏതു ദിവസങ്ങൾ നീക്കിവെക്കണമെന്നും താൻ കുടുംബത്തിലെ ഓരോ അംഗങ്ങളോടും കൂടെ പ്രവർത്തിക്കുന്ന വിധവും പരിചിന്തിക്കുന്നു.
15 മിനി: “പയനിയറിംഗ്—സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്ന ഒരു സേവനം.” ചോദ്യോത്തര പരിചിന്തനം. രണ്ടു പയനിയർമാരെ അഭിമുഖം നടത്തുക. പയനിയർസേവനത്തിൽ പ്രവേശിക്കുന്നതിന് അവർക്ക് ഏതു തടസ്സങ്ങളെ തരണം ചെയ്യേണ്ടതുണ്ടായിരുന്നു? പയനിയറിംഗിന് അവരെ പ്രേരിപ്പിച്ചതെന്താണ്? തങ്ങളുടെ പയനിയറിംഗ് വിജയപ്രദമാകാൻ സഹായിച്ചതെന്ത്? എല്ലാവരെയും തങ്ങളുടെ സ്വന്തം സാഹചര്യങ്ങൾ പ്രാർത്ഥനാപൂർവം പരിചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
ഗീതം 40 (31), സമാപന പ്രാർത്ഥന.
ജനുവരി 27-നാരംഭിക്കുന്ന വാരം
ഗീതം 197 (22)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. പുതിയ മാസികകളുടെ അവതരണങ്ങൾ പ്രകടിപ്പിക്കുക.
20 മിനി: “രാജ്യ വികസനത്തിൽ പങ്കുകൊളളൽ.” അനുബന്ധലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. സഹോദരൻമാർക്ക് പ്രത്യേകാൽ പ്രയോജനം ലഭിച്ചിട്ടുളള സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയുളള തങ്ങളുടെ വിലമതിപ്പുസംബന്ധിച്ച് സഹോദരൻമാരിൽനിന്നുളള ഹ്രസ്വമായ അഭിപ്രായങ്ങൾ ഇടകലർത്തുക, അല്ലെങ്കിൽ വയൽസേവനത്തിൽ സാഹിത്യം ഉപയോഗിക്കുന്നതു സംബന്ധിച്ചുളള ഹ്രസ്വമായ അനുഭവങ്ങൾ പറയിക്കാവുന്നതാണ്
15 മിനി: “നിങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുതിനുവേണ്ടി വായിക്കുക.” ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ കൈകാര്യം ചെയ്യുക. എവേക്ക്!, ജൂലൈ 22, 1991, പേജുകൾ 25-7-നെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം, മെച്ചപ്പെട്ട വായനക്കാരായിത്തീരുന്നതിന്റെ ആവശ്യത്തിന് ഊന്നൽകൊടുക്കുക. കേവലം ഒഴുക്കോടെ വായിക്കുന്നതിന് കഴിവുളളവരായിത്തീരുന്നതുമാത്രം മതിയാകയില്ലെന്ന് വിലമതിക്കാൻ സദസിനെ സഹായിക്കുക; നാം നല്ല ഗ്രാഹ്യം വികസിപ്പിച്ചെടുക്കണം. (നാട്ടുഭാഷ: “ദൈവത്തിന്റെ വചനം സത്യമാകുന്നു.” വീക്ഷാഗോപുരം, നവംബർ 1, 1990.)
ഗീതം 201 (102), സമാപന പ്രാർത്ഥന.