ഒക്ടോബറിലേക്കുളള സേവനയോഗങ്ങൾ
ഒക്ടോബർ 12-നാരംഭിക്കുന്ന വാരം
ഗീതം 84 (30)
15 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. “താത്പര്യം വീണ്ടും ജ്വലിപ്പിക്കാൻ കഴിയുമോ?” എന്ന ലേഖനം ചർച്ചചെയ്യുകയും അത്തരം ഒരു സന്ദർശനം എങ്ങനെ നടത്താൻ കഴിയുമെന്നുളളതിന്റെ ഹ്രസ്വപ്രകടനം നടത്തുകയും ചെയ്യുക.
15 മിനി:“സൃഷ്ടിപ്പിൻ ദൈവത്തെ സ്തുതിക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. നാലാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽനിന്ന് അനുഭവം വിശദീകരിക്കുന്നതിന് മാതൃകായോഗ്യരായ യുവാക്കളെ മുന്നമേ ക്രമീകരിക്കുക, 5-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന അനുഭവം മറെറാരു പ്രസാധകന് വിവരിക്കാവുന്നതാണ്. ഈ വിലപ്പെട്ട പ്രസിദ്ധീകരണം സമർപ്പിക്കുന്നതിൽ വിവേചന ഉപയോഗിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
15 മിനി:“താത്പര്യം ഉത്തേജിപ്പിക്കുന്ന അവതരണങ്ങൾ.” നിർദ്ദേശങ്ങൾ നിങ്ങളുടെ പ്രദേശത്ത് എങ്ങനെ പ്രായോഗികമാക്കാമെന്ന് സദസ്സുമായി ചർച്ചചെയ്യുക. നന്നായി തയ്യാർ ചെയ്ത, വാസ്തവികമായ രണ്ടോ മൂന്നോ പ്രകടനങ്ങൾ ക്രമീകരിക്കുക.
ഗീതം 96 (72), സമാപന പ്രാർത്ഥന.
ഒക്ടോബർ 19-നാരംഭിക്കുന്ന വാരം
ഗീതം 79 (50)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന കൈപ്പററിയതായുളള അറിയിപ്പുകളും ഉൾപ്പെടുത്തുക. പ്രാദേശിക ആവശ്യങ്ങൾക്കും സൊസൈററിയുടെ ലോകവ്യാപകമായ വേലക്കും നൽകിയ ഉദാരമായ പിന്തുണക്ക് സഭയെ അഭിനന്ദിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച് സൃഷ്ടി പുസ്തകം സമർപ്പിക്കുന്നതിനോടു ബന്ധപ്പെട്ട തയ്യാർ ചെയ്ത അനുഭവങ്ങൾ പറയിക്കുക.
20 മിനി:“നിങ്ങളുടെ മക്കളെ രക്തത്തിന്റെ ദുരുപയോഗത്തിൽനിന്ന് സംരക്ഷിക്കൽ.” മൂപ്പൻ 1-11 ഖണ്ഡികകളെ ആസ്പദമാക്കി പ്രസംഗം നൽകുന്നു. അഞ്ചു മുതൽ ഏഴു വരെയുളള ഖണ്ഡികകളിൽ പ്രസ്താവിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ തങ്ങളുടെ കുട്ടിയെ ചികിത്സിക്കാൻ ഒരു ഡോക്ടർക്ക് മാതാപിതാക്കൾ നൽകുന്ന അനുവാദം ഒരു അനുരഞ്ജനമായി വീക്ഷിക്കപ്പെടേണ്ടതില്ലെന്ന നിഗമനത്തിനു പിന്നിലുളള ന്യായം വ്യക്തമാക്കുക.
15 മിനി:“വീണ്ടും സന്ദർശിക്കാൻ തീർച്ചപ്പെടുത്തുക.” ചോദ്യോത്തര ചർച്ച. ആറാം ഖണ്ഡികയിൽ പരിചിന്തിച്ചിരിക്കുന്ന വിവരം ഉൾക്കൊളളുന്ന നന്നായി തയ്യാർ ചെയ്ത ഒരു പ്രകടനം വിശേഷവൽക്കരിക്കുക. മാസത്തിൽ ഇതിനകം കണ്ടുമുട്ടിയ താൽപര്യക്കാരെ വീണ്ടും സന്ദർശിക്കേണ്ടതിന്റെ ആവശ്യം പ്രദീപ്തമാക്കുക.
ഗീതം 10 (18), സമാപന പ്രാർത്ഥന.
ഒക്ടോബർ 26-നാരംഭിക്കുന്ന വാരം
ഗീതം 125 (44)
5 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ഹ്രസ്വമായ ഒരു പ്രാദേശിക വയൽ അനുഭവം വിവരിക്കുക, അല്ലെങ്കിൽ ഈ വാരത്തിൽ വയൽസേവനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സംസാരാശയങ്ങൾ പരാമർശിക്കുക.
15 മിനി:“നിങ്ങളുടെ മക്കളെ രക്തത്തിന്റെ ദുരുപയോഗത്തിൽനിന്ന് സംരക്ഷിക്കൽ.” പന്ത്രണ്ടുമുതൽ ഇരുപത്തെട്ടുവരെയുളള ഖണ്ഡികകളുടെ ചോദ്യോത്തര ചർച്ച. ഖണ്ഡികകൾ 12-ലും 20-ലും കാണുന്ന ചോദ്യങ്ങൾക്കുളള ഉത്തരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തങ്ങളുടെ കുട്ടിക്ക് വൈദ്യചികിത്സ ലഭിക്കുന്നതിൽ മാതാപിതാക്കളുടെ ഭാഗത്തെ മുൻകൂട്ടിയുളള തയ്യാറെടുപ്പാണ് മിക്കപ്പോഴും ഒരു പകർച്ച ഒഴിവാക്കുന്നതിലുളള വിജയത്തിന്റെ താക്കോൽ എന്ന് ഊന്നിപ്പറയുക.
15 മിനി:“എത്തിപ്പിടിക്കാനും യോഗ്യതപ്രാപിക്കാനും പുരുഷൻമാരെ സഹായിക്കൽ.” ചോദ്യോത്തരങ്ങൾ. പ്രാദേശിക സഭയിലെ സഹോദരൻമാർക്ക് ഉത്തരവാദിത്തങ്ങൾ കയ്യേൽക്കാൻ യോഗ്യത പ്രാപിക്കുന്നതിലേക്ക് പുരോഗമിക്കാൻ കഴിയുന്ന പ്രായോഗികവിധങ്ങൾ വെളിപ്പെടുത്തുക.
10 മിനി:സഭയുടെ പ്രവർത്തനം പുനരവലോകനം നടത്തൽ. സെപ്ററംബർ ആദ്യം സൊസൈററിക്കയച്ച സഭാ അപഗ്രഥന റിപ്പോർട്ടിന്റെ മുൻപേജിലെ (S-10) അക്കങ്ങൾ ഉപയോഗിച്ച് അദ്ധ്യക്ഷമേൽവിചാരകനും സേവനമേൽവിചാരകനും കഴിഞ്ഞ വർഷത്തെ സഭയുടെ പ്രവർത്തനത്തിന്റെ വിശേഷവശങ്ങൾ ചർച്ചചെയ്യുന്നു. സേവനത്തിലെ തങ്ങളുടെ ആത്മത്യാഗപരമായ ശ്രമങ്ങൾക്കും യോഗഹാജരിലെ അവരുടെ വിശ്വസ്തതക്കും പ്രസാധകരെയും പയനിയർമാരെയും ഊഷ്മളമായി അഭിനന്ദിക്കുക. അവർ മികച്ചുനിന്ന മണ്ഡലങ്ങൾ വിശേഷാൽ എടുത്തുപറയുക. റിപ്പോർട്ടുകൾ ഫയലിലുണ്ടെങ്കിൽ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങളുമായി താരതമ്യപ്പെടുത്താൻ കഴിയും. കൂടാതെ, 1993 സേവനവർഷത്തിൽ പുരോഗതി വരുത്താവുന്ന മണ്ഡലങ്ങൾ ചൂണ്ടിക്കാണിക്കുക.
ഗീതം 43 (11), സമാപന പ്രാർത്ഥന.
നവംബർ 2-നാരംഭിക്കുന്ന വാരം
ഗീതം 51 (24)
15 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. വയൽസേവനത്തിലെ ഉപയോഗത്തിന് ഏതു മാസികകൾ ലഭ്യമാണെന്ന് പ്രസ്താവിക്കുകയും പ്രദേശത്ത് ആകർഷകമായ ഒന്നോ രണ്ടോ സംസാരാശയങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക. അവസാനത്തെ പേജിന്റെ മുകളിലുളള ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഒരെണ്ണം പോലെ ഒരു തിരുവെഴുത്തവതരണം ഉപയോഗിച്ച് നിലവിലുളള മാസികകൾ എങ്ങനെ സമർപ്പിക്കാമെന്ന് പ്രകടിപ്പിക്കുക.
15 മിനി:“സ്നാപനം,” ന്യായവാദം പുസ്തകം 54-8 പേജുകൾ. “നിർവ്വചന”ത്തെ അടിസ്ഥാനമാക്കി ആമുഖ പ്രസംഗം. സ്നാപനത്തിൽനിന്ന് പിൻവാങ്ങി നിൽക്കുന്ന ഒരാളോട് ഒരു മൂപ്പന് എങ്ങനെ സംസാരിക്കാമെന്ന് പ്രകടിപ്പിക്കുക. അമ്പത്തിനാലാം പേജിലെ വിവരം പ്രദീപ്തമാക്കുക. സമർപ്പണം നടത്തേണ്ടതിന്റെയും ജലസ്നാപനത്താൽ അതു ലക്ഷ്യപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറയുക. പരിശുദ്ധാത്മാവുകൊണ്ടുളള സ്നാപനം, മരിച്ചവർക്കുവേണ്ടിയുളള സ്നാപനം, തീകൊണ്ടുളള സ്നാപനം എന്നിവയിലെ വിവരം ചുരുക്കമായി പരിചിന്തിച്ചുകൊണ്ട് പ്രസംഗകൻ ഉപസംഹരിക്കുന്നു.
15 മിനി:നവംബറിൽ മാസികകൾ വിശേഷവൽക്കരിക്കുക. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും മൂല്യം പ്രദീപ്തമാക്കിക്കൊണ്ട് ഹ്രസ്വപ്രസംഗം. പ്രസാധകർ പുതിയ ലക്കങ്ങൾ കൃത്യമായി വായിക്കണം, അവ മററുളളവർക്ക് ശുപാർശചെയ്യുമ്പോഴും വരിസംഖ്യകൾ സമർപ്പിക്കുമ്പോഴും ഉത്സാഹത്തോടെ സംസാരിക്കാൻ കഴിയേണ്ടതിനു തന്നെ. പ്രസാധകൻ മാസിക സമർപ്പിക്കുകയും മാസികാറൂട്ട് തുടങ്ങിക്കൊണ്ട് അടുത്ത ലക്കവുമായി തിരിച്ചുചെല്ലാൻ ക്രമീകരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് പ്രകടിപ്പിക്കുക.
ഗീതം 48 (28), സമാപന പ്രാർത്ഥന.