ദിവ്യാധിപത്യ വാർത്തകൾ
ഇൻഡ്യ: ആഗസ്ററിൽ 13,010 പ്രസാധകർ റിപ്പോർട്ടു ചെയ്തുകൊണ്ട് ഈ സേവന വർഷം നാം നമ്മുടെ ആറാമത്തെ അത്യുച്ചം ആസ്വദിച്ചു. ഇത് ഈ വർഷം എട്ടു ശതമാനം ആകമാന വർധനവിലേക്കു നയിച്ചു. വാർഷിക റിപ്പോർട്ടു തയ്യാറാക്കിയപ്പോൾ ഈ സേവന വർഷത്തിൽ 1,200 വ്യക്തികൾ സ്നാപനമേറെറന്നു കാണാനിടയായത് വളരെ പ്രോത്സാഹജനകമായിരുന്നു—കഴിഞ്ഞ വർഷത്തെക്കാൾ അമ്പരപ്പിക്കുന്ന 29% വർധനവ്! 1993 സെപ്ററംബർ 1 മുതൽ 60 പുതിയ സാധാരണ പയനിയർമാർ പേർ ചാർത്തിയിരിക്കുന്നതിനാൽ നമുക്കു പ്രവർത്തനത്തിന്റെ ഫലപ്രദമായ മറെറാരു വർഷത്തേക്കു നോക്കിപ്പാർത്തിരിക്കാം.
ബ്രസീൽ: ജൂലൈയിൽ 3,48,634 പേർ റിപ്പോർട്ടുചെയ്തതോടെ 1993 സേവനവർഷത്തിലെ നാലാമത്തെ പ്രസാധക അത്യുച്ചത്തിൽ എത്തിച്ചേർന്നു.