ദിവ്യാധിപത്യ വാർത്തകൾ
◆ ബഹാമാസിലെ ഡിസ്‌ട്രിക്ട് കൺവെൻഷനുകളിൽ 2,212 പേർ ഹാജരും 40 സ്‌നാനവും ഉണ്ടായിരുന്നു. അവരുടെ പ്രസാധക അത്യുച്ചം 974 ആയിരുന്നു.
◆ ബൊളീവിയ ജൂലൈയിൽ 5,823 പ്രസാധകരുടെ ഒരു അത്യുച്ചത്തിലെത്തിക്കൊണ്ട് തുടർന്നും നല്ല വളർച്ച റിപ്പോർട്ടുചെയ്യുന്നു. ഇത് കഴിഞ്ഞവർഷത്തെ ശരാശരിയെക്കാൾ ഒരു 17 ശതമാനം വർദ്ധനവ് കാണിക്കുന്നു.
◆ ബർക്കിനാ ഫാസൊ ജൂലൈയിൽ 388 പേരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തി.
◆ കോസ്‌ററാ റിക്കാ ജൂലൈയിൽ 11,366 പ്രസാധകരുടെ ഒരു സർവ കാല അത്യുച്ചം റിപ്പോർട്ട് ചെയ്‌തു. ബൈബിളദ്ധ്യയനങ്ങളുടെ 15,265 എന്ന ഒരു പുതിയ അത്യുച്ചത്തിലെത്തി.
◆ ഘാനാക്ക് ജൂലൈയിൽ 34,284 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം ഉണ്ടായിരുന്നു, കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ ഒരു 12.7 ശതമാനം വർദ്ധനവ്. അവരുടെ ജൂലൈയിലെ 56,650 ബൈബിൾ അദ്ധ്യയനങ്ങളുടെ സംഖ്യയും ഈ വർഷത്തെ അത്യുച്ചമായിരുന്നു.
◆ ഗ്വാഡിലോപ്പിന്, 5,565 പ്രസാധകരുടെ അത്യുച്ചത്തോടുകൂടെ അവരുടെ ഡിസ്‌ട്രിക്‌ട് കൺവെൻഷനുകൾക്ക് 12,488 പേർ ഹാജരും 266 പേരുടെ സ്‌നാനവും ഉണ്ടായിരുന്നു.
◆ ജപ്പാന്റെ ജൂലൈയിലെ പുതിയ പ്രസാധക അത്യുച്ചം 1,28,202 ആണ്. അവരിൽ നാൽപ്പത്തൊന്ന് ശതമാനം പേർ പയനിയർ വേലയിലുണ്ട്.