ദിവ്യാധിപത്യ വാർത്തകൾ
◆ ബൊളീവിയ ജൂലൈയിൽ 6,701 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്‌തു. തണുത്ത ശീതകാലാവസ്ഥ ഉണ്ടായിരുന്നിട്ടും സഭാപ്രസാധകർക്ക് സേവനത്തിൽ ശരാശരി 14.2 മണിക്കൂർ കിട്ടി.
◆ കോട്ട് ഡിവൊയർ ജൂലൈയിൽ 3,070 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്‌തു. പയനിയർവേലയിൽ 717 പ്രസാധകർ ഉണ്ടായിരുന്നു, അത് പ്രസാധകരുടെ 23 ശതമാനമായിരുന്നു. ബൈബിളദ്ധ്യയനങ്ങളുടെ 51 ശതമാനം പയനിയർമാരാണ് നടത്തുന്നത്.
◆ ഇക്വഡോറിൽ നല്ല വളർച്ച തുടരുകയാണ്. ജൂലൈയിലെ 15,201 എന്ന പുതിയ അത്യുച്ചം കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 20 ശതമാനം വർദ്ധനവാണ്. സഹായപയനിയർമാർ ഒരു വർഷം മുമ്പത്തെ ഇതേ മാസത്തേതിന്റെ 66 ശതമാനം വർദ്ധിച്ചു
◆ ഫ്രഞ്ച് ഗയാനായിലെ ഡിസ്‌ത്രിക്‌ററ് കൺവെൻഷന് 1,425 പേർ ഹാജരായി. 28 പേർ സ്‌നാപനമേററു. അവർക്ക് 570 പ്രസാധകരുടെ അത്യുച്ചം കിട്ടി.
◆ ഡിസ്‌ത്രിക്ട് കൺവെൻഷനുകൾക്ക് 12,339 പേർ ഹാജരായെന്ന് ഗ്വാഡലൂപ്പ് റിപ്പോർട്ടുചെയ്‌തു. 308 പേർ സ്‌നാപനമേററു. ഇത് അവരുടെ 5,980 എന്ന പ്രസാധക അത്യുച്ചത്തോട് താരതമ്യപ്പെടുത്തുമ്പോൾ വിശിഷ്ടമാണ്.
◆ ന്യൂസീലണ്ടിൽ ജൂലൈയിൽ 11,007 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടിയത് 10 ശതമാനം വർദ്ധനവായിരുന്നു.