ദിവ്യാധിപത്യ വാർത്തകൾ
◆ ഇക്വഡോറിന് നവംബറിൽ 13,576 പ്രസാധകരുടെ പുതിയ ഒരു അത്യുച്ചമുണ്ടായിരുന്നു—കഴിഞ്ഞ വർഷത്തെ ഇതേ മാസത്തേക്കാൾ 10 ശതമാനത്തിന്റെ ഒരു വർദ്ധനവ്. 26,463 ബൈബിളദ്ധ്യയനങ്ങൾ നടത്തിക്കൊണ്ട് 13 ശതമാനം വർദ്ധിച്ചു.
◆ ഫ്രാൻസ് നവമ്പറിൽ 1,05,307 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തി. ആ മാസം സഭാപ്രസാധകർക്ക് 12.3 മണിക്കൂറിന്റെ ശരാശരിയുണ്ടായിരുന്നു.
◆ ഫ്രഞ്ച് ഗയാന 531 പ്രസാധകരുടെ അത്യച്ചത്തോടെ അവരുടെ പ്രത്യേക സമ്മേളനദിന പരമ്പരയിൽ 1,230 പേരുടെ ഹാജരും 18 സ്‌നാപനവുമുണ്ടായിരുന്നു.
◆ ഗുവാം നവമ്പറിൽ 323 പ്രസാധകരുടെ ഒരു സർവകാല അത്യുച്ചം ആസ്വദിച്ചു. അവരുടെ അടുത്തകാലത്തെ സർക്കിട്ട് സമ്മേളന പരിപാടി ഹാജരിൽ 518 എന്ന അത്യുച്ചവും 9 സ്‌നാപനവും ദർശിച്ചു.
◆ മഡഗാസ്‌ക്കറിന് ഒക്‌ടോബറിൽ 3,069 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം, 10 ശതമാനം വർദ്ധനവ് ഉണ്ടായിരുന്നു.