സ്കൂൾ ഗൈഡ്ബുക്കിലെ വിവരങ്ങൾ അനുബന്ധരൂപത്തിൽ
നമ്മുടെ രാജ്യ ശുശ്രൂഷയുടെ കന്നട, മറാത്തി, തെലുങ്ക് എന്നീ പതിപ്പുകളുടെ 1994 മേയ്, ജൂൺ, ജൂലൈ ലക്കങ്ങളിൽ കൂടുതലായി ഒരു അനുബന്ധം ഉണ്ടായിരിക്കും. ഈ മൂന്ന് അനുബന്ധങ്ങളിലും കൂടി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കിലെ 21-37 അധ്യായങ്ങളിൽ കാണുന്ന വിവരങ്ങൾ മേൽ പരാമർശിച്ച മൂന്നു ഭാഷകളിലേക്കു യഥാക്രമം പരിഭാഷപ്പെടുത്തി ചേർത്തിരിക്കും. ഈ ഭാഷകൾ ഉപയോഗിക്കുന്ന സഹോദരങ്ങൾ ഈ അനുബന്ധങ്ങൾ ശ്രദ്ധാപൂർവം സൂക്ഷിച്ചുവയ്ക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങൾക്കു വേണ്ടി തയ്യാറാകുന്നതിനും അതുപോലെ പൊതുവേ തങ്ങളുടെ പ്രസംഗചാതുര്യം മെച്ചപ്പെടുത്തുന്നതിനും അവ വിലപ്പെട്ടതാണ്. പ്രത്യേകിച്ചും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്ന സഹോദരങ്ങൾ അവയുമായി നല്ലവണ്ണം പരിചിതരാകാനും ആ വിവരങ്ങൾ നന്നായി ഉപയോഗിക്കാനും തീരുമാനിച്ചേക്കാം.