ചോദ്യപ്പെട്ടി
◼ നാം സാക്ഷ്യവേലയിൽ ഉപയോഗിക്കുന്ന സാമഗ്രികളിൽ എന്തു ശ്രദ്ധ ചെലുത്തേണ്ടതുണ്ട്?
1 സുവാർത്തയുടെ ഒരു പ്രസാധകൻ ഉചിതമായ ഒരു തിരുവെഴുത്ത് അവതരണം മനസ്സിൽ കരുതുന്നുവെന്നുവരികിലും താൻ ഉപയോഗിക്കുന്ന സാമഗ്രികളുടെ കാര്യത്തിൽ അയാൾ സജ്ജനല്ലായിരിക്കാം. വീട്ടുവാതിൽക്കൽ നിലവിലുളള സാഹിത്യ സമർപ്പണ ഇനം കാണില്ലായിരിക്കാം, അല്ലെങ്കിൽ അയാളുടെ സാക്ഷീകരണ ബാഗിൽ മാസികകളും ലഘുപത്രികകളും ലഘുലേഖകളും ചുളുങ്ങിക്കൂടി, കീറിപ്പറിഞ്ഞ അവസ്ഥയിലായിരിക്കാം. തന്റെ ബാഗ് ഉചിതമായി ക്രമീകരിക്കാത്തതുമൂലം ഒരു പേനയോ വീടുതോറുമുളള രേഖയോ അയാളുടെ പക്കൽ ഉണ്ടായെന്നുവരില്ല. വയൽസേവനത്തിൽ പങ്കുപററുന്നതിനുമുമ്പ് നിങ്ങളുടെ സാമഗ്രികളുടെമേൽ സൂക്ഷ്മമായ ശ്രദ്ധചെലുത്തുന്നതു പ്രധാനമാണ്.
2 സാക്ഷീകരണത്തിനുളള സുസജ്ജമായ ഒരു ബാഗിൽ എന്തെല്ലാം ഇനങ്ങൾ ഉൾക്കൊളളണം? ഒരു ബൈബിൾ ഒഴിച്ചുകൂടാനാവാത്തതാണ്. അനേക പ്രദേശങ്ങളിലും നിങ്ങൾ അഭിമുഖീകരിക്കാനിടയുളള രണ്ടോ മൂന്നോ ഭാഷയിലുളള ബൈബിൾ കൂടെ കൊണ്ടുപോകുന്നതു പ്രായോഗികമാണ്. വീടുതോറുമുളള രേഖകളുടെ ഒരു ശേഖരം കൂടെ കരുതുക. അതതുമാസം വിശേഷവത്കരിക്കുന്ന പ്രസിദ്ധീകരണം നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുവരുത്തുക. നിലവിലുളള മാസികാ ലക്കങ്ങളും ലഘുലേഖകളും ലഘുപത്രികകളും, ഒരുപക്ഷേ പല ഭാഷകളിൽത്തന്നെ, ആവശ്യമാണ്. ന്യായവാദം പുസ്തകത്തിന്റെ ഒരു പ്രതി കൂടെ കരുതുക. ഏററവും പുതിയ നമ്മുടെ രാജ്യ ശുശ്രൂഷ കൈവശം വയ്ക്കുന്നത് നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ വീടുതോറും പോകുന്നതിനുമുമ്പു പുനരവലോകനം ചെയ്യാൻ നിങ്ങളെ അനുവദിക്കും. നിങ്ങൾക്കറിഞ്ഞുകൂടാത്ത ഭാഷ സംസാരിക്കുന്ന ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുളള പ്രദേശത്തു പ്രവർത്തിക്കുമ്പോൾ സകല ജനതകൾക്കുമുളള സുവാർത്ത എന്ന ചെറുപുസ്തകം കൂടെ കരുതുന്നതു നന്നായിരിക്കും. യുവജനങ്ങൾക്കുവേണ്ടി രൂപകൽപ്പനചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിലൊന്നു കൈവശം വയ്ക്കുന്നത് കൗമാരപ്രായക്കാരോടു സംസാരിക്കാൻ ഒരുക്കമുളളവരായിരിക്കുന്നതിനു നിങ്ങളെ സഹായിക്കും.
3 ഉപയോഗിക്കുന്നവയെല്ലാം നിങ്ങളുടെ ബാഗിൽ വെടുപ്പായി ക്രമീകരിച്ചിരിക്കണം. പെട്ടി പുതുതായിരിക്കണമെന്നില്ല, എന്നാൽ അതു വൃത്തിയുളളതും നല്ല അവസ്ഥയിലുളളതുമായിരിക്കണം. നിങ്ങളുടെ സാക്ഷീകരണ ബാഗ് സുവാർത്ത പ്രഖ്യാപിക്കുന്നതിനുപയോഗിക്കുന്ന സാമഗ്രികളുടെ ഭാഗമാണ്. അതു നല്ല നിലയിൽ സൂക്ഷിക്കുക.