ലഘുപത്രികകൾ ഉപയോഗിക്കാൻ ഓർമ്മിക്കുക
വീടുതോറുമോ അനൗപചാരികമായോ സാക്ഷീകരിക്കുമ്പോൾ, ആകർഷകമായ ലഘുപത്രികകളിൽ ഒന്നിൽ കൊടുത്തിരിക്കുന്ന ഒരു വിഷയത്തിലേക്കു സംഭാഷണം ആവർത്തിച്ചു തിരിയാറുണ്ട്. മെയ് മാസത്തിൽ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ നമുക്കിതു മനസ്സിൽ പിടിക്കാൻ കഴിയും. നിങ്ങൾ വയലിൽ വിശേഷവത്ക്കരിക്കുന്ന മാസികകളോടൊപ്പം വ്യത്യസ്തങ്ങളായ ലഘുപത്രികകൾ എപ്പോഴും ഉണ്ടായിരിക്കുന്നതിനാൽ, ഫലപ്രദമായ ഒരു സാക്ഷ്യം കൊടുക്കാൻ ആവശ്യമായതെന്തോ അതുതന്നെ സമർപ്പിക്കാൻ നിങ്ങൾ സജ്ജനായിരിക്കും. നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക വിശേഷിച്ചും നമ്മുടെ വയലിലെ ആളുകളെ സഹായിക്കാൻ തയ്യാർ ചെയ്തിരിക്കുന്നതാണ്. വരിക്കാരനാകാൻ ഒരു വീട്ടുകാരൻ ചായ്വു കാണിക്കുന്നില്ലെങ്കിൽ, നിങ്ങൾ വിശേഷവത്ക്കരിക്കുന്ന മാസികയോടൊപ്പമോ അല്ലാതെയോ മെയ്മാസക്കാലത്തു ലഘുപത്രികകളിൽ ഏതെങ്കിലുമൊന്നു (സ്കൂൾ ലഘുപത്രിക ഒഴികെ) 4.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാൻ നമുക്ക് അവസരമുണ്ട്.—സദൃശവാക്യങ്ങൾ 15:23 താരതമ്യം ചെയ്യുക.