അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യകൾ. അർധമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 90.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യകളും അർധമാസപ്പതിപ്പുകൾക്കുള്ള അർധവാർഷിക വരിസംഖ്യകളും 45.00 രൂപയാണ്. പ്രതിമാസപ്പതിപ്പുകൾക്ക് അർധവാർഷിക വരിസംഖ്യയില്ല. വരിസംഖ്യ നിരസിക്കുകയാണെങ്കിൽ, ഒന്നിന് 4.00 രൂപ വെച്ച് മാസികകളുടെ ഒറ്റപ്രതികൾ സമർപ്പിക്കാവുന്നതാണ്. അനുയോജ്യമായിരിക്കുന്നിടത്ത് കുടുംബം പുസ്തകം സമർപ്പിക്കാം. വരിസംഖ്യകൾ കൊടുക്കുമ്പോൾ ദയവായി ഇക്കാര്യം ഓർമിക്കുക, പ്രതിമാസപ്പതിപ്പായിരിക്കുന്ന പഞ്ചാബി, ഉർദു എന്നീ ഭാഷകളിലൊഴികെ എല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളി ഭാഷയിലും വീക്ഷാഗോപുരം ഇപ്പോൾ അർധമാസപ്പതിപ്പാണ്. ഉണരുക! മലയാളം, തമിഴ് എന്നീ ഭാഷകളിൽ അർധമാസപ്പതിപ്പാണ്, എന്നാൽ കന്നട, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിൽ പ്രതിമാസപ്പതിപ്പാണ് അവ. ഉണരുക!യ്ക്ക് ബംഗാളിയിലോ ഹിന്ദിയിലോ മറാത്തിയിലോ നേപ്പാളിയിലോ വ്യക്തിഗത വരിസംഖ്യകൾ ലഭ്യമല്ല. എന്നാൽ ഈ നാലു ഭാഷകളിലും ത്രൈമാസ വിതരണക്കാരുടെ പ്രതികൾ സഭകൾക്കു ലഭ്യമാണ്. ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം, 15.00 രൂപ സംഭാവനയ്ക്ക്. പകരമായി, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപയ്ക്ക് (വലുതിന് 45.00 രൂപ) സമർപ്പിക്കാൻ കഴിയും. ഉചിതമായിരിക്കുന്നിടത്ത്, ഈ പുസ്തകങ്ങളിലൊന്നിന്റെ കൂടെപോലും കുടുംബം പുസ്തകം സമർപ്പിക്കാം. ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32 പേജ് ലഘുപത്രികകളിൽ ഏതു വേണമെങ്കിലും 5.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നമ്മുടെ പ്രശ്നങ്ങൾ അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! കുറിപ്പ്: എന്നേക്കും ജീവിക്കാൻ പുസ്തകവും കുടുംബം പുസ്തകവും നന്നായി ഉപയോഗിക്കാൻ ഞങ്ങൾ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുന്നു. വർഷത്തിലുടനീളം ഈ പുസ്തകങ്ങളുടെ പ്രതികൾ തങ്ങളോടൊപ്പം സൂക്ഷിക്കാനും ഉചിതമായിരിക്കുന്ന അവസരങ്ങളിലെല്ലാം അവ സമർപ്പിക്കാനും പ്രസാധകരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾക്ക് ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്.
◼ പ്രായോഗികമായിരിക്കുന്നിടത്ത്, പകൽവെളിച്ചമുള്ള മണിക്കൂറുകൾ വർധിക്കുമ്പോൾ, സായാഹ്ന സാക്ഷീകരണത്തിൽ സഭ കൂടുതൽ സമയം ചെലവഴിക്കുന്നതിന് മൂപ്പന്മാർക്കു ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്.
◼ പയനിയർ സേവന തിരിച്ചറിയിക്കൽ കാർഡുകൾ പ്രതിസ്ഥാപിക്കുന്ന നടപടിയിൽ ഒരു ചെറിയ മാറ്റം വരുത്തുകയാണ്. ഇനിമുതൽ, സ്ഥലം മാറുകയോ പേരു മാറുകയോ കാർഡ് നഷ്ടപ്പെടുകയോ നിയമനമാറ്റം ആവശ്യപ്പെടുകയോ ചെയ്യുന്ന നിരന്തരപയനിയർമാക്കുള്ള പ്രതിസ്ഥാപിത കാർഡുകൾ പ്രതിമാസ സ്റ്റേറ്റുമെൻറിനോടൊപ്പം സൊസൈറ്റി പ്രദാനം ചെയ്യുന്നതായിരിക്കും. നിരന്തരപയനിയർമാരെപ്പറ്റിയുള്ള അവശ്യ വിവരങ്ങൾ സംബന്ധിച്ച ഏതെങ്കിലും മാറ്റങ്ങൾ ഉടൻതന്നെ സൊസൈറ്റിക്ക് അയയ്ക്കണം, ഞങ്ങളുടെ ഫയലുകൾ കൃത്യമായും കാലാനുസൃതമായും വെക്കുന്നതിനു വേണ്ടിയാണിത്. നിരന്തരപയനിയർമാരുടെ പേരുകളിലെ മാറ്റങ്ങൾ സാധാരണ രീതിയിലായിരിക്കും കൈകാര്യം ചെയ്യുന്നത്. അതായത്, പ്രസ്തുത മാസത്തെ സഭാ റിപ്പോർട്ടിന്റെ (S-1) പിൻവശത്ത് ഉചിതമായ വിവരങ്ങൾ സെക്രട്ടറി രേഖപ്പെടുത്തും. ഒരു നിരന്തരപയനിയർ മറ്റൊരു സഭയിലേക്കു മാറുമ്പോൾ, പയനിയർ ഏതു സഭയിലേക്കു മാറിയോ ആ സഭയിലെ സെക്രട്ടറി അടുത്ത S-1-ൽ സൊസൈറ്റിയെ അറിയിക്കും, പയനിയർ ഏതു സഭയിൽനിന്നു മാറിപ്പോയോ ആ സഭയിലെ സെക്രട്ടറി ആയിരിക്കില്ല. കൂടാതെ, ഒരു നിരന്തരപയനിയർ സേവനം നിർത്തുമ്പോൾ അല്ലെങ്കിൽ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെടുമ്പോൾ, താമസംവിനാ S-206 ഫാറത്തിന്റെ ഒരു കോപ്പി പൂരിപ്പിച്ച് സൊസൈറ്റിക്കു നൽകേണ്ടതാണ്.
◼ ഫെബ്രുവരി സ്റ്റേറ്റുമെൻറുകളോടൊപ്പം ഓരോ സഭയ്ക്കും വാർഷിക ഇനങ്ങൾക്കുള്ള പ്രത്യേക അപേക്ഷാ ഫാറം (Special Request Form For Annual Items) രണ്ടെണ്ണം അയച്ചിരുന്നു. ഫാറത്തിലെ ഓരോ ഇനത്തിനും വേണ്ടി സഭയിലെ വ്യക്തികളിൽനിന്നു ലഭിച്ച പ്രത്യേക ഓർഡറുകൾ കണക്കാക്കി ഫാറങ്ങൾ പൂർണമായി പൂരിപ്പിക്കുക. ഒരു കോപ്പി 1996 ഏപ്രിൽ 1-ന് സൊസൈറ്റിക്ക് അയയ്ക്കുക, മറ്റേ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
1996 മേയ് മുതൽ നമ്മുടെ രാജ്യ ശുശ്രൂഷ പഞ്ചാബിയിൽ ലഭ്യമായിരിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. ആവശ്യമുള്ള എണ്ണം, സഭകൾക്ക് ഉടൻതന്നെ അയച്ചുതുടങ്ങാവുന്നതാണ്.
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ—പഞ്ചാബി
പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്—പഞ്ചാബി
ബൈബിൾ ചർച്ചകൾ തുടങ്ങുകയും തുടരുകയും ചെയ്യുന്ന വിധം (ന്യായവാദം പുസ്തകത്തിൽനിന്നുള്ള 9-24 പേജുകൾ)—പഞ്ചാബി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
എന്റെ ബൈബിൾ കഥാ പുസ്തകം—മിസോ (ലൂഷായ്)
“രാജ്യത്തിന്റെ ഈ സുവാർത്ത”—ഉർദു