അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32-പേജ് ലഘുപത്രികകളിൽ ഏതും 6.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! സെപ്റ്റംബർ: കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം 20.00 രൂപ സംഭാവനയ്ക്ക്. ഒക്ടോബർ: വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമുള്ള വരിസംഖ്യകൾ. മാസത്തിന്റെ രണ്ടാംപകുതി മുതൽ രാജ്യ വാർത്ത നമ്പർ 35 വിതരണം ചെയ്യുന്നതായിരിക്കും. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾക്കായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അപ്രകാരം ചെയ്യേണ്ടതാണ്.
◼ അഞ്ചു പൂർണ വാരാന്തങ്ങളുള്ള ആഗസ്റ്റ് മാസം അനേകർക്കും സഹായ പയനിയറിങ് നടത്താൻ പറ്റിയ സമയമായിരിക്കും.
◼ സാഹിത്യത്തിന്റെ വാർഷിക സ്റ്റോക്കെടുപ്പുമൂലം 1997 ആഗസ്റ്റ് 1-നു ശേഷം ലഭിക്കുന്ന അപേക്ഷകൾ സെപ്റ്റംബർ രണ്ടാം വാരംവരെ കൈകാര്യം ചെയ്യുന്നതല്ല. ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട്, ദയവായി നിങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി കണക്കാക്കി അതനുസരിച്ച് ഈ മാസത്തെ സാഹിത്യത്തിനുള്ള അപേക്ഷ അയയ്‌ക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഈ ലോകം അതിജീവിക്കുമോ? ലഘുലേഖ നമ്പർ 19—കൊങ്കണി (റോമൻ ലിപി)
ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം ലഘുലേഖ നമ്പർ 13—ഉർദു