നാം കുടുംബ സന്തുഷ്ടി പുസ്തകം പഠിക്കും
1997 ഒക്ടോബർ 6-നാരംഭിക്കുന്ന വാരംമുതൽ നാം കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം സഭാപുസ്തകാധ്യയനത്തിൽ പരിചിന്തിക്കുമെന്നറിയുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. സന്തുഷ്ട കുടുംബ ജീവിതത്തിനുള്ള ഈ പ്രായോഗിക തിരുവെഴുത്തധിഷ്ഠിത പഠനസഹായി കൂട്ടമായി പഠിക്കാനുള്ള നല്ല അവസരങ്ങളിൽ ഒന്നുപോലും നഷ്ടമാക്കാൻ ആരും ആഗ്രഹിക്കുകയില്ല. പുസ്തകത്തിലെ ഓരോ ഖണ്ഡികയും ബൈബിൾ വാക്യവും പരിചിന്തിക്കാനുള്ള നല്ല അവസരം പഠനപട്ടികയിലുണ്ടായിരിക്കും.
ആദ്യത്തെ അധ്യായം മുഴുവൻ ആദ്യവാരത്തിലെ പഠനത്തിൽ പരിചിന്തിക്കുന്നതായിരിക്കും. കാരണം അതിൽ ഉദ്ധരിക്കാത്ത ഏതാനും വാക്യങ്ങളേയുള്ളൂ. ഇതേ കാരണത്താൽ 15-ാം അധ്യായവും ഒരു പ്രാവശ്യംകൊണ്ട് പഠിച്ചുതീർക്കും. എന്നിരുന്നാലും, മറ്റെല്ലാ അധ്യായങ്ങളും രണ്ടു ഭാഗങ്ങളായി തിരിച്ച് ഏകദേശം പകുതി ഭാഗം ഓരോ ആഴ്ചയും പരിചിന്തിക്കുന്നതായിരിക്കും. അങ്ങനെ, പരാമർശിച്ചിരിക്കുന്ന എല്ലാ വാക്യങ്ങളും വായിച്ചു ചർച്ചചെയ്യാനും ഓരോ ഖണ്ഡികയിലും ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ പ്രയുക്തത സൂക്ഷ്മമായി പരിശോധിക്കാനും വേണ്ടത്ര സമയം ലഭിക്കുന്നതാണ്.
ഓരോ അധ്യായത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന പഠിപ്പിക്കൽ ചതുരത്തിലെ വിവരങ്ങളുടെ ചർച്ച പഠനത്തിന്റെ ശ്രദ്ധേയമായ ഒരു ഭാഗമായിരിക്കും. അതുകൊണ്ട് ചതുരത്തിലെ ചോദ്യങ്ങളും തിരുവെഴുത്തുകളും പരിചിന്തിക്കുന്നതിനു വേണ്ടത്ര സമയം നീക്കിവെക്കേണ്ടതാണ്.
അധ്യയനത്തിനു തയ്യാറാകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകാൻ സഭാപുസ്തകാധ്യയന നിർവാഹകരെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, പുതിയവരുൾപ്പെടെ തങ്ങളുടെ കൂട്ടത്തിലേക്കു നിയമിക്കപ്പെട്ട എല്ലാവരെയും നന്നായി തയ്യാറാകാനും ക്രമമായി ഹാജരാകാനും പങ്കുപറ്റാനും പ്രോത്സാഹിപ്പിക്കുന്നതിലും അവർ ശ്രദ്ധചെലുത്തണം.—om 74-6.