രാജ്യഹാൾ ഫണ്ട്
1997 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ വന്ന “നമ്മുടെ ദൈവത്തിന്റെ ഭവനത്തെ നാം അവഗണിക്കരുത്” എന്ന അനുബന്ധത്തോടുള്ള നിങ്ങളുടെ പ്രതികരണത്തിനു നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആറാം പേജിലെ അനുബന്ധത്തിലുള്ള “രാജ്യഹാൾ നിർമാണത്തിനു സംഭാവന ചെയ്യാൻ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നുവോ?” എന്ന ചതുരം വായിച്ചു കഴിഞ്ഞപ്പോൾ അനേകം ഹൃദയങ്ങളും സംഭാവനകളയയ്ക്കാൻ പ്രചോദിതമായി എന്നു തോന്നുന്നു. കാരണം, ദേശീയ രാജ്യഹാൾ ഫണ്ടിലേക്കുള്ള സംഭാവനയിൽ വലിയ വർധനവുണ്ടായതായി ഞങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിച്ചു. രാജ്യഹാൾ പണിയാൻ പദ്ധതിയുള്ള സഭകളെ സഹായിക്കാനായി ഈ പണം ഏറ്റവും മെച്ചമായി ഉപയോഗിച്ചു വരികയാണെന്ന് ദയവായി ഉറപ്പുള്ളവരായിരിക്കുക. ഈ ഫണ്ടിലേക്കു തുടർന്നും നിങ്ങളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.
അതേസമയം, എല്ലാ സംഭാവനകളും രാജ്യഹാൾ നിർമാണ ഫണ്ടിലേക്കുള്ളതാണെന്ന് അടയാളപ്പെടുത്തരുതെന്നു സൂചിപ്പിക്കുന്നു. പ്രത്യേക പയനിയർമാർക്കു പിന്തുണ നൽകൽ, സഞ്ചാര മേൽവിചാരകന്മാരെ അയയ്ക്കൽ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ക്രമീകരിക്കൽ തുടങ്ങി രാജ്യപ്രസംഗവേലയുടെ വിവിധ വശങ്ങൾക്കായി സൊസൈറ്റി വളരെയേറെ പണം ചെലവഴിക്കുന്നുണ്ട്. അതുകൊണ്ട് വ്യക്തികളിൽനിന്നും സഭകളിൽനിന്നും സർക്കിട്ടുകളിൽനിന്നുമുള്ള പൊതു സംഭാവനകളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സൊസൈറ്റിയുടെ ഇഷ്ടപ്രകാരം ഇവ, വിവിധ ആവശ്യങ്ങളിൽ ഏതിനും വേണ്ടി ചെലവഴിക്കാൻ കഴിയത്തക്കവണ്ണം “ലോകവ്യാപക പ്രസംഗവേലയ്ക്ക്” എന്നു മാത്രം അടയാളപ്പെടുത്താവുന്നതാണ്.
യഹോവയുടെ ദാസന്മാർ തുടർന്നും അവന്റെ ഉദ്ദേശ്യനിവൃത്തിക്കായി തങ്ങളുടെ സമയവും ഊർജവും പണവും ഔദാര്യപൂർവം സംഭാവന ചെയ്യുമെന്നു നമുക്കറിയാം. കാലക്രമത്തിൽ, യഹോവ അവർക്ക് ഔദാര്യപൂർവം മടക്കിക്കൊടുക്കും.—മലാ. 3:10.