അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! അല്ലെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും പഴയ 192-പേജ് പുസ്‌തകം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ഒരു പ്രത്യേക ശ്രമം ചെയ്യുന്നതായിരിക്കും. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണുന്നിടത്ത് മാസികാ റൂട്ടുകൾ ആരംഭിക്കാൻ മടക്കസന്ദർശനം നടത്തുക. മാസികാറൂട്ട് പ്രായോഗികമല്ലാത്തിടത്തു മാത്രം വരിസംഖ്യ സമർപ്പിക്കുക. ഒരു ബൈബിൾ അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യം ലഘുപത്രിക സമർപ്പിക്കുക.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതു ചെയ്‌തു കഴിയുമ്പോൾ, അടുത്ത കണക്കു റിപ്പോർട്ട് വായിച്ചശേഷം സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും എല്ലാ സാധാരണ പയനിയർമാരുടെയും പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യേണ്ടതുണ്ട്. നിർദേശങ്ങൾക്കായി, സൊസൈറ്റിയുടെ വാർഷിക S-201 കത്തുകൾ പുനരവലോകനം ചെയ്യുക. 1986 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ 12-20 ഖണ്ഡികകളും കാണുക.
◼ 2002 സ്‌മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യ പ്രസംഗം ഏപ്രിൽ 14 ഞായറാഴ്‌ച നടത്തപ്പെടും. അതിന്റെ വിഷയം “‘ഭയജനകമായ ദിവസം’ മനസ്സിൽ അടുപ്പിച്ചു നിറുത്തുക” എന്നതായിരിക്കും. പ്രസംഗത്തിന്റെ ബാഹ്യരേഖ എല്ലാ സഭകൾക്കും നൽകുന്നതാണ്. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. 2002 ഏപ്രിൽ 14-ന് മുമ്പായി ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക 1986-2000-ത്തിന്റെ പരിമിതമായ പ്രതികൾ ഇംഗ്ലീഷിൽ ലഭ്യമാണ്. സഭാ ലൈബ്രറിയിലേക്കായി ഓരോ സഭയ്‌ക്കും സൂചികയുടെ ഒരു പ്രതിക്കു മാത്രം ഓർഡർ നൽകാവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക 1986-2000 —ഇംഗ്ലീഷ്
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (ലഘുലേഖ നമ്പർ 16) —നിക്കോബാറീസ്
ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ലഘുലേഖ നമ്പർ 26) —ഉർദു
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? (ലഘുലേഖ നമ്പർ 16) —അസമിയ, ഇംഗ്ലീഷ്, ഒറിയ, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
ഈ ലോകം അതിജീവിക്കുമോ? (ലഘുലേഖ നമ്പർ 19) —ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
വിഷാദമഗ്നർക്ക് ആശ്വാസം (ലഘുലേഖ നമ്പർ 20) —ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
യഹോവയുടെ സാക്ഷികൾ ആരാണ്? (ലഘുലേഖ നമ്പർ 73) —തെലുങ്ക്