“ദൈവവചനം പൂർണമായി പ്രസംഗിക്കുക”
1 നിങ്ങൾക്കു ലഭിക്കുന്ന നല്ല എന്തിനെയെങ്കിലും നിങ്ങൾ ആത്മാർഥമായി വിലമതിക്കുമ്പോൾ, മനോഭാവത്തിലും പ്രവർത്തനത്തിലും നിങ്ങൾ അതു പ്രകടിപ്പിക്കുകയില്ലേ? തീർച്ചയായും! യഹോവ മനുഷ്യവർഗത്തിനു വെച്ചുനീട്ടുന്ന നന്മയോടും സ്നേഹദയയോടും അപ്പൊസ്തലനായ പൗലൊസ് പ്രതികരിച്ചത് എങ്ങനെയെന്നു ശ്രദ്ധിക്കുക. അവൻ ഇങ്ങനെ ഉദ്ഘോഷിച്ചു: ‘ദൈവത്തിന്റെ അവർണനീയമായ സൗജന്യ ദാനം നിമിത്തം അവനു നന്ദി!’ ആ ‘സൗജന്യ ദാന’ത്തിൽ എന്ത് ഉൾപ്പെടുന്നു? “ദൈവത്തിന്റെ അതിമഹത്തായ അനർഹദയ.” അതിന്റെ ഏറ്റവും മുന്തിയ പ്രകടനമാണ് നമ്മുടെ പാപങ്ങൾക്കായി ഒരു മറുവില എന്ന നിലയിൽ അവന്റെ സ്വന്തം പുത്രനെ ദാനമായി നൽകിയത്.—2 കൊരി. 9:14, 15, NW; യോഹ. 3:16.
2 പൗലൊസിന്റെ നന്ദിപ്രകടനം കേവലം വാക്കുകളിൽ ഒതുങ്ങിയോ? ഒരിക്കലുമില്ല! തന്റെ ആഴമായ വിലമതിപ്പ് അവൻ അനേക വിധങ്ങളിൽ പ്രകടമാക്കി. സഹ ക്രിസ്ത്യാനികളുടെ ആത്മീയ ക്ഷേമത്തിൽ അവൻ അതീവ തത്പരനായിരുന്നു. ദൈവത്തിന്റെ അനർഹദയയിൽനിന്നു പൂർണ പ്രയോജനം നേടാൻ അവരെ സഹായിക്കുന്നതിന് തന്നാലാവതു ചെയ്യാൻ അവൻ ആഗ്രഹിച്ചു. അങ്ങനെയുള്ളവരെ കുറിച്ച് പൗലൊസ് ഇപ്രകാരം പറഞ്ഞു: “ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” (1 തെസ്സ. 2:8) നിലവിൽ സഭയുടെ ഭാഗമായിരുന്നവരെ തങ്ങളുടെ രക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിനു പുറമേ, പൗലൊസ് “നിത്യജീവനു ചേർന്ന ശരിയായ മനോനില” ഉള്ളവരെ കണ്ടെത്തുന്നതിനു കരയിലൂടെയും കടലിലൂടെയും ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചുകൊണ്ട് അക്ഷീണം സുവാർത്ത പ്രസംഗിക്കുകയും ചെയ്തു. (പ്രവൃ. 13:48, NW) യഹോവ തനിക്കായി ചെയ്ത സകല കാര്യങ്ങളോടുമുള്ള ആഴമായ വിലമതിപ്പ്, ‘ദൈവവചനം പൂർണമായി പ്രസംഗിക്കാൻ’ പൗലൊസിനെ പ്രേരിപ്പിച്ചു.—കൊലൊ. 1:25, NW.
3 നമ്മുടെ സഭയിൽ സഹായം ആവശ്യമുള്ളവരെ ആത്മീയമായി സഹായിക്കാൻ, യഹോവ നമുക്കായി ചെയ്തിരിക്കുന്ന സകല കാര്യങ്ങളോടുമുള്ള വിലമതിപ്പ് നമ്മെ പ്രേരിപ്പിക്കുന്നില്ലേ? (ഗലാ. 6:10) നമ്മുടെ പ്രദേശത്ത് ഉടനീളം രാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ പരമാവധി ചെയ്യാൻ നാം പ്രേരിതരാകുന്നില്ലേ?—മത്താ. 24:14.
4 വിലമതിപ്പു പ്രകടിപ്പിക്കാനുള്ള ഒരു അവസരം: ഓരോ വർഷവും യേശുവിന്റെ മരണത്തിന്റെ സ്മാരകം, യഹോവയും യേശുവും നമുക്കായി ചെയ്തിരിക്കുന്ന കാര്യങ്ങളോടു വിലമതിപ്പു പ്രകടിപ്പിക്കാനുള്ള ഒരു പ്രത്യേക അവസരം നമുക്കു നൽകുന്നു. ഇതൊരു സാധാരണ യോഗമോ ഒരു സംഭവത്തിന്റെ വെറുമൊരു സ്മരണയോ അല്ല. യേശു ഇപ്രകാരം പറഞ്ഞു: “എന്റെ ഓർമയ്ക്കായി ഇതു ചെയ്തുകൊണ്ടിരിപ്പിൻ.” (ലൂക്കൊ. 22:19, NW) ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം, അവൻ ഏതുതരം വ്യക്തിയാണ് എന്നു ധ്യാനിക്കാനുള്ള ഒരു അവസരമാണ്. വിശ്വസ്ത ജീവിതഗതിയും യാഗവും നിമിത്തം മഹത്ത്വവും രാജത്വവും ലഭിച്ച അവൻ ജീവിച്ചിരിക്കുന്ന, പ്രവർത്തന നിരതനായ ഒരു വ്യക്തിയാണെന്നു തിരിച്ചറിയാനുള്ള സമയമാണത്. യേശു ക്രിസ്തീയ സഭയുടെ കാര്യാദികളെയും പ്രവർത്തനത്തെയും നയിക്കവേ, അവന്റെ ശിരഃസ്ഥാനത്തോടുള്ള നമ്മുടെ കീഴ്പെടൽ പ്രകടമാക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ആചരണം. (കൊലൊ. 1:17-20) ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിന് ദൈവത്തിന്റെ മുഴുജനവും ആദരപൂർവം ഹാജരാകണം. ഈ വർഷത്തെ സ്മാരകം 2002 മാർച്ച് 28 വ്യാഴാഴ്ച സൂര്യാസ്തമയ ശേഷം ആയിരിക്കും.
5 കഴിഞ്ഞ വർഷം സ്മാരകാചരണത്തിനു മുമ്പു നടത്തിയ ഉത്സാഹപൂർവകമായ പ്രവർത്തനത്തിന്റെ ഫലമായി, ഇന്ത്യയിൽ സ്മാരകത്തിന് 52,725 പേർ ഹാജരായി. അത് ഒരു സർവകാല അത്യുച്ചമായിരുന്നു. ഈ വർഷത്തെ ഹാജർ എത്ര ആയിരിക്കും? അത് വലിയൊരു പരിധിവരെ, സാധ്യമാകുന്നത്ര ആളുകളെ ഹാജരാകാൻ സഹായിച്ചുകൊണ്ട് നാം ‘കഠിനാധ്വാനം ചെയ്യുന്നതിനെയും തീവ്രശ്രമം നടത്തുന്നതിനെയും’ ആശ്രയിച്ചിരിക്കും.—1 തിമൊ. 4:10, NW.
6 കർത്താവിന്റെ സന്ധ്യാഭക്ഷണത്തിനു ഹാജരാകുന്നതിനു പുറമേ, നമ്മുടെ വയൽ പ്രവർത്തനം വർധിപ്പിക്കുന്നതിനും നമുക്കു കഴിഞ്ഞേക്കാം. പതിനായിരക്കണക്കിനു സഹോദരീസഹോദരന്മാർ ഒന്നോ അതിലധികമോ മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്യുമെന്നതിനു സംശയമില്ല. കഴിഞ്ഞ അഞ്ചു വർഷ കാലയളവിൽ, ഓരോ വർഷവും സ്മാരക കാലത്ത്—മാർച്ച് മുതൽ മേയ് വരെ—നമുക്കു ശരാശരി 1,515 സഹായ പയനിയർമാർ ഉണ്ടായിരുന്നു. ഈ വർഷം സഹായ പയനിയറിങ് എന്ന പദവി ആസ്വദിക്കാൻ തക്കവണ്ണം കാര്യാദികൾ ക്രമീകരിക്കാൻ നിങ്ങൾക്കു കഴിയുമോ? ക്രിസ്തുവിന്റെ യാഗമെന്ന ദൈവത്തിന്റെ സ്നേഹപൂർവകമായ ദാനത്തോടുള്ള നിങ്ങളുടെ ആത്മാർഥമായ വിലമതിപ്പു പ്രകടമാക്കുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ് അത്. യഹോവയുടെ അനുഗ്രഹം സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പുള്ളവർ ആയിരിക്കാൻ കഴിയും. പിൻവരുന്ന അനുഭവങ്ങൾ അതാണു വ്യക്തമാക്കുന്നത്.
7 കഴിഞ്ഞ മാർച്ചിൽ സഹായ പയനിയറിങ് നടത്തിയതിനെ കുറിച്ച് മുഴുസമയ ലൗകിക ജോലി ഉണ്ടായിരുന്ന ഒരു സഹോദരി ഇപ്രകാരം എഴുതി: “സാഹചര്യം അനുവദിക്കുന്ന എല്ലാവരും സ്മാരക കാലത്തു സഹായ പയനിയറിങ് നടത്താൻ 2001 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷ പ്രോത്സാഹിപ്പിച്ചിരുന്നു. മാർച്ചിൽ അഞ്ചു ശനിയാഴ്ചകൾ ഉണ്ടായിരുന്നതിനാൽ അത് എന്റെ പട്ടികയുമായി യോജിച്ചു. അതുകൊണ്ട് ഞാൻ അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു.” ഒരു ഭവന ബൈബിൾ അധ്യയനം ആരംഭിക്കാൻ ശ്രമിക്കുകയെന്ന ലക്ഷ്യം മാസാരംഭത്തിൽത്തന്നെ അവർ വെച്ചു. ആ ലക്ഷ്യം നിറവേറിയോ? ഉവ്വ്, ആ മാസത്തെ സാക്ഷീകരണത്തിന്റെ 52-ാമത്തെ മണിക്കൂറിൽ! അവർ എന്തു നിഗമനത്തിൽ എത്തിച്ചേർന്നു? “കൂടുതലായ ശ്രമം ചെയ്യുമ്പോൾ അത്ഭുതകരമായ അനുഗ്രഹങ്ങൾ നമുക്കായി കാത്തിരിക്കുന്നു.”
8 കുടുംബം ഒത്തൊരുമിച്ചു പയനിയറിങ് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? കഴിഞ്ഞ ഏപ്രിലിൽ അപ്രകാരം ചെയ്ത ഒരു നാലംഗ കുടുംബം അത് ഒരിക്കലും മറക്കാനാവാത്ത ഒരു മാസമാണെന്നു കണ്ടെത്തി. മാതാവ് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ഒത്തൊരുമിച്ചു ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നതിനാൽ ഓരോ ദിവസത്തെ കുറിച്ചും ഞങ്ങൾക്ക് എത്ര ക്രിയാത്മകമായ ഒരു വീക്ഷണമാണ് ഉണ്ടായിരുന്നത്! സേവനത്തിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ അത്താഴവേളയെ വളരെ ആസ്വാദ്യമാക്കി.” “ഒരാഴ്ച ജോലിക്കു പോകാതെ വയൽസേവനത്തിനു വേണ്ടി മാറ്റിവെച്ച ഡാഡിയോടൊപ്പം ഒരുമിച്ചു പ്രവർത്തിച്ചതു ഞാൻ ആസ്വദിച്ചു,” മകൻ പറഞ്ഞു. പിതാവ് ഇപ്രകാരം കൂട്ടിച്ചേർത്തു: “നമ്മുടെ നാളിലെ അതിപ്രധാന വേലയിൽ ഞങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു എന്ന അറിവ് കുടുംബനാഥൻ എന്ന നിലയിൽ എനിക്കു സംതൃപ്തി പകർന്നു.” നിങ്ങളുടെ കുടുംബത്തിന് ഒത്തൊരുമിച്ചു പയനിയറിങ് ചെയ്യാൻ കഴിയുമോ? ഈ സ്മാരക കാലത്ത് നിങ്ങളുടെ മുഴു കുടുംബത്തിനും സഹായ പയനിയറിങ് ചെയ്യാൻ സാധിക്കുമോ എന്നു കാണാൻ എന്തുകൊണ്ട് ഒരു കുടുംബ ചർച്ച നടത്തിക്കൂടാ?
9 മാർച്ചിനെ ഏറ്റവും മെച്ചപ്പെട്ട മാസം ആക്കാൻ നമുക്കാകുമോ? 2000-ത്തിന്റെ തുടക്കത്തിൽ നമ്മുടെ രാജ്യ ശുശ്രൂഷ ഒരു ചോദ്യം ഉന്നയിച്ചു: “2000 ഏപ്രിൽ നമുക്ക് ഏറ്റവും മെച്ചപ്പെട്ട മാസം ആക്കാനാകുമോ?” പ്രതികരണം എന്തായിരുന്നു? പല അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ഒരു മാസം 3,287 സഹായ പയനിയർമാരുടെ ഒരു സർവകാല അത്യുച്ചം ഉണ്ടായി. കൂടാതെ, ബൈബിൾ അധ്യയനങ്ങൾ, മണിക്കൂർ, പ്രസാധകർ, മടക്കസന്ദർശനങ്ങൾ എന്നിവയിലും പുതിയ അത്യുച്ചങ്ങൾ ഉണ്ടായിരുന്നു. ആ പ്രത്യേക മാസത്തെ തിരക്കിട്ട ആത്മീയ പ്രവർത്തനം നിങ്ങളുടെ സഭയിൽ ഉളവാക്കിയ ഉത്സാഹം നിങ്ങൾക്ക് ഓർമിക്കാൻ കഴിയുമോ? ആ നേട്ടങ്ങൾക്ക് ഒപ്പമെത്താനോ അതിനെ മറികടക്കാനോ ഈ വർഷം നമുക്കാകുമോ? എല്ലാവരുടെയും കൂട്ടായ ശ്രമത്താൽ 2002 മാർച്ച് “ഏറ്റവും മെച്ചപ്പെട്ട മാസം” ആക്കിത്തീർക്കാൻ നമുക്കു കഴിയും. മാർച്ചിന് എന്താണു പ്രത്യേകത?
10 മാർച്ച് പ്രവർത്തനത്തിന്റെ ഒരു പ്രത്യേക മാസം ആയിരിക്കണം എന്നതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്, മാർച്ച് അവസാനം ആചരിക്കപ്പെടുന്ന സ്മാരകത്തിനു പരമാവധി ആളുകളെ ക്ഷണിക്കാൻ മാസത്തിന്റെ തുടക്കത്തിൽത്തന്നെ നമുക്കു വേണ്ടത്ര അവസരം ലഭിക്കുന്നു. രണ്ടാമത്, ഈ വർഷം മാർച്ചിന് അഞ്ചു വാരാന്തങ്ങളുണ്ട്. അത് ലൗകിക ജോലി ചെയ്യുന്നവർക്കും സ്കൂളിൽ പോകുന്നവർക്കും സഹായ പയനിയറിങ് ചെയ്യുക കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. ഈ അനുബന്ധത്തിൽ നൽകിയിരിക്കുന്ന കലണ്ടർ ഉപയോഗിച്ച് പ്രായോഗികമായ ഒരു പട്ടിക ഇപ്പോൾത്തന്നെ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ? സഹായ പയനിയറിങ് നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ എളുപ്പമായിരിക്കാം. ഉദാഹരണത്തിന്, അഞ്ചു വാരാന്തങ്ങളിൽ ഓരോന്നിലും വയൽസേവനത്തിന് 8 മണിക്കൂർ പട്ടികപ്പെടുത്തുന്നെങ്കിൽ, 50 മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരുന്നതിന് മാസത്തിന്റെ ശേഷിച്ച സമയത്ത് നിങ്ങൾ 10 മണിക്കൂർ മാത്രം പ്രവർത്തിച്ചാൽ മതിയാകും.
11 “ദൈവവചനം പൂർണമായി പ്രസംഗി”ക്കാൻ സഭയിലുള്ള എല്ലാവരെയും സഹായിക്കുന്നതിനു മൂപ്പന്മാർക്ക് എന്തു ചെയ്യാനാകും? യോഗപരിപാടികളിലൂടെയും വ്യക്തിപരമായ സംഭാഷണങ്ങളിലൂടെയും ഉത്സാഹം പകരുക. സഭാ പുസ്തകാധ്യയന നിർവാഹകർക്കും അവരുടെ സഹായികൾക്കും തങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തരോടും സംസാരിച്ച് വ്യക്തിപരമായ സഹായം കൊടുക്കുന്നതിൽ മുൻകൈ എടുക്കാവുന്നതാണ്. ദയാപൂർവകമായ ചുരുക്കം ചില പ്രോത്സാഹന വാക്കുകളോ പ്രായോഗികമായ ഏതാനും നിർദേശങ്ങളോ മാത്രമായിരിക്കാം ആകെ ആവശ്യമായിരിക്കുന്നത്. (സദൃ. 25:11) തങ്ങളുടെ പട്ടികയിൽ നേരിയ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിലൂടെ സഹായ പയനിയർമാരായി സേവിക്കുകയെന്ന പദവി ആസ്വദിക്കാനാകുമെന്ന് അനേകർ കണ്ടെത്തും. അനേകം സഭകളിൽ, മിക്കവാറും എല്ലാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും അവരുടെ ഭാര്യമാരും സ്മാരക കാലത്ത് ഒന്നിച്ചു സഹായ പയനിയറിങ് ചെയ്തുകൊണ്ട് നല്ല മാതൃക വെക്കുന്നു. ആ പ്രവർത്തനത്തിൽ ചേരാൻ ഇത് അനേകം പ്രസാധകരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ശാരീരിക പരിമിതികളോ മറ്റു സാഹചര്യങ്ങളോ നിമിത്തം ചില പ്രസാധകർക്കു പയനിയറിങ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ, സഭയിലെ മറ്റുള്ളവരോടൊപ്പം ശുശ്രൂഷയിൽ പരമാവധി ചെയ്തുകൊണ്ട് തങ്ങളുടെ വിലമതിപ്പു പ്രകടിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനാകും.
12 വിജയം മൂപ്പന്മാരുടെ ഭാഗത്തെ ശ്രദ്ധാപൂർവകമായ ആസൂത്രണത്തെ ആശ്രയിച്ചിരിക്കുന്നു. വാരത്തിൽ ഉടനീളം സൗകര്യപ്രദമായ സമയത്ത് വയൽസേവന യോഗങ്ങൾ ക്രമീകരിക്കണം. സാധ്യമെങ്കിൽ, എല്ലാ വയൽസേവന യോഗങ്ങളും നടത്താൻ സേവന മേൽവിചാരകൻ യോഗ്യതയുള്ള സഹോദരന്മാരെ മുൻകൂട്ടി നിയമിക്കും. നല്ല തയ്യാറാകലോടെ നടത്തുമ്പോൾ, കൂട്ടങ്ങളെ തിരിച്ചുവിടുന്നതും പ്രദേശം നിയമിച്ചു കൊടുക്കുന്നതും പ്രാർഥിക്കുന്നതും ഉൾപ്പെടെ വയൽസേവന യോഗം 10 മുതൽ 15 വരെ മിനിട്ടിൽ കൂടുതൽ നീളുകയില്ല. (2001 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ‘ചോദ്യപ്പെട്ടി’ കാണുക.) ആ മാസത്തേക്കുള്ള പ്രവർത്തനത്തിന്റെ ഒരു പട്ടിക സഭയിൽ വ്യക്തമായി വിശദീകരിക്കുകയും അത് നോട്ടീസ് ബോർഡിൽ ഇടുകയും വേണം.
13 വേണ്ടത്ര പ്രദേശം ലഭ്യമായിരിക്കണം. കൂടെക്കൂടെ പ്രവർത്തിക്കാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിനു ക്രമീകരണങ്ങൾ ചെയ്യാൻ സേവന മേൽവിചാരകൻ പ്രദേശങ്ങൾ കൈകാര്യം ചെയ്യുന്ന സഹോദരനുമായി കൂടിയാലോചിക്കണം. ആളില്ലാ-ഭവനങ്ങൾ സന്ദർശിക്കൽ, തെരുവു സാക്ഷീകരണം, കടകൾതോറുമുള്ള പ്രവർത്തനം, സായാഹ്ന സാക്ഷീകരണം എന്നിവയ്ക്ക് ഊന്നൽ കൊടുക്കണം. ഉചിതമായിരിക്കുന്നിടത്ത്, ടെലിഫോൺ സാക്ഷീകരണം നടത്താൻ ചില പ്രസാധകരെ സഹായിക്കാവുന്നതാണ്.
14 വീണ്ടും സേവനത്തിൽ ഏർപ്പെടാൻ അവരെ സഹായിക്കുക: സുവാർത്താ പ്രസംഗത്തിൽ ഏർപ്പെടാത്ത നിഷ്ക്രിയരായ ആരെങ്കിലും നിങ്ങളുടെ സഭാ പ്രദേശത്തുണ്ടോ? അവർ ഇപ്പോഴും സഭയുടെ ഭാഗമാണ്, അവർക്കു സഹായം ആവശ്യമുണ്ട്. (സങ്കീ. 119:176) ഈ പഴയ ലോകത്തിന്റെ അന്ത്യം വളരെ അടുത്തിരിക്കുന്നതിനാലും പുതിയ ലോകം നമ്മുടെ തൊട്ടുമുന്നിൽ ആയിരിക്കുന്നതിനാലും, നിഷ്ക്രിയർ ആയിത്തീർന്നവരെ സഹായിക്കാൻ സകല ശ്രമവും ചെയ്യുന്നതിനു നമുക്കു നല്ല കാരണമുണ്ട്. (റോമ. 13:11, 12) കഴിഞ്ഞ അഞ്ചിലധികം വർഷങ്ങളായി, ഓരോ വർഷവും 300-ഓളം പേർ നൽകപ്പെട്ട സഹായത്തോടു പ്രതികരിച്ച് പുനഃക്രിയർ ആയിത്തീർന്നിരിക്കുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന സ്നേഹവും വിശ്വാസവും വീണ്ടെടുക്കാൻ അനേകരെ കൂടി സഹായിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?—എബ്രാ. 3:12-14.
15 കഴിഞ്ഞ ഏതാനും വർഷങ്ങളായി നിഷ്ക്രിയർ ആയിരിക്കുന്നവരെ എങ്ങനെ സഹായിക്കാമെന്ന് മൂപ്പന്മാരുടെ സംഘം ചർച്ച ചെയ്യും. (മത്താ. 18:12-14) സെക്രട്ടറി സഭാ പ്രസാധക രേഖാ കാർഡ് പരിശോധിച്ച് ആരൊക്കെയാണു നിഷ്ക്രിയർ എന്നു കണ്ടുപിടിക്കണം. അവർക്കു സഹായം നൽകാൻ ഇടയ സന്ദർശനത്തിലൂടെ ഒരു പ്രത്യേക ശ്രമം ചെയ്യേണ്ടതുണ്ട്. മുമ്പുള്ള പരിചയമോ സഹവാസമോ നിമിത്തം ഒരു പ്രസാധകനെ സന്ദർശിക്കാൻ ഒരു മൂപ്പൻ ആഗ്രഹിച്ചേക്കാം, അല്ലെങ്കിൽ മറ്റു പ്രസാധകരോട് അദ്ദേഹത്തെ സഹായിക്കാൻ പറഞ്ഞേക്കാം. അവർ ഒരുപക്ഷേ ആ വ്യക്തിക്ക് അധ്യയനം എടുത്തിട്ടുള്ളതായിരിക്കാം; ഈ അവശ്യ സമയത്ത് പ്രത്യേക സഹായം നൽകാൻ ലഭിക്കുന്ന അവസരത്തെ അവർ സ്വാഗതം ചെയ്യും. നിഷ്ക്രിയരായ അനേകർ വീണ്ടും ദൈവവചനം പ്രസംഗിച്ചു തുടങ്ങാൻ പ്രേരിതരാകുമെന്നു പ്രതീക്ഷിക്കാം. അവർ യോഗ്യത പ്രാപിക്കുന്നെങ്കിൽ, അവർക്കു തുടക്കമിടാൻ ഏറ്റവും പറ്റിയ സമയമാണ് സ്മാരക കാലം!—കൂടുതലായ വിശദാംശങ്ങൾക്ക് 2000 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ‘ചോദ്യപ്പെട്ടി’ കാണുക.
16 മറ്റുള്ളവർ പ്രസംഗിക്കാൻ യോഗ്യത നേടിയിരിക്കുന്നുവോ? ‘സകല ജനതകളിലെയും അഭികാമ്യ വസ്തുക്കളെ’ കൂട്ടിവരുത്തിക്കൊണ്ട് യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നതിൽ തുടരുന്നു. (ഹഗ്ഗാ. 2:7, NW) ഓരോ വർഷവും ആയിരങ്ങൾ സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാകാൻ യോഗ്യത പ്രാപിക്കുന്നു. അവർ ആരാണ്? യഹോവയുടെ സാക്ഷികളുടെ കുട്ടികളും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ വിദ്യാർഥികളും. സുവാർത്തയുടെ പ്രസാധകരായിരിക്കാൻ അവർ യോഗ്യത പ്രാപിച്ചിരിക്കുന്നുവോ എന്നു നമുക്ക് എങ്ങനെ അറിയാം?
17 യഹോവയുടെ സാക്ഷികളുടെ കുട്ടികൾ: അനേകം കുട്ടികളും സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകർ ആയിത്തീർന്നിട്ടില്ലെങ്കിലും വർഷങ്ങളായി മാതാപിതാക്കളോടൊപ്പം വീടുതോറും പോകുന്നവരാണ്. മാർച്ച് അവർക്കു തുടക്കമിടാൻ പറ്റിയ സമയം ആയിരിക്കാം. നിങ്ങളുടെ കുട്ടി യോഗ്യത പ്രാപിച്ചിരിക്കുന്നുവോ എന്നു നിങ്ങൾക്ക് എങ്ങനെ അറിയാം? “ഒരു കുട്ടി നടത്തയിൽ മാതൃകായോഗ്യനായിരിക്കുകയും ഹൃദ്പ്രേരണയോടെ സുവാർത്തയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിനാൽ തന്റെ വിശ്വാസത്തിന്റെ വ്യക്തിപരമായ പ്രകാശനം നടത്താൻ പ്രാപ്തനായിരിക്കുകയും ചെയ്യുമ്പോൾ” ആണ് അവൻ യോഗ്യനായിരിക്കുന്നത് എന്ന് നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 100-ാം പേജ് പറയുന്നു. നിങ്ങളുടെ കുട്ടി യോഗ്യത പ്രാപിച്ചെന്നു നിങ്ങൾ വിചാരിക്കുന്നെങ്കിൽ, സഭാ സേവന കമ്മിറ്റിയിലെ ഒരു മൂപ്പനോട് അതേപ്പറ്റി സംസാരിക്കുക.
18 യോഗ്യത പ്രാപിച്ച ബൈബിൾ വിദ്യാർഥികൾ: ഒരു ബൈബിൾ വിദ്യാർഥി പരിജ്ഞാനം നേടുകയും കുറച്ചുകാലം യോഗങ്ങൾക്കു ഹാജരാകുകയും ചെയ്തശേഷം, ഒരു രാജ്യ പ്രസാധകനാകാൻ ആഗ്രഹിച്ചേക്കാം. അത്തരത്തിലുള്ള ഒരു വിദ്യാർഥിക്കു നിങ്ങൾ അധ്യയനം എടുക്കുന്നുണ്ടെങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക: പ്രായത്തിനും പ്രാപ്തിക്കും ചേർച്ചയിൽ അദ്ദേഹം പുരോഗതി നേടുന്നുവോ? അദ്ദേഹം തന്റെ വിശ്വാസം മറ്റുള്ളവരുമായി അനൗപചാരികമായി പങ്കുവെക്കാൻ തുടങ്ങിയോ? അദ്ദേഹം “പുതിയ വ്യക്തിത്വം” ധരിക്കുന്നുണ്ടോ? (കൊലൊ. 3:10, NW) നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 97-9 പേജുകളിൽ, സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകർക്കായി നൽകിയിരിക്കുന്ന യോഗ്യതകളിൽ അദ്ദേഹം എത്തിച്ചേരുന്നുണ്ടോ? എങ്കിൽ, സഭാ സേവന കമ്മിറ്റിയുമായി ബന്ധപ്പെടുക. അങ്ങനെ, രണ്ടു മൂപ്പന്മാർ നിങ്ങളോടും വിദ്യാർഥിയോടുമൊത്തു കൂടിവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ അവർക്കു കഴിയും. വിദ്യാർഥി യോഗ്യത പ്രാപിച്ചിരിക്കുന്നെങ്കിൽ, അദ്ദേഹത്തിനു പരസ്യ ശുശ്രൂഷയിൽ പങ്കുപറ്റാവുന്നതാണെന്ന് ആ രണ്ടു മൂപ്പന്മാർ അദ്ദേഹത്തെ അറിയിക്കും.
19 ഏപ്രിൽ, മേയ് മാസങ്ങളിലോ? ഇവയും വയൽ ശുശ്രൂഷയിൽ വർധിച്ച പ്രവർത്തനത്തിനുള്ള മാസങ്ങൾ ആയിരിക്കും. മാർച്ചിൽ സഹായ പയനിയറിങ് ചെയ്യുന്ന അനേകർക്കും ഏപ്രിൽ, മേയ് മാസങ്ങളിലോ അതിൽ ഏതെങ്കിലും ഒരു മാസത്തിലോ വീണ്ടും അതിനു കഴിഞ്ഞേക്കും. ഏപ്രിൽ, മേയ് മാസങ്ങളിൽ ശുശ്രൂഷയിൽ വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിശേഷവത്കരിക്കുന്നതിനു നാം മുൻഗണന കൊടുക്കും. ആ മാസികകൾ വായിക്കുന്നവരുടെ ജീവിതത്തിന്മേൽ അവയ്ക്ക് എത്ര നല്ല ഫലം ഉണ്ടായിരുന്നിട്ടുണ്ട്! ലോകവ്യാപകമായി ഉണ്ടായിരിക്കുന്ന വിസ്മയാവഹമായ വർധനയിൽ ഈ മാസികകൾ വലിയ ഒരു പങ്കു വഹിച്ചിരിക്കുന്നു. കഴിയുന്നത്ര ആളുകൾക്ക് ഈ മാസികകൾ സമർപ്പിക്കാൻ ഏപ്രിലിലും മേയിലും ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. അതിൽ ഒരു പൂർണ പങ്ക് ഉണ്ടായിരിക്കാൻ ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യുക.
20 വർധിച്ച പ്രസംഗ പ്രവർത്തനത്തിനു പദ്ധതിയിട്ടിരിക്കുന്നതുകൊണ്ട്, നിങ്ങളുടെ മാസികാ ഓർഡർ കൂട്ടേണ്ടതുണ്ടോ? സേവനവർഷത്തിൽ ഉടനീളം, നമ്മുടെ നിർദിഷ്ട മാസികാ ദിനമായ ഓരോ ശനിയാഴ്ചയും നാം വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിശേഷവത്കരിക്കുന്നു. എന്നിരുന്നാലും, അനേകർ സഹായ പയനിയർ സേവനത്തിൽ ഏർപ്പെടുകയും നാം എല്ലാവരും രണ്ടു മാസം മുഴുവനും മാസികകൾ വിശേഷവത്കരിക്കുകയും ചെയ്യുമെന്നതിനാൽ, നിങ്ങളുടെ മാസികാ ഓർഡർ കൂട്ടേണ്ടത് ആവശ്യമായിരിക്കാം. എങ്കിൽ, നിങ്ങളുടെ സഭയിലെ മാസികാ ദാസനെ പെട്ടെന്നുതന്നെ അറിയിക്കുക. അതേസമയം, എല്ലാവരുടെയും ഉപയോഗത്തിനായി ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുവോ? എന്ന ലഘുലേഖയുടെ വേണ്ടത്ര ശേഖരം ഉണ്ടെന്ന് സാഹിത്യ ദാസൻ ഉറപ്പു വരുത്തണം.
21 നമ്മുടെ രാജ്യ ശുശ്രൂഷയിലെ “മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്” എന്ന പംക്തിയെ കുറിച്ച് അനേകർ വിലമതിപ്പു പ്രകടിപ്പിച്ചിരിക്കുന്നു. മാതൃകാ മാസികാവതരണം പഠിച്ചുകൊണ്ട് നിങ്ങൾ ഈ കരുതലിൽനിന്നു പ്രയോജനം നേടിയിരിക്കുന്നുവോ? ഓരോ വാരത്തിലെയും നിങ്ങളുടെ കുടുംബ ബൈബിൾ അധ്യയന സമയത്തിന്റെ ഒരു ഭാഗം ഈ അവതരണങ്ങൾ പരിശീലിക്കാൻ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?
22 ഈ സ്മാരക കാലം പൂർണമായി പ്രയോജനപ്പെടുത്തുക: ഈ സ്മാരക കാലത്തേക്കായി ക്രമീകരിച്ചിരിക്കുന്ന ആത്മീയ പ്രവർത്തനങ്ങളിൽ പൂർണമായി പങ്കെടുക്കുകവഴി, അപ്പൊസ്തലനായ പൗലൊസിനെ പോലെ യഹോവയുടെ “അവർണനീയമായ സൗജന്യ ദാനം” നാം എത്രമാത്രം വിലമതിക്കുന്നുവെന്ന് നമുക്ക് അവനു കാണിച്ചുകൊടുക്കാം. ആ പ്രവർത്തനങ്ങളിൽ പിൻവരുന്നവ ഉൾപ്പെടുന്നു: (1) ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭത്തിന്, അതായത് 2002 മാർച്ച് 28 വ്യാഴാഴ്ച കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണത്തിനു ഹാജരാകൽ; (2) നിഷ്ക്രിയർ ആയിത്തീർന്നവരെ അവരുടെ “ആദ്യസ്നേഹം” വീണ്ടെടുക്കാൻ സഹായിക്കൽ (വെളി. 2:4; റോമ. 12:11); (3) സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകർ ആയിത്തീരാൻ യോഗ്യത പ്രാപിച്ചിരിക്കുന്ന നമ്മുടെ കുട്ടികളെയും ബൈബിൾ വിദ്യാർഥികളെയും സഹായിക്കൽ; (4) കഴിയുന്നത്ര പൂർണമായി—മാർച്ചിലും അതിനുശേഷവും സഹായ പയനിയറിങ് ചെയ്തുകൊണ്ടുപോലും—സുവിശേഷിക്കൽ വേലയിൽ ഉൾപ്പെടൽ.—2 തിമൊ. 4:5.
23 യഹോവ നമുക്കായി ചെയ്തിരിക്കുന്ന എല്ലാറ്റിനോടുമുള്ള വിലമതിപ്പിന്റെ ആഴം പ്രകടമാക്കാൻ തക്കവണ്ണം ഈ സ്മാരക കാലത്ത് രാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ നമുക്ക് എല്ലാവർക്കും ഒരു പൂർണ പങ്ക് ഉണ്ടായിരിക്കട്ടെ എന്നാണു ഞങ്ങളുടെ ആത്മാർഥമായ പ്രാർഥന.
[6-ാം പേജിലെ ചതുരം]
2002 മാർച്ചിലേക്കുള്ള വ്യക്തിഗത വയൽസേവന പട്ടിക
ഞായർ തിങ്കൾ ചൊവ്വ ബുധൻ വ്യാഴം വെള്ളി ശനി
1 2
മാസികാ ദിനം
3 4 5 6 7 8 9
മാസികാ ദിനം
10 11 12 13 14 15 16
മാസികാ ദിനം
17 18 19 20 21 22 23
മാസികാ ദിനം
24 25 26 27 28 29 30
സ്മാരകം മാസികാ ദിനം
സൂര്യാസ്തമയ
31 ശേഷം
മാർച്ചിൽ സഹായ പയനിയറിങ് ചെയ്യാനായി 50 മണിക്കൂർ പട്ടികപ്പെടുത്താൻ നിങ്ങൾക്കു കഴിയുമോ?