അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ഒരു പ്രത്യേക ശ്രമം ചെയ്യുന്നതായിരിക്കും. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. ആഗ്രഹിക്കുന്നപക്ഷം ലോകവ്യാപക വേലയ്ക്കായി സംഭാവന ചെയ്യാനാകുമെന്ന് പ്രസാധകർ വീട്ടുകാരോടു പറയണം. താത്പര്യം കാണിക്കുന്നിടത്ത് ആവശ്യം ലഘുപത്രിക സമർപ്പിക്കുക, ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കുന്നതിനു പ്രത്യേക ശ്രമം ചെയ്യുക. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. വീട്ടുകാരുടെ കൈവശം ഈ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഉചിതമായ ഒരു ലഘുപത്രിക സമർപ്പിക്കുക.
◼ ഏപ്രിലിൽ സഹായ പയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ അതിനുവേണ്ട ആസൂത്രണങ്ങൾ ചെയ്യുകയും അപേക്ഷാഫാറം നേരത്തേതന്നെ പൂരിപ്പിച്ചു നൽകുകയും വേണം. അങ്ങനെയാകുമ്പോൾ ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ ചെയ്യാനും വേണ്ടത്ര മാസികകളും മറ്റു സാഹിത്യങ്ങളും കരുതാനും മൂപ്പന്മാർക്കു സാധിക്കും. സഹായ പയനിയറിങ് നടത്താൻ അംഗീകാരം ലഭിക്കുന്ന എല്ലാവരുടെയും പേരുകൾ ഓരോ മാസവും സഭയെ അറിയിക്കണം.
◼ സ്മാരകം 2002 മാർച്ച് 28 വ്യാഴാഴ്ച ആയിരിക്കും. വ്യാഴാഴ്ച യോഗങ്ങൾ ഉള്ള സഭകൾ, രാജ്യഹാൾ ലഭ്യമെങ്കിൽ തങ്ങളുടെ യോഗങ്ങൾ ആഴ്ചയിലെ മറ്റൊരു ദിവസത്തേക്കു മാറ്റണം. എന്നാൽ അതിനു സാധിക്കാതെ വരികയും അങ്ങനെ സേവനയോഗ പരിപാടി മുടങ്ങുകയും ചെയ്യുമെങ്കിൽ, നിങ്ങളുടെ സഭയ്ക്കു പ്രത്യേകാൽ ബാധകമാകുന്ന സേവനയോഗ ഭാഗങ്ങൾ മറ്റൊരു വാരത്തിലെ സേവനയോഗത്തോടൊപ്പം നടത്താവുന്നതാണ്.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.
◼ യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രികയുടെ വ്യത്യസ്ത ഭാഷകളിലുള്ള ആവശ്യമായത്ര പ്രതികൾ സഭകൾ ഓർഡർ ചെയ്യണം. ഇത് മേയ് അവസാനമോ ജൂൺ ആദ്യമോ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മാതാപിതാക്കളും സ്കൂളിൽ പോകുന്ന കുട്ടികളും വേണ്ടവിധം സജ്ജരാണെന്ന് ഉറപ്പുവരുത്തും.
◼ മാസികകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉത്പാദനത്തിലും വിതരണത്തിലും ഉൾപ്പെട്ടിരിക്കുന്ന ചെലവിന്റെ വീക്ഷണത്തിൽ, നിയമിത സഹോദരന്മാരും പ്രസാധകരും പിൻവരുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് സൊസൈറ്റിയെ സാമ്പത്തികമായി സഹായിക്കും:
സഭകളിൽനിന്നു ലഭിച്ച 2001 സെപ്റ്റംബർ 1-ലെ വാർഷിക സാഹിത്യ ഇനവിവരം സൂചിപ്പിക്കുന്നത്, അനേകം സഭകൾക്കും പല വർഷത്തേക്ക് ആവശ്യമായത്ര പുസ്തകങ്ങളുടെയും ലഘുപത്രികകളുടെയും സ്റ്റോക്ക് ഉണ്ടെന്നാണ്. അതേസമയം അത്തരം സഭകൾ കൂടുതൽ സാഹിത്യങ്ങൾക്ക് അപേക്ഷ അയച്ചിട്ടുണ്ട്. കൂടുതൽ സാഹിത്യങ്ങൾക്ക് അപേക്ഷിക്കുന്നതിനു മുമ്പ് കൈവശം ഉള്ള സാഹിത്യങ്ങൾ ഉപയോഗിച്ചു തീർക്കാൻ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുന്നു. സഭകൾ ഏകദേശം മൂന്നു മാസത്തേക്കു മാത്രമുള്ള സാഹിത്യങ്ങൾ കൈവശം വെക്കാനേ പ്രതീക്ഷിക്കുന്നുള്ളൂ. അതുകൊണ്ട് സൊസൈറ്റിക്കു സാഹിത്യ അപേക്ഷ അയയ്ക്കുന്നതിനു മുമ്പായി, സഭയിൽ ആവശ്യത്തിലധികം സാഹിത്യങ്ങൾ ഇല്ലെന്ന് സേവന മേൽവിചാരകൻ നേരിട്ട് ഉറപ്പുവരുത്തണം.
സഭയിൽ മാസികകൾ കുന്നുകൂടുന്നില്ലെന്ന് സെക്രട്ടറിയും സേവന മേൽവിചാരകനും ഉറപ്പുവരുത്തണം. അഥവാ കുന്നുകൂടുന്നെങ്കിൽ എത്രയും പെട്ടെന്ന് അവ സമർപ്പിച്ചു തീർക്കുന്നതിനായി പ്രത്യേക മാസികാ സമർപ്പണ പ്രസ്ഥാനം ക്രമീകരിക്കണം. മാത്രമല്ല, സഭയ്ക്കു ലഭിക്കുന്ന മാസികയുടെ എണ്ണത്തിൽ കുറവു വരുത്താൻ പുതുക്കിയ ഓർഡർ ബ്രാഞ്ചോഫീസിന് അയയ്ക്കുകയും വേണം. മാസികകളും സാഹിത്യങ്ങളും പ്രസാധകരുടെ വീടുകളിലും കുന്നുകൂടാൻ പാടില്ല. എല്ലാ പ്രസാധകരും, വ്യക്തിപരമായ ഉപയോഗത്തിനും വയലിൽ സമർപ്പിക്കുന്നതിനും വേണ്ടതു മാത്രമേ കൈപ്പറ്റാവൂ.
◼ ഇന്ത്യാ ബ്രാഞ്ചോഫീസ് ബാംഗ്ലൂരിലെ പുതിയ കെട്ടിടസമുച്ചയത്തിലേക്കു മാറുന്നതിനാൽ 2002 മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെ സാഹിത്യ-മാസിക അപേക്ഷകൾ കൈകാര്യം ചെയ്യുന്നതല്ല.