അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. മടക്കസന്ദർശനം നടത്തുന്നിടത്ത്, യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക സമർപ്പിക്കുക. തുടക്കം മുതൽതന്നെ വീട്ടുകാരനെ നമ്മുടെ സഭായോഗങ്ങൾക്കു ക്ഷണിക്കുക. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ആളുകളുടെ കൈവശം ഇവ ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ ഏതെങ്കിലും പഴയ പുസ്‌തകം സമർപ്പിക്കാവുന്നതാണ്. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. പകര സമർപ്പണത്തിനുള്ള പ്രസിദ്ധീകരണങ്ങൾ ഇല്ലാത്ത സഭകൾ അവയുടെ കൂടുതൽ പ്രതികൾ അടുത്ത സഭകളിൽ ഉണ്ടോ എന്ന് ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്. ജനുവരി: സഭയിൽ സ്റ്റോക്കുള്ള 192 പേജുള്ള ഏതെങ്കിലും പുസ്‌തകം. ഇവ സ്റ്റോക്കില്ലാത്ത സഭകൾ അവയുടെ കൂടുതൽ പ്രതികൾ അടുത്ത സഭകളിൽ ഉണ്ടോ എന്ന് ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്. പഴയ പുസ്തകങ്ങൾ ഇല്ലാത്ത സഭകൾക്ക് ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്‌തകം സമർപ്പിക്കാവുന്നതാണ്.
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം “2003-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക”യാണ്. 2003-ലെ ഉപയോഗത്തിനായി അതു സൂക്ഷിച്ചുവെക്കണം.
◼ ജനുവരി 1 മുതൽ നിങ്ങളുടെ സഭയുടെ യോഗസമയങ്ങളിൽ മാറ്റം വരുമെങ്കിൽ, ‘സഭായോഗ വിവര നോട്ടീസ് അപേക്ഷ’ (ഇംഗ്ലീഷ്) ഫാറം (S-5) ഉപയോഗിച്ച് സഭാ സെക്രട്ടറി അക്കാര്യം ബ്രാഞ്ച് ഓഫീസിനെ അറിയിക്കേണ്ടതാണ്. ആവശ്യമെങ്കിൽ സഭകൾക്ക് ആ ഫാറത്തിൽത്തന്നെ പുതിയ നോട്ടീസുകൾക്കായും അപേക്ഷിക്കാവുന്നതാണ്. നോട്ടീസുകൾ നിങ്ങൾക്കു ലഭിക്കേണ്ട തീയതിക്ക് എട്ട് ആഴ്‌ച മുമ്പെങ്കിലും അതിനായി അപേക്ഷിക്കണം.
◼ സാഹിത്യ ഇനവിവരപ്പട്ടിക സെപ്റ്റംബർ 1, 2002 എന്ന ഫാറത്തിന്റെ (S-18) മൂന്നു പ്രതികൾ ജൂലൈ മാസത്തെ തിരട്ടിനോടൊപ്പം എല്ലാ സഭകൾക്കും അയച്ചിരുന്നു. ഇനവിവരങ്ങൾ ഇതുവരെയും അയച്ചിട്ടില്ലാത്ത സഭകൾ മേൽപ്പറഞ്ഞ ഫാറം പൂരിപ്പിച്ച് എത്രയും പെട്ടെന്ന് അയച്ചുതരേണ്ടതാണ്. ‘രാജ്യഹാൾ സാഹിത്യ സംഘത്തിൽ’ പെട്ട സഭകളുടെ കാര്യത്തിൽ ഏകോപന സഭയാണ് ഈ ഫാറം പൂരിപ്പിച്ച് അയയ്ക്കേണ്ടത്.
◼ Jehovah’s Witnesses of India എന്ന ലെറ്റർഹെഡ്ഡിലെ മേൽവിലാസത്തിൽ ആയിരിക്കണം സെക്രട്ടറി സഭാ റിപ്പോർട്ട് (S-1) ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കേണ്ടത്. ഫാക്‌സ് ചെയ്യുമ്പോൾ 080-8468417 എന്ന നമ്പർ മാത്രമേ ഉപയോഗിക്കാവൂ.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഒരു സംതൃപ്‌ത ജീവിതം—അത് എങ്ങനെ നേടാം? —കന്നട, തെലുങ്ക്
◼ ലഭ്യമായ പുതിയ വീഡിയോ കാസെറ്റ്:
നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ —ഇംഗ്ലീഷ്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം —നേപ്പാളി
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” —നേപ്പാളി
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —ഉർദു