2003-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2003-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w], ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക [be], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1997 പതിപ്പ്) [si], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ (1991 പതിപ്പ്) [rs] എന്നിവ ആയിരിക്കും നിയമനങ്ങൾക്കുള്ള ആധാരം.
ഗീതം, പ്രാർഥന, സ്വാഗതാശംസ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിച്ച് താഴെപ്പറയുന്ന പ്രകാരം തുടരണം:
പ്രസംഗ ഗുണം: 5 മിനിട്ട്. സ്കൂൾ മേൽവിചാരകനോ ഉപ ബുദ്ധിയുപദേശകനോ യോഗ്യതയുള്ള മറ്റൊരു മൂപ്പനോ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗ ഗുണം ചർച്ച ചെയ്യും. (മൂപ്പന്മാരുടെ എണ്ണം കുറവുള്ള സഭകളിൽ യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനെ ഉപയോഗിക്കാവുന്നതാണ്.) മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം നിയമിത പേജുകളിലെ ചതുരങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തണം. അഭ്യാസങ്ങൾ ഒഴിവാക്കുക. അവ മുഖ്യമായും വ്യക്തിപരമായ ഉപയോഗത്തിനും സ്വകാര്യ ബുദ്ധിയുപദേശത്തിനും ഉള്ളവയാണ്.
1-ാം നമ്പർ നിയമനം: 10 മിനിട്ട്. ഇത് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്നീ പുസ്തകങ്ങളെയോ വീക്ഷാഗോപുരത്തെയോ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. വാചാ പുനരവലോകനം ഇല്ലാതെ 10 മിനിട്ടു നേരത്തെ പ്രബോധന പ്രസംഗം ആയി വേണം ഇതു നടത്താൻ. വിവരങ്ങൾ വെറുതെ ചർച്ച ചെയ്തു തീർക്കുക എന്നതിലുപരി, സഭയ്ക്ക് ഏറ്റവും സഹായകമായത് വിശേഷവത്കരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന പ്രതിപാദ്യവിഷയം വേണം ഉപയോഗിക്കാൻ. ഈ പ്രസംഗം ലഭിക്കുന്ന സഹോദരന്മാർ നിയമിത സമയത്തിനുള്ളിൽ പ്രസംഗം തീർക്കാൻ ശ്രദ്ധിക്കണം. ആവശ്യമായിരിക്കുന്നത് അനുസരിച്ച് സ്വകാര്യ ബുദ്ധിയുപദേശം നൽകാവുന്നതാണ്.
ബൈബിൾ വായനയിൽ നിന്നുള്ള വിശേഷാശയങ്ങൾ: 10 മിനിട്ട്. ആദ്യത്തെ ആറു മിനിട്ട് യോഗ്യതയുള്ള മൂപ്പനോ ശുശ്രൂഷാദാസനോ പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി വിവരങ്ങൾ ഫലകരമായി ബാധകമാക്കണം. ആ വാരത്തിലെ നിയമിത ബൈബിൾ വായനാഭാഗത്തുള്ള ഏതു വാക്യത്തെ കുറിച്ചും അദ്ദേഹത്തിന് അഭിപ്രായം പറയാവുന്നതാണ്. കാരണം 2-ാം നമ്പർ നിയമനം നിർവഹിക്കുന്ന സഹോദരൻ താൻ വായിക്കുന്ന ഭാഗത്തെ വാക്യങ്ങളെ കുറിച്ച് അഭിപ്രായങ്ങളൊന്നും പറയുന്നതല്ല. ഇത് നിയമിത വായനാഭാഗത്തിന്റെ ഒരു സംഗ്രഹം മാത്രം ആയിരിക്കരുത്. വിവരങ്ങൾ എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു മനസ്സിലാക്കാൻ സദസ്യരെ സഹായിക്കുക എന്നതായിരിക്കണം മുഖ്യ ലക്ഷ്യം. തുടർന്നുള്ള നാലു മിനിട്ട്, പിൻവരുന്ന രണ്ടു ചോദ്യങ്ങൾക്ക് ഹ്രസ്വമായ അഭിപ്രായങ്ങൾ (30 സെക്കൻഡോ അതിൽ താഴെയോ) പറഞ്ഞുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ പ്രസംഗകൻ സദസ്സിനെ ക്ഷണിക്കും: “നിങ്ങളുടെ ശുശ്രൂഷയിലോ ജീവിതത്തിലോ പ്രയോജനകരമായിരിക്കുന്ന എന്ത് നിങ്ങൾ ഈ ആഴ്ചത്തെ ബൈബിൾ വായനാഭാഗത്തു കണ്ടെത്തി?” “നിങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും യഹോവയോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിപ്പിക്കുകയും ചെയ്തത് എന്താണ്?” അതിനുശേഷം മറ്റു ക്ലാസ്സ് മുറികളിൽ നിയമിക്കപ്പെട്ടിരിക്കുന്ന വിദ്യാർഥികളെ സ്കൂൾ മേൽവിചാരകൻ പിരിച്ചുവിടും.
2-ാം നമ്പർ നിയമനം: 4 മിനിട്ട്. ഇത് ഒരു സഹോദരൻ നിർവഹിക്കേണ്ട വായനയാണ്. സാധാരണഗതിയിൽ വായന ബൈബിളിൽനിന്ന് ആയിരിക്കും. മാസത്തിൽ ഒരിക്കൽ വീക്ഷാഗോപുരത്തിൽ നിന്നുള്ള ഒരു ഭാഗത്തിന്റെ വായനയായിരിക്കും ഈ നിയമനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിത ഭാഗം വായിക്കണം. എത്രമാത്രം വായിക്കാനുണ്ട് എന്നത് ഓരോ ആഴ്ചയിലും കുറച്ചൊക്കെ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ വായന നാലു മിനിട്ടോ അതിൽ കുറവോ സമയംകൊണ്ടു പൂർത്തിയാക്കണം. നിയമനം നൽകുന്നതിനു മുമ്പ് സ്കൂൾ മേൽവിചാരകൻ വായനാഭാഗം പരിശോധിച്ച്, വിദ്യാർഥികളുടെ പ്രായത്തിനും പ്രാപ്തിക്കും ചേർച്ചയിൽ നിയമനം നൽകണം. ഗ്രാഹ്യത്തോടും ഒഴുക്കോടും മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറഞ്ഞുകൊണ്ടും ഉച്ചനീചത്വത്തോടും അനുയോജ്യമായ നിറുത്തലോടും സ്വാഭാവികതയോടും കൂടെ വായിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിൽ സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും.
3-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുന്നു. ഈ നിയമനം ലഭിക്കുന്ന വിദ്യാർഥിനികൾ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 82-ാം പേജിൽ കാണുന്ന ലിസ്റ്റിൽനിന്ന് ഒരു രംഗവിധാനം സ്വന്തമായി തിരഞ്ഞെടുക്കുകയോ അവർക്ക് അതിൽനിന്ന് ഒരെണ്ണം നിയമിച്ചു കൊടുക്കുകയോ ചെയ്യും. വിദ്യാർഥിനി നിയമിത പ്രതിപാദ്യവിഷയം ഉപയോഗിക്കുകയും പ്രാദേശിക സഭയുടെ പ്രദേശത്തെ വയൽസേവനത്തിന്റെ ഒരു വശത്തിനു ബാധകമാകുന്ന വിധത്തിൽ അതു വികസിപ്പിക്കുകയും വേണം. വിവരങ്ങൾ ഏത് ഉറവിടത്തിൽനിന്നാണ് എടുക്കേണ്ടതെന്നു സൂചിപ്പിക്കാത്തപ്പോൾ വിദ്യാർഥിനി വിശ്വസ്തനും വിവേകിയുമായ അടിമ വർഗം പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. താരതമ്യേന പുതിയ വിദ്യാർഥിനികൾക്ക് വിവരങ്ങളുടെ ഉറവിടം പരാമർശിച്ചിരിക്കുന്ന പ്രസംഗങ്ങൾ നിയമിച്ചു കൊടുക്കേണ്ടതാണ്. വിദ്യാർഥിനി എങ്ങനെ വിവരങ്ങൾ വികസിപ്പിക്കുന്നു എന്നതിലും തിരുവെഴുത്തുകൾ സംബന്ധിച്ചു ന്യായവാദം ചെയ്യാനും അവതരണത്തിലെ മുഖ്യ ആശയങ്ങൾ മനസ്സിലാക്കാനും വീട്ടുകാരിയെ എങ്ങനെ സഹായിക്കുന്നു എന്നതിലും സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും. ഈ നിയമനം ലഭിക്കുന്ന വിദ്യാർഥിനിക്ക് വായിക്കാൻ അറിയാമായിരിക്കണം. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതായിരിക്കും.
4-ാം നമ്പർ നിയമനം: 5 മിനിട്ട്. നിയമിച്ചു കിട്ടിയിരിക്കുന്ന വിഷയം വിദ്യാർഥി വികസിപ്പിക്കണം. വിവരങ്ങൾ എടുക്കേണ്ട ഉറവിടം സൂചിപ്പിക്കാത്തപ്പോൾ വിശ്വസ്തനും വിവേകിയുമായ അടിമവർഗം പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്തുകൊണ്ട് വിദ്യാർഥി ഈ ഭാഗത്തിനായി വിവരങ്ങൾ ശേഖരിക്കണം. ഈ നിയമനം നിർവഹിക്കുന്നത് ഒരു സഹോദരൻ ആയിരിക്കുമ്പോൾ രാജ്യഹാളിലെ സദസ്സിനെ മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരു പ്രസംഗമായി വേണം ഇതു നടത്താൻ. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വേണം എല്ലായ്പോഴും ഇതു നിർവഹിക്കാൻ. നക്ഷത്ര ചിഹ്നം കൊടുത്തിരിക്കുന്ന വിഷയങ്ങളെല്ലാം ഒരു പ്രസംഗം എന്ന നിലയിൽ നിർവഹിക്കുന്നതിന് സഹോദരന്മാർക്കുതന്നെ നിയമിച്ചുകൊടുക്കണം എന്നതു ദയവായി മനസ്സിൽ പിടിക്കുക.
സമയപാലനം: പ്രസംഗമോ ബുദ്ധിയുപദേശകന്റെ അഭിപ്രായങ്ങളോ നിയമിത സമയത്തിൽ കവിയരുത്. 2 മുതൽ 4 വരെയുള്ള നിയമനങ്ങൾ നിയമിത സമയം പൂർത്തിയാകുമ്പോൾ നയപൂർവം നിറുത്തിക്കേണ്ടതാണ്. പ്രസംഗ ഗുണത്തെ സംബന്ധിച്ച പ്രാരംഭ പ്രസംഗമോ 1-ാം നമ്പർ നിയമനമോ ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങളോ കൈകാര്യം ചെയ്യുന്ന സഹോദരന്മാർ നിയമിത സമയത്തിലും കൂടുതൽ എടുക്കുന്നെങ്കിൽ അവർക്കു സ്വകാര്യമായി ബുദ്ധിയുപദേശം നൽകേണ്ടതാണ്. എല്ലാവരും സമയം പാലിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. മൊത്തം പരിപാടി: ഗീതവും പ്രാർഥനയും കൂടാതെ 45 മിനിട്ട്.
ബുദ്ധിയുപദേശം: 1 മിനിട്ട്. സ്കൂൾ മേൽവിചാരകൻ ഓരോ വിദ്യാർഥി നിയമനത്തിനും ശേഷം പ്രസംഗത്തിന്റെ പ്രശംസാർഹമായ ഒരു വശത്തെക്കുറിച്ച് കെട്ടുപണി ചെയ്യുന്ന അഭിപ്രായങ്ങൾ പറയാൻ ഒരു മിനിട്ടിൽ കൂടുതൽ എടുക്കില്ല. വെറുതെ, “വളരെ നന്നായിരുന്നു” എന്നു പറയുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പകരം, അവതരണത്തിന്റെ ആ പ്രത്യേക വശം ഫലകരമായിരുന്നത് എന്തുകൊണ്ട് എന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. ഓരോ വിദ്യാർഥിയുടെയും ആവശ്യം അനുസരിച്ച് യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ കെട്ടുപണി ചെയ്യുന്ന കൂടുതലായ ബുദ്ധിയുപദേശം സ്വകാര്യമായി നൽകാവുന്നതാണ്.
ഉപ ബുദ്ധിയുപദേശകൻ: സ്കൂൾ മേൽവിചാരകനെ കൂടാതെ ഒരു ഉപ ബുദ്ധിയുപദേശകൻ എന്ന നിലയിൽ വർത്തിക്കുന്നതിന് മൂപ്പന്മാരുടെ സംഘം പ്രാപ്തനായ ഒരു മൂപ്പനെ തിരഞ്ഞെടുത്തേക്കാം. 1-ാം നമ്പർ നിയമനവും ബൈബിൾ വിശേഷാശയങ്ങളും അവതരിപ്പിക്കുന്ന സഹോദരന്മാർക്ക് ആവശ്യമായിരിക്കുന്ന പക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. സഹമൂപ്പന്മാരോ ശുശ്രൂഷാ ദാസന്മാരോ അത്തരം പ്രസംഗങ്ങൾ നടത്തുന്ന ഓരോ തവണയും അദ്ദേഹം ബുദ്ധിയുപദേശം നൽകേണ്ട ആവശ്യമില്ല. ഈ ക്രമീകരണം 2003-ൽ നിലവിൽ വരുന്നതായിരിക്കും. അതിനുശേഷം അതിനു ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിയേക്കാം.
ബുദ്ധിയുപദേശ ഫാറം: പാഠപുസ്തകത്തിൽ.
വാചാ പുനരവലോകനം: 30 മിനിട്ട്. ഓരോ രണ്ടു മാസത്തിലും സ്കൂൾ മേൽവിചാരകൻ ഒരു വാചാ പുനരവലോകനം നടത്തുന്നതായിരിക്കും. മേൽ വിവരിച്ചിരിക്കുന്ന പ്രകാരം ഒരു പ്രസംഗ ഗുണത്തിന്റെയും ബൈബിൾ വായനാഭാഗത്തു നിന്നുള്ള വിശേഷാശയങ്ങളുടെയും പരിചിന്തനത്തിനു ശേഷമായിരിക്കും അതു നിർവഹിക്കുക. വാചാ പുനരവലോകനം ആ വാരം ഉൾപ്പെടെ മുൻ രണ്ടു മാസങ്ങളിൽ സ്കൂളിൽ പരിചിന്തിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
പട്ടിക
ജനു. 6 ബൈബിൾ വായന: മത്തായി 1-6 ഗീതം 91
പ്രസംഗ ഗുണം: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലേക്കു സ്വാഗതം (be പേ. 5 ¶1-പേ. 8 ¶1)
നമ്പർ 1: ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക (be പേ. 9 ¶1-പേ. 10 ¶1)
നമ്പർ 2: മത്തായി 4:1-22
നമ്പർ 3: അന്ത്യനാളുകളുടെ അടയാളം സത്യക്രിസ്ത്യാനികളെ ബാധിക്കുന്നത് എങ്ങനെ? (rs പേ. 238 ¶1-2)
നമ്പർ 4: യേശു ഇപ്പോൾ എന്താണു ചെയ്യുന്നത്?
ജനു. 13 ബൈബിൾ വായന: മത്തായി 7-11 ഗീതം 40
പ്രസംഗ ഗുണം: ബൈബിൾ ദിവസവും വായിക്കുക (be പേ. 10 ¶2-പേ. 12 ¶4)
നമ്പർ 1: “പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ” (w01 1/1 28-31)
നമ്പർ 2: മത്തായി 9:9-31
നമ്പർ 3: നാം മറ്റുള്ളവരോടു പ്രസംഗിക്കേണ്ടതിന്റെ കാരണം
നമ്പർ 4: അന്ത്യനാളുകൾ 1914-ൽ ആണ് തുടങ്ങിയതെന്ന് യഹോവയുടെ സാക്ഷികൾ പറയുന്നത് എന്തുകൊണ്ടാണ്? (rs പേ. 239 ¶1-പേ. 240 ¶1)
ജനു. 20 ബൈബിൾ വായന: മത്തായി 12-15 ഗീതം 133
പ്രസംഗ ഗുണം: കൃത്യതയോടെയുള്ള വായന (be പേ. 83 ¶1-പേ. 84 ¶1)
നമ്പർ 1: നിങ്ങൾക്ക് നിരുത്സാഹത്തെ വിജയകരമായി നേരിടാൻ കഴിയും! (w01 2/1 പേ. 20-3)
നമ്പർ 2: മത്തായി 13:1-23
നമ്പർ 3: ഇന്നത്തെ ലോകവ്യവസ്ഥിതിയുടെ അവസാനത്തിനു ശേഷം ഭൂമിയിൽ ആരെങ്കിലും ജീവിച്ചിരിക്കുമോ? (rs പേ. 240 ¶2-5)
നമ്പർ 4: ദൈവത്തിനു മാറ്റം വരുമോ?
ജനു. 27 ബൈബിൾ വായന: മത്തായി 16-21 ഗീതം 129
പ്രസംഗ ഗുണം: കൃത്യതയോടെ വായിക്കാൻ കഴിയുന്ന വിധം (be പേ. 84 ¶2-പേ. 85 ¶3)
നമ്പർ 1: സമയത്തിന്റെ ക്ഷണിക സ്വഭാവം (si പേ. 278-9 ¶1-6)
നമ്പർ 2: w01 1/15 പേ. 20 ¶20-പേ. 21 ¶24
നമ്പർ 3: ലോകത്തെ എന്ത് ഏകീകരിക്കും?
നമ്പർ 4: ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനു മുമ്പ് ഇത്രയും സമയം കടന്നുപോകാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്? (rs പേ. 240 ¶6-പേ. 241 ¶2)
ഫെബ്രു. 3 ബൈബിൾ വായന: മത്തായി 22-2 5 ഗീതം 139
പ്രസംഗ ഗുണം: വാക്കുകൾ വ്യക്തമായി പറയൽ (be പേ. 86 ¶1-6)
നമ്പർ 1: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക” (be പേ. 13 ¶1-പേ. 14 ¶5)
നമ്പർ 2: മത്തായി 22:15-40
നമ്പർ 3: നാം ഇപ്പോൾ ജീവിക്കുന്ന സമയത്തിന് അടയാളം യോജിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം (rs പേ. 241 ¶4-പേ. 242 ¶1)
നമ്പർ 4: ആരാണ് യഥാർഥത്തിൽ വിശ്വസ്തനും വിവേകിയുമായ അടിമ?
ഫെബ്രു. 10 ബൈബിൾ വായന: മത്തായി 26-28 ഗീതം 27
പ്രസംഗ ഗുണം: വ്യക്തമായി സംസാരിക്കേണ്ട വിധം (be പേ. 87 ¶1-പേ. 88 ¶3)
നമ്പർ 1: യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താം? (w01 3/1 പേ. 4-7)
നമ്പർ 2: മത്തായി 26:6-30
നമ്പർ 3: ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാത്തതിന്റെ കാരണം
നമ്പർ 4: മാനുഷ ജീവന്റെ ഉദ്ദേശ്യമെന്താണ്? (rs പേ. 243 ¶3-പേ. 245 ¶1)
ഫെബ്രു. 17 ബൈബിൾ വായന: മർക്കൊസ് 1-4 ഗീതം 137
പ്രസംഗ ഗുണം: ഉച്ചാരണശുദ്ധി—പരിചിന്തിക്കേണ്ട ഘടകങ്ങൾ (be പേ. 89 ¶1-പേ. 90 ¶2)
നമ്പർ 1: ബൈബിൾപരമായ സമയ സൂചകങ്ങൾ (si പേ. 279-80 ¶7-13)
നമ്പർ 2: w01 2/15 പേ. 25 ¶10-പേ. 26 ¶14
നമ്പർ 3: വെറുതെ ഏതാനും വർഷങ്ങൾ ജീവിക്കുന്നതിനും പിന്നെ മരിക്കുന്നതിനും വേണ്ടിയാണോ മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്? (rs പേ. 245 ¶2-4)
നമ്പർ 4: ചൂതാട്ടത്തിൽ ഏർപ്പെടുന്നത് തെറ്റായിരിക്കുന്നതിന്റെ കാരണം
ഫെബ്രു. 24 ബൈബിൾ വായന: മർക്കൊസ് 5-8 ഗീതം 72
പ്രസംഗ ഗുണം: ഉച്ചാരണം മെച്ചപ്പെടുത്താനുള്ള വഴികൾ (be പേ. 90 ¶3-പേ. 92)
വാചാ പുനരവലോകനം
മാർച്ച് 3 ബൈബിൾ വായന: മർക്കൊസ് 9-12 ഗീതം 195
പ്രസംഗ ഗുണം: ഒഴുക്കോടെയുള്ള അവതരണം (be പേ. 93 ¶1-പേ. 94 ¶3)
നമ്പർ 1: പ്രസംഗങ്ങളും ചർച്ചകളും സമ്മേളന-കൺവെൻഷൻ പരിപാടികളും ശ്രദ്ധിച്ചു കേൾക്കൽ (be പേ. 15 ¶1-പേ. 16 ¶5)
നമ്പർ 2: മർക്കൊസ് 10:1-22
നമ്പർ 3: നമുക്കു ദൈവത്തിൽനിന്നു ശക്തി ആർജിക്കാൻ കഴിയുന്ന വിധം
നമ്പർ 4: എന്തിന്റെ അടിസ്ഥാനത്തിൽ എന്നേക്കും ജീവിക്കുന്നതിനു നമുക്കു പ്രത്യാശിക്കാൻ കഴിയും? (rs പേ. 246 ¶6-8)
മാർച്ച് 10 ബൈബിൾ വായന: മർക്കൊസ് 13-16 ഗീതം 187
പ്രസംഗ ഗുണം: ഒഴുക്ക് മെച്ചപ്പെടുത്താനുള്ള വിധം (be പേ. 94 ¶4-പേ. 96 ¶3, പേ. 95-ലെ ചതുരം ഒഴികെ)
നമ്പർ 1: എന്താണ് ആത്മീയ പറുദീസ? (w01 3/1 പേ. 8-11)
നമ്പർ 2: മർക്കൊസ് 13:1-23
നമ്പർ 3: ഭാവി ജീവനുവേണ്ടിയുള്ള പ്രതീക്ഷ എപ്രകാരമായിരിക്കും യാഥാർഥ്യമായിത്തീരുന്നത്? (rs പേ. 246 ¶9-പേ. 247 ¶2)
നമ്പർ 4: മാനുഷ യുദ്ധങ്ങളിൽ ദൈവം കക്ഷി ചേരുന്നുണ്ടോ?
മാർച്ച് 17 ബൈബിൾ വായന: ലൂക്കൊസ് 1-3 ഗീതം 13
പ്രസംഗ ഗുണം: വിക്ക് വിജയകരമായി തരണം ചെയ്യാൻ (be പേ. 95, ചതുരം)
നമ്പർ 1: ‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’ (w01 3/15 പേ. 25-8)
നമ്പർ 2: ലൂക്കൊസ് 3:1-22
നമ്പർ 3: യേശുവിനെ ആരാധിക്കുന്നത് ഉചിതമാണോ?
നമ്പർ 4: aനിയമപരമായ നിബന്ധനകൾക്ക് ചേർച്ചയായി വിവാഹിതരാകുന്നത് യഥാർഥത്തിൽ പ്രധാനമാണോ? (rs പേ. 248 ¶3-പേ. 249 ¶2)
മാർച്ച് 24 ബൈബിൾ വായന: ലൂക്കൊസ് 4-6 ഗീതം 156
പ്രസംഗ ഗുണം: ചിഹ്നസൂചക നിറുത്തലും ആശയമാറ്റത്തെ കുറിക്കുന്ന നിറുത്തലും (be പേ. 97 ¶1-പേ. 98 ¶5)
നമ്പർ 1: തെറ്റിദ്ധരിക്കപ്പെടുന്നതായി നിങ്ങൾക്കു തോന്നുന്നുവോ? (w01 4/1 പേ. 20-3)
നമ്പർ 2: ലൂക്കൊസ് 6:1-23
നമ്പർ 3: സ്മാരകാഘോഷത്തിന്റെ പ്രാധാന്യമെന്ത്? (rs പേ. 266 ¶1-പേ. 267 ¶1)
നമ്പർ 4: ക്രിസ്ത്യാനികൾക്ക് ദിവ്യസംരക്ഷണം പ്രതീക്ഷിക്കാനാകുമോ?
മാർച്ച് 31 ബൈബിൾ വായന: ലൂക്കൊസ് 7-9 ഗീതം 47
പ്രസംഗ ഗുണം: ദൃഢതയ്ക്കായുള്ള നിറുത്തൽ, ശ്രദ്ധിക്കുന്നതിനായുള്ള നിറുത്തൽ (be പേ. 99 ¶1-പേ. 100 ¶4)
നമ്പർ 1: ‘സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകളെ പ്രമാണിച്ചുകൊൾക’ (be പേ. 272 ¶1-പേ. 275 ¶3)
നമ്പർ 2: w01 3/15 പേ. 18 ¶17-പേ. 19 ¶20
നമ്പർ 3: ബൈബിൾ ദൈവത്തിൽനിന്ന് ഉള്ളതാണെന്ന് നമുക്ക് അറിയാൻ കഴിയുന്ന വിധം
നമ്പർ 4: സ്മാരക ചിഹ്നങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (rs പേ. 267 ¶2-3)
ഏപ്രി. 7 ബൈബിൾ വായന: ലൂക്കൊസ് 10-12 ഗീതം 68
പ്രസംഗ ഗുണം: മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ (be പേ. 101 ¶1-പേ. 102 ¶4)
നമ്പർ 1: ‘യേശുവിനു സാക്ഷ്യം വഹിക്കൽ’ (be പേ. 275 ¶4-പേ. 278 ¶4)
നമ്പർ 2: ലൂക്കൊസ് 10:1-22
നമ്പർ 3: കർത്താവിന്റെ സന്ധ്യാഭക്ഷണത്തിൽ ആർ പങ്കെടുക്കണം? (rs പേ. 267 ¶5-പേ. 268 ¶1)
നമ്പർ 4: ആദ്യ വിവാഹത്തിൽ എന്തു നടപടിക്രമങ്ങൾ ഉൾപ്പെട്ടിരുന്നു? (rs പേ. 249 ¶3-4)
ഏപ്രി. 14 ബൈബിൾ വായന: ലൂക്കൊസ് 13-17 ഗീതം 208
പ്രസംഗ ഗുണം: മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയുന്നതിൽ മെച്ചപ്പെടൽ (be പേ. 102 ¶5-പേ. 104 ¶4)
നമ്പർ 1: “രാജ്യത്തിന്റെ ഈ സുവിശേഷം” (be പേ. 279 ¶1-പേ. 281 ¶4)
നമ്പർ 2: ലൂക്കൊസ് 15:11-32
നമ്പർ 3: ഭൂത സ്വാധീനത്തിൽനിന്ന് നമ്മെത്തന്നെ സംരക്ഷിക്കാനാകുന്ന വിധം
നമ്പർ 4: എപ്പോൾ, എത്ര കൂടെക്കൂടെ സ്മാരകം ആചരിക്കപ്പെടണം? (rs പേ. 268 ¶5-പേ. 269 ¶1)
ഏപ്രിൽ 21 ബൈബിൾ വായന: ലൂക്കൊസ് 18-21 ഗീതം 23
പ്രസംഗ ഗുണം: മുഖ്യ ആശയങ്ങൾ ഊന്നിപ്പറയൽ (be പേ. 105 ¶1-പേ. 106 ¶2)
നമ്പർ 1: ഋതുക്കളോടുള്ള ബന്ധത്തിൽ യഹോവ ചെയ്തിരിക്കുന്ന ജ്ഞാനപൂർവകവും സ്നേഹപുരസ്സരവുമായ ക്രമീകരണം (si പേ. 280 ¶14-17)
നമ്പർ 2: w01 4/15 പേ. 6 ¶19-പേ. 7 ¶22
നമ്പർ 3: പുനരുത്ഥാന പ്രത്യാശ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിധം
നമ്പർ 4: bബഹുഭാര്യത്വത്തെ ബൈബിൾ അംഗീകരിക്കുന്നുണ്ടോ? (rs പേ. 250 ¶1-പേ. 251 ¶2)
ഏപ്രി. 28 ബൈബിൾ വായന: ലൂക്കൊസ് 22-24 ഗീതം 218
പ്രസംഗ ഗുണം: സദസ്സിന് അനുയോജ്യമായ ശബ്ദവ്യാപ്തി (be പേ. 107 ¶1-പേ. 108 ¶5)
വാചാ പുനരവലോകനം
മേയ് 5 ബൈബിൾ വായന: യോഹന്നാൻ 1-4 ഗീതം 31
പ്രസംഗ ഗുണം: നിങ്ങളുടെ ശബ്ദവ്യാപ്തി മെച്ചപ്പെടുത്താൻ കഴിയുന്ന വിധം (be പേ. 108 ¶6-പേ. 110 ¶2)
നമ്പർ 1: നിങ്ങൾക്ക് ഓർമശക്തി മെച്ചപ്പെടുത്താൻ കഴിയും (be പേ. 17 ¶1-പേ. 19 ¶1)
നമ്പർ 2: യോഹന്നാൻ 2:1-25
നമ്പർ 3: മദ്യത്തിന്റെ ഉപയോഗത്തെ ദൈവം കുറ്റംവിധിക്കുന്നുണ്ടോ?
നമ്പർ 4: cവിവാഹിത ഇണകൾ വേർപിരിയുന്നതു സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം എന്താണ്? (rs പേ. 251 ¶3)
മേയ് 12 ബൈബിൾ വായന: യോഹന്നാൻ 5-7 ഗീതം 150
പ്രസംഗ ഗുണം: ഉച്ചനീചത്വം—ശബ്ദവ്യാപ്തി ക്രമീകരിക്കുക (be പേ. 111 ¶1-പേ. 112 ¶2)
നമ്പർ 1: വളർത്തപ്പെട്ടത് എങ്ങനെ ആയിരുന്നാലും നിങ്ങൾക്കു വിജയിക്കാൻ കഴിയും (w01 4/15 പേ. 25-8)
നമ്പർ 2: യോഹന്നാൻ 5:1-24
നമ്പർ 3: വിധി വിശ്വാസം സംബന്ധിച്ച ഉപദേശം ന്യായരഹിതമായിരിക്കുന്നതിന്റെ കാരണം
നമ്പർ 4: dവിവാഹമോചനവും പുനർവിവാഹവും സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം എന്ത്? (rs പേ. 252 ¶1-4)
മേയ് 19 ബൈബിൾ വായന: യോഹന്നാൻ 8-11 ഗീതം 102
പ്രസംഗ ഗുണം: ഉച്ചനീചത്വം—സംസാരത്തിന്റെ വേഗം വ്യത്യാസപ്പെടുത്തുക (be പേ. 112 ¶3-പേ. 113 ¶1)
നമ്പർ 1: ‘ജ്ഞാനം മുഖാന്തരം നമ്മുടെ നാളുകൾ വർധിക്കും’ (w01 5/15 പേ. 28-31)
നമ്പർ 2: യോഹന്നാൻ 10:16-42
നമ്പർ 3: കഴിഞ്ഞ കാലങ്ങളിൽ സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹം ദൈവം അനുവദിച്ചതെന്തുകൊണ്ടാണ്? (rs പേ. 253 ¶1-2)
നമ്പർ 4: സമ്മർദത്തെ തരണം ചെയ്യാനാകുന്ന വിധം
മേയ് 26 ബൈബിൾ വായന: യോഹന്നാൻ 12-16 ഗീതം 24
പ്രസംഗ ഗുണം: ഉച്ചനീചത്വം—സ്ഥായിയിൽ വ്യതിയാനം വരുത്തുക (be പേ. 113 ¶2-പേ. 114 ¶4)
നമ്പർ 1: വർഷവും വിശുദ്ധ തിരുവെഴുത്തുകളും (si പേ. 280-2 ¶18-23)
നമ്പർ 2: w01 5/1 പേ. 14 ¶4-പേ. 15 ¶7
നമ്പർ 3: ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കുക’ എന്നാൽ അർഥമെന്ത്?
നമ്പർ 4: ഒരു വിവാഹം മെച്ചപ്പെടുത്താൻ എന്തിന് സഹായിക്കാൻ കഴിയും? (rs പേ. 253 ¶3-പേ. 254 ¶1)
ജൂൺ 2 ബൈബിൾ വായന: യോഹന്നാൻ 17-21 ഗീതം 198
പ്രസംഗ ഗുണം: വികാരഭാവത്തോടെ സംസാരിക്കുക (be പേ. 115 ¶1-പേ. 116 ¶4)
നമ്പർ 1: കാര്യങ്ങൾ ഓർമിക്കുന്നതിൽ ദൈവാത്മാവിന്റെ പങ്ക് (be പേ. 19 ¶2-പേ. 20 ¶3)
നമ്പർ 2: യോഹന്നാൻ 20:1-23
നമ്പർ 3: ഒരു വിവാഹം മെച്ചപ്പെടുത്താൻ എന്തിന് സഹായിക്കാൻ കഴിയും? (rs പേ. 254 ¶2-5)
നമ്പർ 4: സംഘടിത മതത്തിന്റെ ആവശ്യമുണ്ടോ?
ജൂൺ 9 ബൈബിൾ വായന: പ്രവൃത്തികൾ 1-4 ഗീതം 92
പ്രസംഗ ഗുണം: വിവരങ്ങൾക്ക് അനുയോജ്യമായ ഉത്സാഹം (be പേ. 116 ¶5-പേ. 117 ¶4)
നമ്പർ 1: യഹോവയിലുള്ള നിങ്ങളുടെ ആശ്രയം ബലിഷ്ഠമാക്കുക (w01 6/1 പേ. 7-10)
നമ്പർ 2: പ്രവൃത്തികൾ 4:1-22
നമ്പർ 3: മറിയയെ സംബന്ധിച്ചുള്ള ബൈബിൾ രേഖയിൽ നിന്ന് നമുക്കെന്തു പഠിക്കാൻ കഴിയും? (rs പേ. 254 ¶6-പേ. 255 ¶4)
നമ്പർ 4: നാം എങ്ങനെ ആരാധിക്കുന്നു എന്നതിൽ ദൈവം തത്പരനാണോ?
ജൂൺ 16 ബൈബിൾ വായന: പ്രവൃത്തികൾ 5-7 ഗീതം 2
പ്രസംഗ ഗുണം: ഊഷ്മളത പ്രകടിപ്പിക്കൽ (be പേ. 118 ¶1-പേ. 119 ¶4)
നമ്പർ 1: സൗഖ്യത്തിലേക്കു നയിക്കുന്ന ഏറ്റുപറച്ചിൽ (w01 6/1 പേ. 28-31)
നമ്പർ 2: പ്രവൃത്തികൾ 7:1-22
നമ്പർ 3: യഹോവയുടെ സാക്ഷികൾ മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തരായിരിക്കുന്ന വിധം
നമ്പർ 4: യേശുവിനെ പ്രസവിച്ചപ്പോൾ മറിയ യഥാർത്ഥത്തിൽ ഒരു കന്യകയായിരുന്നോ? (rs പേ. 255 ¶5-6)
ജൂൺ 23 ബൈബിൾ വായന: പ്രവൃത്തികൾ 8-10 ഗീതം 116
പ്രസംഗ ഗുണം: വികാരഭാവം പ്രകടിപ്പിക്കൽ (be പേ. 119 ¶5-പേ. 120 ¶4)
നമ്പർ 1: അനാഥരെയും വിധവമാരെയും അവരുടെ ഞെരുക്കങ്ങളിൽ സഹായിക്കുക (w01 6/15 പേ. 9-12)
നമ്പർ 2: w01 6/1 പേ. 12 ¶1-പേ. 13 ¶5
നമ്പർ 3: മറിയ എന്നും ഒരു കന്യകയായിരുന്നോ? (rs പേ. 255 ¶7-പേ. 256 ¶2)
നമ്പർ 4: eയോഗങ്ങളിൽ ഹാജരാകുന്നത് ആത്മീയ വളർച്ചയ്ക്ക് മർമപ്രധാനമായിരിക്കുന്നതിന്റെ കാരണം
ജൂൺ 30 ബൈബിൾ വായന: പ്രവൃത്തികൾ 11-14 ഗീതം 167
പ്രസംഗ ഗുണം: ആംഗ്യങ്ങളുടെയും മുഖഭാവങ്ങളുടെയും പ്രാധാന്യം (be പേ. 121 ¶1-4)
വാചാ പുനരവലോകനം
ജൂലൈ 7 ബൈബിൾ വായന: പ്രവൃത്തികൾ 15-17 ഗീതം 38
പ്രസംഗ ഗുണം: ആംഗ്യങ്ങളും മുഖഭാവങ്ങളും ഉപയോഗിക്കൽ (be പേ. 122 ¶1 -പേ. 123 ¶3)
നമ്പർ 1: വായനയിൽ ഉത്സുകനായിരിക്കേണ്ടത് എന്തുകൊണ്ട്? (be പേ. 21 ¶1 -പേ. 23 ¶3)
നമ്പർ 2: പ്രവൃത്തികൾ 15:1-21
നമ്പർ 3: യഹോവയുടെ പരമാധികാരത്തെ നാം ഉയർത്തിപ്പിടിക്കുന്ന വിധം
നമ്പർ 4: മറിയ ദൈവത്തിന്റെ മാതാവായിരുന്നോ? (rs പേ. 257 ¶1-3)
ജൂലൈ 14 ബൈബിൾ വായന: പ്രവൃത്തികൾ 18-21 ഗീതം 32
പ്രസംഗ ഗുണം: ദൃഷ്ടിസമ്പർക്കം—ശുശ്രൂഷയിൽ (be പേ. 124 ¶1 -പേ. 125 ¶4)
നമ്പർ 1: നിങ്ങളുടെ വിശ്വാസത്തെ തകർക്കാൻ സംശയത്തെ അനുവദിക്കരുത് (w01 7/1 പേ. 18-21)
നമ്പർ 2: പ്രവൃത്തികൾ 19:1-22
നമ്പർ 3: fമറിയ അമലോത്ഭവയായിരുന്നോ? (rs പേ. 257 ¶4-പേ. 258 ¶1)
നമ്പർ 4: ‘ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക’ എന്നതിന്റെ അർഥം
ജൂലൈ 21 ബൈബിൾ വായന: പ്രവൃത്തികൾ 22-25 ഗീതം 222
പ്രസംഗ ഗുണം: ദൃഷ്ടി സമ്പർക്കം—പ്രസംഗം നടത്തുമ്പോൾ (be പേ. 126 ¶1 -പേ. 127 ¶2)
നമ്പർ 1: നിങ്ങൾക്ക് യഥാർഥത്തിൽ സഹിഷ്ണുതയുണ്ടോ? (w01 7/15 പേ. 21-23)
നമ്പർ 2: പ്രവൃത്തികൾ 24:1-23
നമ്പർ 3: പിശാച് യഥാർഥത്തിൽ ഉണ്ടോ?
നമ്പർ 4: gമറിയ ജഡശരീരത്തോടുകൂടെ സ്വർഗാരോഹണം ചെയ്തോ? (rs പേ. 258 ¶2-3)
ജൂലൈ 28 ബൈബിൾ വായന: പ്രവൃത്തികൾ 26-28 ഗീതം 14
പ്രസംഗ ഗുണം: വയൽ ശുശ്രൂഷയിൽ സ്വാഭാവികത (be പേ. 128 ¶1 -പേ. 129 ¶1)
നമ്പർ 1: പൂജ്യം വർഷം ഇല്ല (si പേ. 282 ¶24-6)
നമ്പർ 2: w01 7/1 പേ. 14 ¶5-8
നമ്പർ 3: ഒരു മധ്യസ്ഥയെന്ന നിലയിൽ മറിയയോടു പ്രാർഥിക്കുന്നത് ഉചിതമാണോ? (rs പേ. 258 ¶4-പേ. 259 ¶2)
നമ്പർ 4: ജീവൻ എന്ന ദാനത്തോട് വിലമതിപ്പു പ്രകടിപ്പിക്കേണ്ട വിധം
ആഗ. 4 ബൈബിൾ വായന: റോമർ 1-4 ഗീതം 106
പ്രസംഗ ഗുണം: സ്റ്റേജിൽ ആയിരിക്കുമ്പോൾ സ്വാഭാവികത (be പേ. 129 ¶2 -പേ. 130 ¶1)
നമ്പർ 1: വായനയിൽ ഉത്സുകനായിരിക്കാനാകുന്ന വിധം (be പേ. 23 ¶4 -പേ. 26 ¶4)
നമ്പർ 2: റോമർ 2:1-24
നമ്പർ 3: നിങ്ങൾ മുമ്പ് എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ?
നമ്പർ 4: ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽ മറിയ പ്രത്യേകാൽ ആദരിക്കപ്പെട്ടിരുന്നോ? (rs പേ. 259 ¶4-പേ. 260 ¶4)
ആഗ. 11 ബൈബിൾ വായന: റോമർ 5-8 ഗീതം 179
പ്രസംഗ ഗുണം: പരസ്യ വായനയിൽ സ്വാഭാവികത (be പേ. 130 ¶2-4)
നമ്പർ 1: ‘നീതിമാന് അനുഗ്രഹങ്ങൾ ലഭിക്കും’ (w01 7/15 പേ. 24-7)
നമ്പർ 2: റോമർ 5:6-21
നമ്പർ 3: hനിങ്ങൾ കന്യാമറിയത്തിൽ വിശ്വസിക്കുന്നുണ്ടോ? (rs പേ. 260 ¶5-പേ. 261 ¶2)
നമ്പർ 4: നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കണമോ?
ആഗ. 18 ബൈബിൾ വായന: റോമർ 9-12 ഗീതം 206
പ്രസംഗ ഗുണം: വ്യക്തിപരമായ ശുദ്ധി ദൂതിനെ അലങ്കരിക്കുന്നു (be പേ. 131 ¶1-3)
നമ്പർ 1: ശീലങ്ങൾ നിങ്ങളുടെ നന്മയ്ക്ക് ഉതകട്ടെ (w01 8/1 പേ. 19-22)
നമ്പർ 2: w01 8/15 പേ. 22 ¶10-13
നമ്പർ 3: ആളുകൾ ബൈബിളിനു മാറ്റം വരുത്തിയിട്ടുണ്ടോ?
നമ്പർ 4: അപ്പവും വീഞ്ഞും യഥാർഥത്തിൽ ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? (rs പേ. 262 ¶1-പേ. 263 ¶2)
ആഗ. 25 ബൈബിൾ വായന: റോമർ 13-16 ഗീതം 43
പ്രസംഗ ഗുണം: വിനയവും സുബോധവും ഒരുവന്റെ വസ്ത്രധാരണത്തെയും ചമയത്തെയും ബാധിക്കുന്നത് എങ്ങനെ? (be പേ. 131 ¶4-പേ. 132 ¶3)
വാചാ പുനരവലോകനം
സെപ്റ്റം. 1 ബൈബിൾ വായന: 1 കൊരിന്ത്യർ 1-9 ഗീതം 48
പ്രസംഗ ഗുണം: നന്നായി ക്രമീകരിച്ച വസ്ത്രത്തിന്റെ മൂല്യം (be പേ. 132 ¶4-പേ. 133 ¶1)
നമ്പർ 1: പഠിക്കേണ്ട വിധം (be പേ. 27 ¶1-പേ. 31 ¶2)
നമ്പർ 2: 1 കൊരിന്ത്യർ 3:1-23
നമ്പർ 3: യോഹന്നാൻ 6:53-57-ന്റെ അർഥമെന്ത്? (rs പേ. 263 ¶3-4)
നമ്പർ 4: ദാരിദ്ര്യം മോഷണത്തെ ന്യായീകരിക്കുന്നുവോ?
സെപ്റ്റം. 8 ബൈബിൾ വായന: 1 കൊരിന്ത്യർ 10-16 ഗീതം 123
പ്രസംഗ ഗുണം: നല്ല വസ്ത്രധാരണവും ചമയവും ഇടർച്ചയ്ക്കു കാരണം നൽകുന്നില്ല (be പേ. 133 ¶2-4)
നമ്പർ 1: പ്രതിബന്ധങ്ങളെ മറികടന്ന് പുരോഗതി പ്രാപിക്കുക! (w01 8/1 പേ. 28-30)
നമ്പർ 2: 1 കൊരിന്ത്യർ 12:1-26
നമ്പർ 3: മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്?
നമ്പർ 4: യേശു കുർബാനയുടെ ആചരണം സ്ഥാപിച്ചോ? (rs പേ. 264 ¶1-പേ. 265 ¶5)
സെപ്റ്റം. 15 ബൈബിൾ വായന: 2 കൊരിന്ത്യർ 1-7 ഗീതം 16
പ്രസംഗ ഗുണം: നല്ല ശരീരനിലയും വെടിപ്പുള്ള ഉപകരണവും (be പേ. 134 ¶1-5)
നമ്പർ 1: നിങ്ങളുടെ യൗവനം വിജയകരമാക്കൽ (w01 8/15 പേ. 4-7)
നമ്പർ 2: 2 കൊരിന്ത്യർ 6:1–7:1
നമ്പർ 3: ലൗകിക അധികാരികളോടുള്ള ഒരു ക്രിസ്ത്യാനിയുടെ മനോഭാവം (rs പേ. 270 ¶1-3)
നമ്പർ 4: ഭൂമിയുടെ മലിനീകരണം സംബന്ധിച്ച് ദൈവം ചിന്തയുള്ളവനോ?
സെപ്റ്റം. 22 ബൈബിൾ വായന: 2 കൊരിന്ത്യർ 8-13 ഗീതം 207
പ്രസംഗ ഗുണം: പ്രസംഗിക്കുമ്പോഴുള്ള ഉത്കണ്ഠ ലഘൂകരിക്കാൻ കഴിയുന്ന വിധം (be പേ. 135 ¶1-പേ. 137 ¶2)
നമ്പർ 1: നിങ്ങൾക്ക് എങ്ങനെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും? (w01 9/1 പേ. 27-30)
നമ്പർ 2: 2 കൊരിന്ത്യർ 8:1-21
നമ്പർ 3: മരണാനന്തരം എന്തെങ്കിലും തുടർന്നു ജീവിക്കുന്നുവോ?
നമ്പർ 4: ജഡിക യുദ്ധങ്ങളിൽ പങ്കെടുക്കുന്നതിനോടുള്ള ക്രിസ്ത്യാനികളുടെ മനോഭാവത്തെ സ്വാധീനിക്കുന്ന തിരുവെഴുത്തുകൾ (rs പേ. 271 ¶1-4)
സെപ്റ്റം. 29 ബൈബിൾ വായന: ഗലാത്യർ 1-6 ഗീതം 163
പ്രസംഗ ഗുണം: സമനില നേടിയെടുക്കാനാകുന്ന വിധം (be പേ. 137 ¶3-പേ. 138 ¶6)
നമ്പർ 1: ആധാരത്തീയതികളുടെ മഹത്തായ മൂല്യം (si പേ. 282-3 ¶27-30)
നമ്പർ 2: w01 9/1 പേ. 15 ¶8-പേ. 17 ¶11
നമ്പർ 3: യുദ്ധത്തിൽ ഏർപ്പെടാൻ ദൈവം ഇസ്രായേല്യരെ അനുവദിച്ചത് ഏതു സാഹചര്യങ്ങളിലാണ്? (rs പേ. 271 ¶5-പേ. 272 ¶4)
നമ്പർ 4: ദൈവരാജ്യം ഭരിക്കുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
ഒക്ടോ. 6 ബൈബിൾ വായന: എഫെസ്യർ 1-6 ഗീതം 99
പ്രസംഗ ഗുണം: ശബ്ദ വർധനയുടെ പ്രാധാന്യം (be പേ. 139 ¶1-പേ. 140 ¶1)
നമ്പർ 1: പഠനം പ്രതിഫലദായകമാണ് (be പേ. 31 ¶3-പേ. 32 ¶4)
നമ്പർ 2: എഫെസ്യർ 2:1-22
നമ്പർ 3: ദൈവത്തിലുള്ള വിശ്വാസം യുക്തിസഹമാണ്
നമ്പർ 4: രാഷ്ട്രീയ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നതിനോടുള്ള ക്രിസ്ത്യാനികളുടെ മനോഭാവത്തെ ഏതു തിരുവെഴുത്തുകൾ സ്വാധീനിക്കുന്നു? (rs പേ. 273 ¶1-5)
ഒക്ടോ. 13 ബൈബിൾ വായന: ഫിലിപ്പിയർ 1-കൊലൊസ്സ്യർ 4 ഗീതം 105
പ്രസംഗ ഗുണം: മൈക്രോഫോൺ ഫലകരമായി ഉപയോഗിക്കൽ (be പേ. 140 ¶2-പേ. 142 ¶1)
നമ്പർ 1: ‘ചൊവ്വുള്ള പാതയിൽ’ നടക്കുവിൻ (w01 9/15 പേ. 24-8)
നമ്പർ 2: ഫിലിപ്പിയർ 2:1-24
നമ്പർ 3: ദേശഭക്തിപരമായ ചടങ്ങുകളോടുള്ള ഒരു ക്രിസ്ത്യാനിയുടെ മനോഭാവത്തെ ഏതു തിരുവെഴുത്തുകൾ സ്വാധീനിക്കുന്നു? (rs പേ. 274 ¶1-പേ. 275 ¶2)
നമ്പർ 4: യഹോവ ഇന്ന് നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
ഒക്ടോ. 20 ബൈബിൾ വായന: 1 തെസ്സലൊനീക്യർ 1-2 തെസ്സലൊനീക്യർ 3 ഗീതം 145
പ്രസംഗ ഗുണം: മറുപടി കൊടുക്കുമ്പോൾ ബൈബിൾ ഉപയോഗിക്കൽ (be പേ. 143 ¶1-3)
നമ്പർ 1: സമയം സംബന്ധിച്ച യഹോവയുടെ വീക്ഷണം (si പേ. 283-4 ¶31-3)
നമ്പർ 2: w01 10/15 പേ. 23 ¶6-പേ. 24 ¶9
നമ്പർ 3: സ്വർഗത്തിൽ പോകുന്നത് ആര്?
നമ്പർ 4: ക്രിസ്ത്യാനികളുടെ നിഷ്പക്ഷത അവർ തങ്ങളുടെ അയൽക്കാരുടെ ക്ഷേമത്തിൽ താത്പര്യമില്ലാത്തവരാണ് എന്ന് അർഥമാക്കുന്നുണ്ടോ? (rs പേ. 275 ¶3)
ഒക്ടോ. 27 ബൈബിൾ വായന: 1 തിമൊഥെയൊസ് 1-2 തിമൊഥെയൊസ് 4 ഗീതം 46
പ്രസംഗ ഗുണം: ബൈബിൾ ഉപയോഗിക്കുന്നതിൽ മെച്ചപ്പെടാനാകുന്ന വിധം (be പേ. 144 ¶1-4)
വാചാ പുനരവലോകനം
നവം. 3 ബൈബിൾ വായന: തീത്തൊസ് 1-ഫിലേമോൻ ഗീതം 30
പ്രസംഗ ഗുണം: ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കൽ (be പേ. 145-6)
നമ്പർ 1: ബൈബിൾ ഉപയോഗിച്ച് ഗവേഷണം നടത്താവുന്ന വിധം (be പേ. 33 ¶1-പേ. 35 ¶2)
നമ്പർ 2: ഫിലേമോൻ 1-25
നമ്പർ 3: പൂർണതയിലുള്ള ജീവിതം വിരസമായിരിക്കുമോ?
നമ്പർ 4: ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ യഹോവ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 278 ¶1-3)
നവം. 10 ബൈബിൾ വായന: എബ്രായർ 1-8 ഗീതം 149
പ്രസംഗ ഗുണം: തിരുവെഴുത്തുകൾ ഫലപ്രദമായി പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം (be പേ. 147 ¶1-പേ. 148 ¶2)
നമ്പർ 1: ഹാനോക്ക് ഒരു ഭക്തികെട്ട ലോകത്തിൽ ദൈവത്തോടു കൂടെ നടന്നു (w01 9/15 പേ. 29-31)
നമ്പർ 2: എബ്രായർ 2:1-18
നമ്പർ 3: i‘നിങ്ങൾക്ക് ഉള്ളത് നിങ്ങളുടെ സ്വന്തം ബൈബിളാണ്’ എന്നു പറയുന്നവരോടു പ്രതികരിക്കൽ (rs പേ. 279 ¶1-4)
നമ്പർ 4: പുനരുത്ഥാനം പ്രാപിക്കുന്നവർ അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ന്യായംവിധിക്കപ്പെടുന്നത് എങ്ങനെ?
നവം. 17 ബൈബിൾ വായന: എബ്രായർ 9-13 ഗീതം 144
പ്രസംഗ ഗുണം: തിരുവെഴുത്തുകൾ പരിചയപ്പെടുത്തുന്നതിന് ഉചിതമായ അഭിപ്രായങ്ങൾ തിരഞ്ഞെടുക്കൽ (be പേ. 148 ¶3-പേ. 149 ¶3)
നമ്പർ 1: വിശ്വസ്തരായിരിക്കുക എന്നതിന്റെ അർഥമെന്ത്? (w01 10/1 പേ. 20-3)
നമ്പർ 2: എബ്രായർ 9:11-28
നമ്പർ 3: ദൈവത്തിന്റെ സ്വർഗീയ സൃഷ്ടികൾ സംഘടിതരാണോ? (rs പേ. 280 ¶2-3)
നമ്പർ 4: ദൈവിക നടത്ത ആചരിക്കുന്നത് പ്രയോജനകരമായിരിക്കുന്നതിന്റെ കാരണം
നവം. 24 ബൈബിൾ വായന: യാക്കോബ് 1-5 ഗീതം 88
പ്രസംഗ ഗുണം: ശരിയായ ഊന്നലിൽ വികാരഭാവം ഉൾപ്പെടുന്നു (be പേ. 150 ¶1-2)
നമ്പർ 1: കാലത്തിന്റെ നീരൊഴുക്കിൽ സംഭവങ്ങൾ അളക്കൽ (si പേ. 284-5 ¶1-4)
നമ്പർ 2: w01 11/1 പേ. 12 ¶15-പേ. 13 ¶19
നമ്പർ 3: എളിമയുടെ മൂല്യം
നമ്പർ 4: കഴിഞ്ഞ കാലങ്ങളിൽ ദൈവം എങ്ങനെയാണ് ഭൂമിയിലുള്ള തന്റെ ദാസന്മാർക്ക് നിർദേശങ്ങൾ എത്തിച്ചുകൊടുത്തിട്ടുള്ളത്? (rs പേ. 281 ¶1-2)
ഡിസം. 1 ബൈബിൾ വായന: 1 പത്രൊസ് 1-2 പത്രൊസ് 3 ഗീതം 54
പ്രസംഗ ഗുണം: ശരിയായ പദങ്ങൾക്ക് ഊന്നൽ നൽകുക (be പേ. 150 ¶3-പേ. 151 ¶3)
നമ്പർ 1: മറ്റു ഗവേഷണ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിക്കൽ (be പേ. 35 ¶3-പേ. 38 ¶5)
നമ്പർ 2: 1 പത്രൊസ് 1:1-16
നമ്പർ 3: യഥാർഥ ക്രിസ്ത്യാനികൾ ഒരു സംഘടിത ജനമായിരിക്കുമെന്ന് ബൈബിൾ പ്രകടമാക്കുന്നുണ്ടോ? (rs പേ. 282 ¶1-4)
നമ്പർ 4: ക്രിസ്തുവിന്റെ മറുവിലയാഗം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം?
ഡിസം. 8 ബൈബിൾ വായന: 1 യോഹന്നാൻ 1-യൂദാ ഗീതം 22
പ്രസംഗ ഗുണം: ഊന്നൽ നൽകാനുള്ള മാർഗങ്ങൾ (be പേ. 151 ¶4-പേ. 152 ¶5)
നമ്പർ 1: നിങ്ങളുടെ മനസ്സാക്ഷി കാത്തുസൂക്ഷിക്കുക (w01 11/1 പേ. 4-7)
നമ്പർ 2: 1 യോഹന്നാൻ 3:1-18
നമ്പർ 3: സ്ത്രീകളുടെ നേരെയുള്ള അനാദരണീയമായ പെരുമാറ്റത്തിന് ബൈബിളിനെ കുറ്റപ്പെടുത്താനാവാത്തത് എന്തുകൊണ്ട്?
നമ്പർ 4: ദൈവത്തിന്റെ വിശ്വസ്ത ദാസന്മാരായിരിക്കുന്നവർ കേവലം ക്രൈസ്തവലോകത്തിലെ വിവിധ സഭകളിൽ ചിതറിക്കിടക്കുന്ന വ്യക്തികൾ ആണോ? (rs പേ. 283 ¶1-3)
ഡിസം. 15 ബൈബിൾ വായന: വെളിപ്പാടു 1-6 ഗീതം 219
പ്രസംഗ ഗുണം: തിരുവെഴുത്തുകൾ ബാധകമാകുന്ന വിധം കൃത്യമായി വ്യക്തമാക്കൽ (be പേ. 153 ¶1-പേ. 154 ¶3)
നമ്പർ 1: നോഹയുടെ വിശ്വാസം ലോകത്തെ കുറ്റം വിധിക്കുന്നു (w01 11/15 പേ. 28-31)
നമ്പർ 2: വെളിപ്പാടു 2:1-17
നമ്പർ 3: യഹോവയുടെ ദൃശ്യസംഘടനയെ എങ്ങനെ തിരിച്ചറിയാൻ കഴിയും? (rs പേ. 283 ¶4-പേ. 284 ¶3)
നമ്പർ 4: ക്രിസ്തുമസ്സ് ക്രിസ്ത്യാനികൾക്കുള്ളതല്ലാത്തതിന്റെ കാരണം
ഡിസം. 22 ബൈബിൾ വായന: വെളിപ്പാടു 7-14 ഗീതം 6
പ്രസംഗ ഗുണം: ചർച്ചചെയ്യുന്ന വിഷയവുമായി തിരുവെഴുത്തിനുള്ള ബന്ധം വ്യക്തമായി ചൂണ്ടിക്കാണിക്കുക (be പേ. 154 ¶4-പേ. 155 ¶4)
നമ്പർ 1: ആത്മീയ ഹൃദയാഘാതം—നിങ്ങൾക്ക് അതു തടയാനാകും (w01 12/1 പേ. 9-13)
നമ്പർ 2: w01 12/15 പേ. 17 ¶10-പേ. 18 ¶13 (അടിക്കുറിപ്പ് ഉൾപ്പെടെ)
നമ്പർ 3: സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെ തരണംചെയ്യാനാകുന്ന വിധം
നമ്പർ 4: യഹോവയുടെ സംഘടനയോട് നമുക്ക് എങ്ങനെ ആദരവു പ്രകടമാക്കാൻ കഴിയും? (rs പേ. 284 ¶4-8)
ഡിസം. 29 ബൈബിൾ വായന: വെളിപ്പാടു 15-22 ഗീതം 60
പ്രസംഗ ഗുണം: തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുക (be പേ. 155 ¶5-പേ. 156 ¶5)
വാചാ പുനരവലോകനം
[അടിക്കുറിപ്പുകൾ]
a സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
b സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
c സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
d സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
e സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
f സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.
g സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.
h സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.
i സമയം അനുവദിക്കുന്നതനുസരിച്ച്, നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾ ഏറ്റവും നന്നായി നിവർത്തിക്കാൻ കഴിയുമാറ് വയലിൽനിന്നുള്ള പ്രസ്താവനകൾക്കും തടസ്സവാദങ്ങൾക്കും മറുപടി നൽകുന്ന വിധം പരിചിന്തിക്കുക.