സേവനയോഗ പട്ടിക
ഒക്ടോബർ 14-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഒക്ടോബർ 28-ന് ആരംഭിക്കുന്ന വാരത്തിലെ സേവന യോഗത്തിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ സംഖ്യാപുസ്തകം 25-ാം അധ്യായം, ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2 പേജ് 419 ഖ. 3-5 എന്നിവ വായിക്കാനും തുടർന്ന് നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ (ഇംഗ്ലീഷ്) എന്ന വീഡിയോ കാണാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഒക്ടോബർ 8 ലക്കം ഉണരുക!യും (മാസികാ അവതരണ കോളത്തിലെ ആദ്യത്തേത്) ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കാനുള്ള രണ്ടു വ്യത്യസ്ത അവതരണങ്ങൾ പ്രകടിപ്പിക്കുക. ഓരോന്നിലും “നിങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് എനിക്ക് ഇപ്പോഴേ നന്നായി അറിയാം” എന്നു പറയുന്ന സംഭാഷണം മുടക്കിയോടു പ്രതികരിക്കേണ്ട വ്യത്യസ്ത വിധങ്ങൾ അവതരിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജ് കാണുക.
15 മിനി: ഒറ്റയ്ക്കുള്ള മാതാവോ പിതാവോ നേരിടുന്ന വെല്ലുവിളികൾ. കുട്ടികളെ പരിശീലിപ്പിക്കൽ, ശിക്ഷണം നൽകൽ, ആത്മീയ മാർഗനിർദേശം പ്രദാനം ചെയ്യൽ എന്നിവയോടു ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ തങ്ങൾ എങ്ങനെ നേരിടുന്നുവെന്നു കാണാൻ ഒരു മൂപ്പൻ ഒറ്റയ്ക്കുള്ള മാതാപിതാക്കളിൽ (അല്ലെങ്കിൽ ഇണ സാക്ഷിയല്ലാത്ത) ഒന്നോ രണ്ടോ പേരുമായി അഭിമുഖം നടത്തുന്നു. കുടുംബ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും ക്രമമായി യോഗങ്ങൾക്കു ഹാജരാകാനും വയൽസേവനത്തിൽ പങ്കെടുക്കാനും അവർക്ക് എങ്ങനെ സാധിക്കുന്നു? കുടുംബ സന്തുഷ്ടി പുസ്തകത്തിന്റെ 104-10 പേജുകളിലെ ഏതാനും നിർദേശങ്ങൾ വിശേഷവത്കരിക്കുക. 113-15 പേജുകളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, മറ്റുള്ളവർക്കു സഹായിക്കാവുന്ന പ്രായോഗിക വിധങ്ങളെ കുറിച്ചു സൂചിപ്പിക്കുക.
20 മിനി: “സഭാ പുസ്തകാധ്യയന മേൽവിചാരകന്മാർ വ്യക്തിഗത താത്പര്യം പ്രകടമാക്കുന്ന വിധം.” ഒരു സഭാ പുസ്തകാധ്യയന മേൽവിചാരകൻ നടത്തുന്ന ചോദ്യോത്തര ചർച്ച. പ്രാരംഭ പ്രസ്താവനകളുടെ ഭാഗമായി, പുസ്തകാധ്യയന ക്രമീകരണം തുടങ്ങിയത് എങ്ങനെയാണെന്നു ഹ്രസ്വമായി വിശദീകരിക്കുക. (jv 237 ഖ. 4) സഭാ പുസ്തകാധ്യയനത്തിലൂടെ തങ്ങളോടു കാട്ടിയ വ്യക്തിഗത താത്പര്യത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു എന്നു പറയാൻ രണ്ടോ മൂന്നോ പ്രസാധകരെ മുന്നമേ ക്രമീകരിക്കുക.
ഗീതം 65, സമാപന പ്രാർഥന.
ഒക്ടോബർ 21-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
35 മിനി: “ബഹുഭാഷാ പ്രദേശങ്ങളിൽ ശിഷ്യരെ ഉളവാക്കൽ.” സേവന മേൽവിചാരകൻ നിർവഹിക്കുന്ന പ്രസംഗവും സദസ്യ ചർച്ചയും. 8-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ബൈബിൾ അധ്യയനം ബൈബിൾ വിദ്യാർഥിയുടെ ഭാഷ ഉപയോഗിക്കുന്ന ഒരു സഭയിൽനിന്നുള്ള പ്രസാധകനു കൈമാറുന്ന വിധം രണ്ടു പ്രസാധകർ പ്രകടിപ്പിക്കുന്നു. സഭയിലും പ്രദേശത്തുമുള്ള മറ്റു ഭാഷകൾ സംസാരിക്കുന്നവരെ സഹായിക്കാൻ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് ചുരുക്കമായി വിശദീകരിക്കുക.
ഗീതം 194, സമാപന പ്രാർഥന.
ഒക്ടോബർ 28-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. അടുത്ത വാരത്തിലെ സേവനയോഗ പരിപാടിക്കുള്ള ഒരുക്കമെന്ന നിലയിൽ കഴിഞ്ഞ പ്രത്യേക സമ്മേളനദിന പരിപാടിയുടെ കുറിപ്പുകൾ പുനരവലോകനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഒക്ടോബർ മാസത്തെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച്, ഒരു സഹോദരൻ ഒക്ടോബർ 8 ലക്കം ഉണരുക!യും (മാസികാ അവതരണ കോളത്തിലെ മൂന്നാമത്തേത്) ഒരു സഹോദരി നവംബർ 1 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന വിധം പ്രകടിപ്പിക്കട്ടെ. ഓരോ പ്രകടനത്തിനു ശേഷവും അവതരണത്തിന്റെ ഫലപ്രദമായ ഒരു വശം ഹ്രസ്വമായി വിശേഷവത്കരിക്കുക.
12 മിനി: സ്കൂളിൽ സത്യത്തിനുവേണ്ടി നിലപാട് എടുക്കൽ. അവിശ്വാസികളായ സഹപാഠികളുമായുള്ള സഹവാസത്തിനു പരിധി വെക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഒന്നോ രണ്ടോ യുവ പ്രസാധകരുമായി അഭിമുഖം നടത്തുക. ദേശഭക്തിപരമായ ചടങ്ങുകൾ, സ്കൂളിലെ നൃത്തങ്ങൾ, റാലികൾ, അശുദ്ധ നടത്ത എന്നിവ നിമിത്തമുണ്ടാകുന്ന വെല്ലുവിളികളെയും പ്രലോഭനങ്ങളെയും നേരിടാൻ അവർ ആസൂത്രണം ചെയ്തിരിക്കുന്നത് എങ്ങനെ? സ്കൂളിൽ സാക്ഷ്യം നൽകാനായി അവർ സ്വീകരിക്കുന്ന മാർഗങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
25 മിനി: : “നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾക്കു ചെവികൊടുക്കാനുള്ള ശക്തമായ ആഹ്വാനം.” ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ലേഖനത്തിലെ ചോദ്യങ്ങൾ ഉപയോഗിച്ചു നേരിട്ടു സദസ്യ ചർച്ചയിലേക്കു കടക്കുക. ഡിസംബറിൽ നാം, രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ പുനരവലോകനം ചെയ്യുന്നതായിരിക്കും.
ഗീതം 41, സമാപന പ്രാർഥന.
നവംബർ 4-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും സമർപ്പിക്കാനായി 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ ഏതാനും നിർദേശങ്ങൾ ചുരുക്കമായി പുനരവലോകനം ചെയ്യുക. അവതരണങ്ങളിൽ ഒന്ന് പ്രകടിപ്പിക്കുക.
13 മിനി: സുവിശേഷത്തെ കുറിച്ചു ലജ്ജയില്ല. (റോമ. 1:16) യുവ വ്യക്തി ഒരു പ്രശ്നവുമായി തന്റെ പിതാവിനെ സമീപിക്കുന്നു. സമപ്രായക്കാർ കളിയാക്കുമെന്ന ഭയം നിമിത്തം യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടാൻ യുവ വ്യക്തി ആഗ്രഹിക്കുന്നില്ല. സംഗതി തുറന്നു പറഞ്ഞതിനു പിതാവ് നന്ദി പറയുന്നു. സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നിമിത്തം ഒരവസരത്തിൽ പത്രൊസ് എങ്ങനെ പ്രതികരിച്ചെന്ന് അദ്ദേഹം വിശദീകരിക്കുന്നു. (മത്താ. 26:69-74) പിതാവ് പിൻവരുന്ന വിധം ബുദ്ധിയുപദേശിക്കുന്നു: ക്രിസ്ത്യാനികളെന്ന നിലയിൽ നാം ആരാണ് എന്നതു സംബന്ധിച്ച് ഒരിക്കലും ലജ്ജിക്കരുത്. (മർക്കൊ 8:38) സ്കൂളിൽ യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ നിന്നെത്തന്നെ തിരിച്ചറിയിക്കുന്നതു പ്രയോജനപ്രദമാണ്. നീ ഒരു സാക്ഷിയാണെന്ന് അധ്യാപകരെയും മറ്റു വിദ്യാർഥികളെയും അറിയിച്ചിട്ടുണ്ടെങ്കിൽ, മിക്ക അധ്യാപകരും നിന്റെ വിശ്വാസങ്ങളെ ആദരിക്കും, നിനക്കു യോജിക്കാനാവാത്ത പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയുമില്ല. തത്ത്വദീക്ഷയില്ലാത്ത ചെറുപ്പക്കാർ നിന്നെ ദുഷ്പ്രവൃത്തികൾക്കു പ്രേരിപ്പിക്കാനിടയില്ല. ഡേറ്റിങ്ങിലോ പാഠ്യേതര കായിക മത്സരങ്ങളിലോ സ്കൂൾ സമയം കഴിഞ്ഞുള്ള പ്രവർത്തനങ്ങളിലോ നീ ഏർപ്പെടാത്തത് എന്തുകൊണ്ടാണെന്നു ക്ലാസ്സിലെ മറ്റു കുട്ടികളും എളുപ്പം മനസ്സിലാക്കും. സമയം അനുവദിക്കുന്നതനുസരിച്ച്, യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 315-18 പേജുകളിലെ “ദൈവവുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം പരസ്യമായി പ്രഖ്യാപിക്കൽ” എന്ന ഉപശീർഷകത്തിൻ കീഴിലുള്ള ആശയങ്ങൾ യുവ വ്യക്തിയും പിതാവും ചർച്ച ചെയ്യുന്നു. ലഭിച്ച നല്ല ബുദ്ധിയുപദേശത്തിനു യുവ വ്യക്തി നന്ദി പറയുന്നു.
22 മിനി: ദൈവത്തിനു കീഴടങ്ങുക—പിശാചിനോട് എതിർത്തുനിൽക്കുക. (യാക്കോ. 4:7) ഇവിടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച്, കഴിഞ്ഞ സേവനവർഷം നടന്ന പ്രത്യേക സമ്മേളനദിന പരിപാടിയുടെ സജീവ സദസ്യ ചർച്ച ഒരു മൂപ്പൻ നിർവഹിക്കുന്നു. പഠിച്ച കാര്യങ്ങൾ തങ്ങൾക്ക് എപ്രകാരം ബാധകമാക്കാൻ കഴിഞ്ഞിരിക്കുന്നു എന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക. (ഭാഗങ്ങൾ മുന്നമേ നിയമിച്ചുകൊടുക്കാവുന്നതാണ്.) പിൻവരുന്ന പ്രസംഗങ്ങൾ വിശേഷവത്കരിക്കുക: (1) “അടിമത്തത്തിലായിരിക്കുന്ന ഒരു ലോകത്തിൽ ദൈവത്തിനു കീഴടങ്ങൽ.” ലൗകിക കെണികൾ ഒഴിവാക്കാൻ നാം ശ്രദ്ധാലുക്കളായിരിക്കേണ്ടത് എന്തുകൊണ്ട്? (2) “ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ ദൈവിക കീഴ്പെടൽ പ്രകടമാക്കൽ.” യഹോവയുടെ സംഘടനയ്ക്കുള്ളിൽ കുടുംബ ബന്ധങ്ങൾ ശക്തമാക്കേണ്ടതിന്റെ അടിയന്തിര ആവശ്യമുള്ളത് എന്തുകൊണ്ട്? നമുക്ക് അത് എപ്രകാരം ചെയ്യാനാകും? (3) “യഹോവയുടെ പക്ഷത്ത് ഉറച്ചുനിൽക്കാൻ പുതിയ ശിഷ്യരെ സഹായിക്കുക.” വിശ്വാസത്തിന്റെ പരിശോധനയായി വരുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ നമുക്ക് പുതിയവരെ എങ്ങനെ സഹായിക്കാൻ കഴിയും? (4)“പിശാചിനോട് എതിർത്തുനിൽക്കുക എന്നതിന്റെ അർഥമെന്ത്?” പിശാചിനോടു വിജയകരമായി എതിർത്തുനിൽക്കാനുള്ള സുപ്രധാന വിധം ഏത്? എഫെസ്യർ 6:11-18-ൽ വിവരിച്ചിരിക്കുന്ന ആത്മീയ പടച്ചട്ട നമ്മെ സംരക്ഷിക്കുന്നത് എങ്ങനെ? (w92 8/15 21-3) (5) “ദുഷ്ടനായവനെ വിജയകരമായി ചെറുത്തുനിൽക്കുന്ന യുവജനങ്ങൾ,” “ദൈവിക കീഴ്പെടലിൽനിന്നു പ്രയോജനം അനുഭവിക്കുന്ന യുവജനങ്ങൾ.” ചെറുപ്പക്കാർ ജാഗ്രത പാലിക്കേണ്ട സാത്താന്റെ ചില തന്ത്രങ്ങൾ ഏവ? യഹോവയ്ക്കു കീഴ്പെടുന്നതു മുഖാന്തരം യുവജനങ്ങൾ അനുഗ്രഹിക്കപ്പെടുന്നത് എങ്ങനെ? (w91 9/1 30-31, ഖ. 15-17) (6) “ദൈവിക കീഴ്പെടലിൽനിന്നു പ്രയോജനം നേടൽ.” ഗവൺമെന്റ് അധികാരികൾ, ലൗകിക തൊഴിലുടമകൾ എന്നിവരോടും കുടുംബത്തിലും ക്രിസ്തീയ സഭയിലും ക്രിസ്ത്യാനികൾ കീഴ്പെടൽ പ്രകടമാക്കുന്നത് എപ്രകാരമാണെന്നു വിശദീകരിക്കുക. അങ്ങനെ ചെയ്യാൻ ഏതു ഗുണങ്ങൾ നമ്മെ സഹായിക്കും?
ഗീതം 185, സമാപന പ്രാർഥന.