ജനുവരി 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 25-ന് ആരംഭിക്കുന്ന വാരം
ഗീതം 143
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 2 ¶12-21, പേജ് 27-ലെ ചതുരം
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 5-7
നമ്പർ 1: ന്യായാധിപന്മാർ 7:1-11
നമ്പർ 2: വെളിപാട് 17:2-ൽ പറഞ്ഞിരിക്കുന്ന “മഹാവേശ്യ”യെ നമുക്ക് എങ്ങനെ തിരിച്ചറിയാം?
നമ്പർ 3: ബൈബിളിൽ പറഞ്ഞിരിക്കുന്ന നരകത്തിൽനിന്ന് ആരെങ്കിലും എന്നെങ്കിലും പുറത്തു കടക്കുമോ? (rs പേ. 170 ¶4-പേ. 171 ¶1)
❑സേവനയോഗം:
ഗീതം 220
5 മിനി: അറിയിപ്പുകൾ.
10 മിനി: ഫെബ്രുവരിയിലേക്കുള്ള സമർപ്പണം. സമർപ്പിക്കാനുള്ള പ്രസിദ്ധീകരണത്തിന്റെ സവിശേഷതകൾ ഹ്രസ്വമായി പരിചിന്തിക്കുക. ഒരു ബൈബിളധ്യയനത്തിലേക്കു നയിക്കുംവിധം അനൗപചാരിക സാക്ഷീകരണത്തിൽ ഈ പ്രസിദ്ധീകരണം നയപൂർവം സമർപ്പിക്കാനാകുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
20 മിനി: “നിങ്ങൾ അത് നീട്ടിവെക്കുകയാണോ?” ചോദ്യോത്തര ചർച്ച. ഒരു മൂപ്പനാണ് ഇത് നിർവഹിക്കേണ്ടത്. ഒരു അവതരണം ഉൾപ്പെടുത്തുക. അവതരണത്തിൽ പ്രസാധകൻ അഡ്വാൻസ് ഹെൽത്ത് കെയർ ഡയറക്റ്റിവിന്റെ ഉദ്ദേശ്യം തന്റെ ഡോക്ടർക്ക് വിശദീകരിച്ചുകൊടുക്കുന്നു. അതിന്റെ ഒരുകോപ്പി തന്റെ ചികിത്സാവിവരങ്ങളടങ്ങിയ പേഴ്സണൽ ഫയലിൽ വെക്കാൻ പ്രസാധകൻ ഡോക്ടറോട് ആവശ്യപ്പെടുന്നതും അദ്ദേഹം അത് സമ്മതിക്കുന്നതും അവതരണത്തിൽ ഉൾപ്പെടുത്തുക. ഉപസംഹാരമായി അവസാന ഖണ്ഡിക വായിക്കുക.