അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ കൈവശം ഈ പുസ്തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ?(ഇംഗ്ലീഷ്), കുടുംബ സന്തുഷ്ടിയുടെ രഹസ്യം, ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?(ഇംഗ്ലീഷ്) എന്നിവയിലേതെങ്കിലും ലഭ്യമാണെങ്കിൽ, അവ സമർപ്പിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ഈ പുസ്തകം സമർപ്പിക്കുന്നിടത്തോ വീട്ടുകാരന്റെ പക്കൽ ഈ പുസ്തകം ഉള്ളിടത്തോ ഒരു ബൈബിളധ്യയനം തുടങ്ങാനുള്ള ലക്ഷ്യം വെക്കുക. ഏപ്രിൽ, മെയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരാകുന്നവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ളവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്തകം സമർപ്പിക്കാൻ ശ്രമിക്കുക. ഒരു ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം.
◼ ഫെബ്രുവരിമുതൽ സർക്കിട്ട് മേൽവിചാരകൻ നടത്തുന്ന പുതിയ പരസ്യപ്രസംഗത്തിന്റെ വിഷയം “ദൈവരാജ്യം ഇപ്പോൾ നമുക്കുവേണ്ടി എന്താണ് ചെയ്യുന്നത്?” എന്നതായിരിക്കും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? —ഇംഗ്ലീഷ്, തെലുങ്ക്, മറാഠി
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി —ബംഗാളി
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —കൊങ്കണി (റോമൻ ലിപി), കൊങ്കണി (കന്നട ലിപി), ഒറിയ
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? —ഇംഗ്ലീഷ്, ഗുജറാത്തി, തെലുങ്ക്, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ —തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! —ഇംഗ്ലീഷ്
ബൈബിൾ നൽകുന്ന സന്ദേശം —ഇംഗ്ലീഷ്, ഉർദു, കന്നട, കൊങ്കണി (ദേവനാഗരി ലിപി), കൊങ്കണി (റോമൻ ലിപി), ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ഫ്രഞ്ച്, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി
വിധി നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ? (ലഘുലേഖ നമ്പർ 81) —ഗുജറാത്തി
◼ ലഭ്യമായ പുതിയ ഡിവിഡികൾ:
സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു —ഇംഗ്ലീഷ്
(ഇപ്പോൾ ഈ ഡിവിഡി സഭയിലെ ആവശ്യത്തിനു മാത്രമേ ലഭ്യമായിരിക്കൂ.)
ഗലാത്യർ-കൊലോസ്യർ —അമേരിക്കൻ ആംഗ്യഭാഷ