ഫെബ്രുവരി 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഫെബ്രുവരി 8-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 3 ¶8-15, പേ. 34-ലെ ചതുരം
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ന്യായാധിപന്മാർ 11-14
നമ്പർ 1: ന്യായാധിപന്മാർ 13:1-14
നമ്പർ 2: ലൂക്കോസ് 16:9-13-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളിൽനിന്ന് എന്തു പഠിക്കാം?
നമ്പർ 3: വെളിപാട് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ‘നിത്യദണ്ഡനത്തിന്റെ’ അർഥമെന്താണ്? (rs പേ. 172 ¶2-3)
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: വിശേഷദിവസങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകാം? ന്യായവാദം പുസ്തകത്തിലെ 178, 179 പേജുകളിലെ രണ്ട് തലക്കെട്ടുകളുടെ കീഴിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സദസ്യചർച്ച. നിങ്ങളുടെ പ്രദേശത്തുള്ള ആളുകൾ ആഘോഷിക്കാറുള്ള വിശേഷദിവസങ്ങൾ ഏതൊക്കെയാണ്? ഏതെല്ലാം സാഹചര്യങ്ങളിലാണ് നിങ്ങൾക്ക് ഒരു വിശേഷദിവസത്തോടുള്ള ബന്ധത്തിൽ സാക്ഷ്യം നൽകാൻ സാധിക്കുന്നത്? ‘നിങ്ങൾ എന്തുകൊണ്ടാണ് ഈസ്റ്റർ ആഘോഷിക്കാത്തത്?’ എന്ന ചോദ്യത്തിന് ഫലകരമായി മറുപടിപറയാൻ ഒരു മാതാവോ പിതാവോ കുട്ടിയെ പരിശീലിപ്പിക്കുന്നവിധം അവതരിപ്പിച്ചുകാണിക്കുക.
20 മിനി: “ഭൂവ്യാപകമായി വിതരണം ചെയ്യപ്പെടേണ്ട സ്മാരക ക്ഷണക്കത്ത്!” ചോദ്യോത്തര ചർച്ച. ക്ഷണക്കത്ത് ലഭ്യമെങ്കിൽ, 2-ാമത്തെ ഖണ്ഡിക ചർച്ചചെയ്യുന്നതിനുമുമ്പ് ഓരോരുത്തർക്കും ഓരോ കോപ്പി നൽകുക. എന്നിട്ട് അതിന്റെ വിവിധ സവിശേഷതകളിലേക്ക് ശ്രദ്ധക്ഷണിക്കുക. 2-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം, ക്ഷണക്കത്ത് എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു പ്രസാധകൻ പ്രകടിപ്പിച്ചുകാണിക്കട്ടെ. സ്മാരകകാലത്തെ ക്ഷണക്കത്തു വിതരണ പരിപാടിയോടനുബന്ധിച്ചുള്ള വയൽസേവനക്രമീകരണങ്ങളെക്കുറിച്ച് കൂടുതലായി അറിയുന്നതിന് സേവനമേൽവിചാരകനുമായോ മറ്റൊരു മൂപ്പനുമായോ അഭിമുഖം നടത്തുക.