ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2010 ഫെബ്രുവരി 22-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2010 ജനുവരി 4 മുതൽ ഫെബ്രുവരി 22 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. പുരാതന മൺപാത്രശകലങ്ങൾ ബൈബിളിന്റെ ആധികാരികതയ്ക്കു തെളിവുനൽകുന്നതെങ്ങനെ? [w07 11/15 പേ. 12 ഖ. 6; w07 12/15 പേ. 30 ഖ. 7]
2. യോശുവ 24:14, 15-ൽ കാണുന്ന വാക്കുകൾ പറയാൻ യോശുവയെ പ്രേരിപ്പിച്ചത് എന്താണ്? അത് നമ്മിൽ എന്തു പ്രഭാവം ചെലുത്തണം? [w08 5/15 പേ. 17-18 ഖ. 4-6]
3. ബാലാരാധകരും അവരുടെ ആരാധനാരീതിയും ഇസ്രായേല്യർക്ക് ഒരു കെണിയായിത്തീർന്നതെങ്ങനെ? (ന്യായാ. 2:3) [w08 2/15 പേ. 27 ഖ. 2-3]
4. ഏഹൂദ് ധൈര്യപൂർവം വാൾ ഉപയോഗിച്ചതിൽനിന്നു നമുക്ക് എന്തു പഠിക്കാം? (ന്യായാ. 3:16, 21) [w97 3/15 പേ. 31 ഖ. 4]
5. യഹോവ ഗിദെയോനും അവനോടൊപ്പമുണ്ടായിരുന്ന 300 പേർക്കും വിജയംനൽകിയ വിധത്തെക്കുറിച്ചു പരിചിന്തിക്കുന്നത് നമുക്ക് എന്തു പ്രോത്സാഹനം നൽകുന്നു? (ന്യായാ. 7:19-22) [w05 7/15 പേ. 16 ഖ. 8]
6. ‘യിസ്രായേലിന്റെ അരിഷ്ടതയിൽ യഹോവയ്ക്കു സഹതാപം തോന്നി’ എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (ന്യായാ. 10:16) [cl പേ. 254-255 ഖ. 10-11]
7. യിഫ്താഹ് ശപഥം ചെയ്തപ്പോൾ നരബലി എന്ന ആശയം അവന്റെ മനസ്സിലുണ്ടായിരുന്നോ? (ന്യായാ. 11:30, 31) [w05 1/15 പേ. 26 ഖ. 1]
8. അക്ഷരാർഥത്തിൽ ശിംശോന്റെ ശക്തി അവന്റെ തലമുടിയിലായിരുന്നോ? (ന്യായാ. 16:18-20) [w05 3/15 പേ. 28 ഖ. 5-6]
9. ന്യായാധിപന്മാർ 16:3-ൽ വിവരിച്ചിരിക്കുന്ന ശിംശോന്റെ വീരകൃത്യത്തെക്കുറിച്ചു മനസ്സിലാക്കുന്നത് നമ്മെ സഹായിക്കുന്നത് എങ്ങനെ? [w04 10/15 പേ. 15-16 ഖ. 7-8]
10. ‘ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നാൽ’ അത് അരാജകത്വത്തിനു വഴിതെളിക്കുമായിരുന്നില്ലേ? (ന്യായാ. 17:6) [w05 1/15 പേ. 27 ഖ. 8]