അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ഈ പുസ്തകം സമർപ്പിക്കുന്നിടത്തോ വീട്ടുകാരന്റെ കൈവശം ഈ പുസ്തകം ഉള്ളിടത്തോ ഒരു ബൈബിളധ്യയനം തുടങ്ങാൻ ലക്ഷ്യം വെക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരാകുകയും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാതിരിക്കുകയും ചെയ്യുന്ന താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്തകം സമർപ്പിക്കാൻ ശ്രമിക്കുക. ഒരു ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്.
◼ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ പുതിയ ലക്കങ്ങൾ വരുന്നതനുസരിച്ച് അത് പ്രസാധകർക്ക് നൽകാവുന്നതാണ്. അപ്പോൾ അവ സമർപ്പിക്കുന്നതിനുമുമ്പ് അതിലെ വിവരങ്ങളുമായി പരിചിതരാകുന്നതിന് അവർക്കു സാധിക്കും.
◼ ഈ വർഷത്തെ സ്മാരകം മാർച്ച് 30 ചൊവ്വാഴ്ച ആചരിക്കുന്നതായിരിക്കും. ചൊവ്വാഴ്ചയാണ് നിങ്ങളുടെ സഭ യോഗങ്ങൾ നടത്തുന്നതെങ്കിൽ അത് അതേ ആഴ്ചയിലെ മറ്റൊരു ദിവസത്തേക്കു മാറ്റുക. പല സഭകൾ ഒരു രാജ്യഹാൾ ഉപയോഗിക്കുന്നതുനിമിത്തം അങ്ങനെയൊരു മാറ്റം പ്രായോഗികമല്ലെങ്കിൽ യോഗങ്ങൾ റദ്ദാക്കാവുന്നതാണ്. എന്നാൽ പ്രസ്തുത വാരത്തെ സേവനയോഗ പരിപാടിയിൽ, നിങ്ങളുടെ സഭയ്ക്ക് വിശേഷാൽ ബാധകമാകുന്നവ മറ്റൊരു സേവനയോഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” —മറാഠി
യഹോവയെ പാടിസ്തുതിക്കുവിൻ—ഈരടികൾമാത്രം (55 ഗീതങ്ങൾ) —നേപ്പാളി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം —ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, ഹിന്ദി
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി —മലയാളം, ഹിന്ദി
ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? —ഇംഗ്ലീഷ്, ഹിന്ദി