അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരാകുകയും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാതിരിക്കുകയും ചെയ്യുന്ന താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്‌തകം സമർപ്പിക്കാൻ ശ്രമിക്കുക. ഒരു ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ജൂലൈ, ആഗസ്റ്റ്: പിൻവരുന്ന 32 പേജ് ലഘുപത്രികകളിൽ സ്റ്റോക്കുള്ള ഏതെങ്കിലും: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജാഗരൂകർ ആയിരിക്കുവിൻ!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,’ നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്കെന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്‌ത ജീവിതം—അത് എങ്ങനെ നേടാം?, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?
◼ ഡിസ്ട്രിക്റ്റ് കൺവെൻഷൻ, സർക്കിട്ട് സമ്മേളനം, പ്രത്യേക സമ്മേളന ദിനം എന്നിവയിൽ ഏതെങ്കിലും നടക്കുന്ന വാരത്തിൽ സഭാ ബൈബിളധ്യയനം, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, സേവനയോഗം എന്നിവ ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് ഈ യോഗങ്ങളിൽ പരിചിന്തിക്കേണ്ട വിവരങ്ങൾ വ്യക്തിപരമായി പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഒരുപക്ഷേ, കുടുംബാരാധനയുടെ ഭാഗമായി അതു പഠിക്കാവുന്നതാണ്.
◼ 2010 സ്മാരകകാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗത്തിന്റെ വിഷയം “യഥാർഥ സമാധാനവും സുരക്ഷിതത്വവും—എപ്പോൾ?” എന്നതായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക 2008 —അമേരിക്കൻ ആംഗ്യഭാഷ
ബൈബിൾ നൽകുന്ന സന്ദേശം —ഉർദു
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ —ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും —ഇംഗ്ലീഷ്, നേപ്പാളി, മലയാളം, ഹിന്ദി
ഏക സത്യദൈവത്തെ ആരാധിക്കുക —നേപ്പാളി
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം —നേപ്പാളി
സംതൃപ്‌ത ജീവിതം—അത് എങ്ങനെ നേടാം? —തെലുങ്ക്, മലയാളം, മറാഠി
യഹോവയുടെ സാക്ഷികൾ-അവർ ആരാണ്? —കന്നട, മിസോ, ഹിന്ദി
ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? —കന്നട