സെപ്റ്റംബർ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 20-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 19–22
നമ്പർ 1: 2 രാജാക്കന്മാർ 20:1-11
നമ്പർ 2: സൗമ്യതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (മത്താ. 5:5)
നമ്പർ 3: ഒരു വ്യക്തിക്ക് യഹോവയെ ഭയപ്പെടാനും സ്നേഹിക്കാനും കഴിയുന്നത് എങ്ങനെ? (rs പേ. 198 ¶4–പേ. 199 ¶1)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: കഴിഞ്ഞ വർഷം നാം എന്തു നേട്ടം കൈവരിച്ചു? സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. ശുശ്രൂഷയിൽ കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് കഴിഞ്ഞ സേവനവർഷത്തെ സഭാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുക. പ്രസാധകരെ അഭിനന്ദിക്കുക. ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ഒന്നോ രണ്ടോ പേരെ അഭിമുഖം ചെയ്യുക. പുതിയ സേവനവർഷത്തിൽ സഭ ശ്രദ്ധചെലുത്തേണ്ട ശുശ്രൂഷയുടെ ഒന്നോ രണ്ടോ വശങ്ങൾ എടുത്തുപറയുക; മെച്ചപ്പെടുന്നതിന് ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ നൽകുക.
10 മിനി: “സേവനയോഗ പരിപാടികൾ നടത്തുന്നവർക്കുള്ള നിർദേശങ്ങൾ.” മൂപ്പൻ നടത്തുന്ന പ്രസംഗം.
10 മിനി: പ്രസാധകനാകാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. സംഘടിതർ പുസ്തകത്തിന്റെ 82-ാം പേജിലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള ചർച്ച. നല്ല മാതൃകവെക്കുന്ന ഒരു പ്രസാധകൻ/പ്രസാധികയുമായി അഭിമുഖം നടത്തുക. അവരുടെ കുട്ടി സ്നാനമേറ്റിട്ടില്ലാത്ത പ്രസാധകനായിരിക്കണം. ആ സഹോദരൻ/സഹോദരി എങ്ങനെയാണ് പുരോഗതി കൈവരിക്കാനും പ്രസാധകനായിത്തീരാനും തന്റെ കുട്ടിയെ സഹായിച്ചത് എന്നു ചോദിക്കുക.