ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2011 ഫെബ്രുവരി 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2011 ജനുവരി 3 മുതൽ ഫെബ്രുവരി 28 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. ഭരണത്തിന്റെ ആരംഭത്തിൽത്തന്നെ ഹിസ്കീയാവ് എന്തു ചെയ്തു? നമുക്ക് എങ്ങനെ ഹിസ്കീയാവിനെ അനുകരിക്കാം? (2 ദിന. 29:16-18) [w09 6/15 പേ. 9 ഖ. 13]
2. യിരെമ്യാവു 25:8-11-ലെ പ്രവചനം നിവൃത്തിയായി എന്നതിനെ 2 ദിനവൃത്താന്തം 36:21 പിന്താങ്ങുന്നത് എങ്ങനെ? [w06 11/15 പേ. 32 ഖ. 1-4]
3. യെരുശലേമിന്റെ 70 വർഷത്തെ ശൂന്യാവസ്ഥ കൃത്യസമയത്തുതന്നെ അവസാനിച്ചു എന്നതിനെ എസ്രാ 3:1-6 പിന്താങ്ങുന്നത് എങ്ങനെ? [w06 1/15 പേ. 19 ഖ. 2]
4. ദേശനിവാസികളുമായുള്ള മിശ്രവിവാഹത്തെക്കുറിച്ചു കേട്ടപ്പോൾ എസ്രാ ഞെട്ടിപ്പോയത് എന്തുകൊണ്ട്? (എസ്രാ 9:1-3) [w06 1/15 പേ. 20 ഖ. 1]
5. “ശ്രേഷ്ഠന്മാർ” ആരായിരുന്നു? അവരുടെ ഏതു മനോഭാവം നാം ഒഴിവാക്കണം? (നെഹെ. 3:5) [w06 2/1 പേ. 10 ഖ. 1; w86-E 2/15 പേ. 25]
6. നെഹെമ്യാവ് ഇന്ന് ക്രിസ്തീയ മേൽവിചാരകന്മാർക്ക് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ? (നെഹെ. 5:14-19) [si പേ. 90 ഖ. 16]
7. നെഹെമ്യാവിന്റെ നാളിലെ ഇസ്രായേല്യരെ അനുകരിച്ചുകൊണ്ട്, “ദൈവത്തിന്റെ ആലയ”ത്തെ അവഗണിക്കുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം? (നെഹെ. 10:32-39) [w98 10/15 പേ. 21-22 ഖ. 12]
8. നെഹെമ്യാവിന്റെ പ്രവർത്തനഗതിയെക്കുറിച്ചു ചിന്തിക്കുന്നത് ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം? (നെഹെ. 13:31) [w96 9/15 പേ. 16 ഖ. 3]
9. അഹശ്വേരോശ് രാജാവുമായി എസ്ഥേർ അധാർമിക ലൈംഗികതയിൽ ഏർപ്പെട്ടോ? (എസ്ഥേ. 2:14-17) [w06 3/1 പേ. 9 ഖ. 3]
10. മൊർദ്ദെഖായി ഹാമാന്റെ മുന്നിൽ കുമ്പിടാതിരുന്നത് എന്തുകൊണ്ട്? (എസ്ഥേ. 3:2, 4) [w06 3/1 പേ. 9 ഖ. 4]