മാർച്ച് 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 21-ന് ആരംഭിക്കുന്ന വാരം
ഗീതം 47, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 11/15 പേ. 12-14 ¶1-11 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഇയ്യോബ് 6–10 (10 മിനി.)
നമ്പർ 1: ഇയ്യോബ് 8:1-22 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: രക്ഷയ്ക്ക് യേശുക്രിസ്തുവിൽ വിശ്വസിച്ചാൽമാത്രം മതിയോ?—rs പേ. 216 ¶3 (5 മിനി.)
നമ്പർ 3: മത്തായി 10:16-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബുദ്ധിയുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം? (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. ഏപ്രിലിലെ സാഹിത്യ സമർപ്പണത്തെക്കുറിച്ചു പറയുക. മാസികകൾ സ്വീകരിച്ച ഒരാൾക്ക് മടക്കസന്ദർശനം നടത്തുമ്പോൾ എങ്ങനെ ബൈബിളധ്യയനം ആരംഭിക്കാം എന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
15 മിനി: മറുപടി കൊടുക്കുമ്പോൾ ബൈബിൾ ഉപയോഗിക്കൽ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 143-144 പേജുകളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. പ്രദേശത്ത് ആളുകൾ സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യത്തിന് ഒരു പ്രസാധകൻ ഉത്തരം കൊടുക്കുന്ന വിധം അവതരിപ്പിക്കുന്ന രണ്ട് അവതരണങ്ങൾ ഉൾപ്പെടുത്തുക. ആദ്യത്തേതിൽ, പ്രസാധകൻ ചോദ്യത്തിന് ബൈബിൾ ഉപയോഗിക്കാതെ നേരിട്ട് കൃത്യമായ ഉത്തരം നൽകുന്നു. രണ്ടാമത്തെ അവതരണത്തിൽ, പ്രസാധകൻ ബൈബിൾ ഉപയോഗിച്ച് ഉത്തരം കൊടുക്കുന്നു. രണ്ടാമത്തെ വിധം മെച്ചമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് സദസ്യരോട് ചോദിക്കുക.
15 മിനി: “ഏപ്രിൽ 2-ന് ആരംഭിക്കുന്ന ക്ഷണക്കത്ത് വിതരണം.” ചോദ്യോത്തര പരിചിന്തനം. സ്മാരക ക്ഷണക്കത്തിന്റെ ഓരോ കോപ്പി എല്ലാ പ്രസാധകർക്കും കൊടുത്തിട്ട് ക്ഷണക്കത്തിന്റെ ഉള്ളടക്കം അവലോകനം ചെയ്യുക. പ്രദേശം പ്രവർത്തിച്ചു തീർക്കാനായി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 109, പ്രാർഥന