അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനങ്ങൾ തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരായിട്ടുള്ളവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ളവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം ഉപയോഗിച്ച് അധ്യയനം തുടങ്ങാൻ ശ്രദ്ധിക്കുക. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്.