അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഏപ്രിൽ, മെയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകത്തിനോ മറ്റു ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരായിട്ടുള്ളവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ളവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് അധ്യയനം തുടങ്ങാൻശ്രദ്ധിക്കുക. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? വീട്ടുകാരുടെ പക്കൽ ഈ പുസ്തകം ഉണ്ടെങ്കിൽ കടലാസിന്റെ നിറംമങ്ങുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1995-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ജൂലൈ, ആഗസ്റ്റ്: സഭയിൽ സ്റ്റോക്കുള്ള 32-പേജുള്ള ലഘുപത്രികകൾ.
◼ സ്മാരകവേളയിൽ ഉപയോഗിക്കുന്ന ഗീതങ്ങൾ 8-ഉം 109-ഉം ആയിരിക്കും. ഇവ മുന്നമേ പാടി പരിശീലിക്കുന്നതു നല്ലതാണ്.
◼ ഏപ്രിൽ, മെയ്, ജൂൺ എന്നീ മാസങ്ങളിൽ പലർക്കും അവധിയായതിനാൽ ശുശ്രൂഷയിൽ കൂടുതലായി പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. വിരളമായിമാത്രം പ്രവർത്തിച്ചിട്ടുള്ള പ്രദേശങ്ങളിൽ (സഭയുടെ പ്രദേശങ്ങളോ അയൽ പ്രദേശങ്ങളോ) സുവാർത്ത ഘോഷിക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാനാകുമോ എന്ന് സേവനക്കമ്മിറ്റിക്കു പരിചിന്തിക്കാനാകും. ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ അത്തരം കൂട്ടങ്ങൾക്കു നേതൃത്വം നൽകേണ്ടതുണ്ട്. നിങ്ങളുടെ പദ്ധതികളെക്കുറിച്ച് സർക്കിട്ട് മേൽവിചാരകനുമായി ചർച്ചചെയ്യുക.