മെയ് 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 30-ന് ആരംഭിക്കുന്ന വാരം
ഗീതം 16, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 3 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 26-33 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 31:9-24 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: യഥാർഥ താഴ്മയുടെ ബൈബിൾ ദൃഷ്ടാന്തങ്ങൾ (5 മിനി.)
നമ്പർ 3: രക്ഷിക്കപ്പെടുന്നതിന് യഹൂദന്മാർ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കേണ്ടതുണ്ടോ? (rs പേ. 222 ¶3–പേ. 223 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ.
15 മിനി: എങ്ങനെ ഗവേഷണം നടത്താം? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 33-38 പേജുകൾ അധികരിച്ചുള്ള ചർച്ച. ശുശ്രൂഷയിൽ കണ്ടുമുട്ടിയ ഒരാൾ ഉന്നയിച്ച ചോദ്യത്തിന് ഗവേഷണ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു പ്രസാധകൻ/പ്രസാധിക ഉത്തരം കണ്ടുപിടിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഹ്രസ്വമായ ഒരു ആത്മഗതം ഉൾപ്പെടുത്തുക.
10 മിനി: പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—അധ്യയനവേളയിൽ പ്രാർഥിക്കൽ. 2005 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ പേജ് 8-നെ ആസ്പദമാക്കിയുള്ള പ്രസംഗം. ഈ ഭാഗം തയ്യാറാകുമ്പോൾ 2002 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 27-ാം പേജിലെ 4, 5 ഖണ്ഡികകൾ പരിചിന്തിക്കുക. യേശുക്രിസ്തു മുഖാന്തരം യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം ഒരു പ്രസാധകൻ/പ്രസാധിക തന്റെ ബൈബിൾ വിദ്യാർഥിക്കു വിശദീകരിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 113, പ്രാർഥന