അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽതന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ കൈവശം പുസ്തകമുണ്ടെങ്കിലും ബൈബിളധ്യയനത്തിനു താത്പര്യം കാണിക്കുന്നില്ലെങ്കിൽ അവർക്കു താത്പര്യമുള്ള വിഷയം ചർച്ചചെയ്യുന്ന പഴയ മാസികയോ ലഘുപത്രികയോ നൽകാവുന്നതാണ്. ജൂലൈ, ആഗസ്റ്റ്: നിങ്ങളുടെ പ്രദേശത്തെ ആളുകൾക്കു താത്പര്യജനകമായ, സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും ലഘുപത്രിക. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യസന്ദർശനത്തിൽതന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ കൈവശം പുസ്തകമുണ്ടെങ്കിലും ബൈബിളധ്യയനത്തിനു താത്പര്യം കാണിക്കുന്നില്ലെങ്കിൽ അവർക്കു താത്പര്യമുള്ള വിഷയം ചർച്ചചെയ്യുന്ന പഴയ മാസികയോ ലഘുപത്രികയോ നൽകാവുന്നതാണ്.
◼ ജൂലൈ മാസംമുതൽ എല്ലാ സഭകളും മാസത്തിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ ശ്രദ്ധകേന്ദ്രീകരിക്കണം. വീക്ഷാഗോപുരത്തിൽ “ദൈവവചനത്തിൽനിന്നു പഠിക്കുക” എന്ന ലേഖനപരമ്പര തയ്യാറാക്കിയിരിക്കുന്നതുതന്നെ പ്രസാധകരെ ഇക്കാര്യത്തിൽ സഹായിക്കാനാണ്. നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഓരോ ലക്കത്തിന്റെയും പുറം പേജിൽ പിറ്റേ മാസത്തേക്കുള്ള മാതൃകാവതരണങ്ങളും അതോടൊപ്പം ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാനുള്ള ഒരു നിർദേശവും ഉണ്ടാകും.