അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്: നിങ്ങളുടെ പ്രദേശത്തെ ആളുകൾക്കു താത്പര്യജനകമായ, സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും ലഘുപത്രിക. സെപ്റ്റംബർ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യസന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ കൈവശം പുസ്തകമുണ്ടെങ്കിലും ബൈബിളധ്യയനത്തിനു താത്പര്യം കാണിക്കുന്നില്ലെങ്കിൽ അവർക്കു താത്പര്യമുള്ള വിഷയം ചർച്ചചെയ്യുന്ന പഴയ മാസികയോ ലഘുപത്രികയോ നൽകാവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ സമർപ്പിച്ചിട്ട് ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക.
◼ ഡിസ്ട്രിക്റ്റ് കൺവെൻഷനു തൊട്ടുമുമ്പുള്ള സേവനയോഗത്തിൽ കൺവെൻഷനോടു ബന്ധപ്പെട്ട ബുദ്ധിയുപദേശങ്ങളും ഓർമിപ്പിക്കലുകളും ഒരിക്കൽക്കൂടെ പരിചിന്തിക്കുക. അതിനുവേണ്ടി സേവനയോഗ പട്ടികയിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. കൺവെൻഷനെ തുടർന്നുവരുന്ന ആദ്യത്തെയോ രണ്ടാമത്തെയോ മാസത്തിലെ ഒരു സേവനയോഗത്തിൽ, വയൽസേവനത്തിൽ ബാധകമാക്കാമെന്നു പ്രസാധകർ കണ്ട കൺവെൻഷൻ പോയിന്റുകൾ പുനരവലോകനം ചെയ്യാവുന്നതാണ്. പ്രാദേശിക ആവശ്യങ്ങൾ എന്ന ഭാഗം ഇതിനായി ഉപയോഗിക്കാം.