ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2011 ആഗസ്റ്റ് 29-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. ദൈവത്തിന്റെ സ്നേഹദയ ‘ജീവനെക്കാൾ നല്ലതായിരിക്കുന്നത്’ എങ്ങനെ? (സങ്കീ. 63:3) [ജൂലൈ 4, w01 10/15 പേ. 15 ഖ. 17]
2. ദാവീദിനെക്കുറിച്ച് 70-ാം സങ്കീർത്തനത്തിൽനിന്ന് നാം എന്തു മനസ്സിലാക്കുന്നു? [ജൂലൈ 11, w08 9/15 പേ. 4 ഖ. 4]
3. സങ്കീർത്തനം 75:5 എന്തിനെതിരെ മുന്നറിയിപ്പ് നൽകുന്നു? [ജൂലൈ 18, w06 7/15 പേ. 11 ഖ. 3]
4. യഹോവ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുമെന്ന് വിശേഷാൽ നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്നത് എപ്പോഴാണ്? (സങ്കീ. 79:9) [ജൂലൈ 25, w06 7/15 പേ. 12 ഖ. 5]
5. ‘രഹസ്യപാപങ്ങൾ’ സംബന്ധിച്ച് സങ്കീർത്തനം 90:7, 8-ൽനിന്നു നമുക്ക് എന്തു പഠിക്കാനാകും? [ആഗ. 1, w01 11/15 പേ. 12-13 ഖ. 14-16]
6. സങ്കീർത്തനം 92:12-15 സൂചിപ്പിക്കുന്നതനുസരിച്ച് എന്തു പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് പ്രായമായവർക്ക് സഭയിൽ ലഭിച്ചിരിക്കുന്നത്? [ആഗ. 8, w04 5/15 പേ. 13-14 ഖ. 14-18]
7. അബ്രാഹാമിന്റെയും അവന്റെ സന്തതികളുടെയും കാര്യത്തിൽ സങ്കീർത്തനം 105:14, 15 എങ്ങനെ സത്യമായിത്തീർന്നു? [ആഗ. 15, w10 4/15 പേ. 8 ഖ. 5]
8. വിവേകം പ്രകടമാക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ചുളള എന്തു പാഠമാണ് സങ്കീർത്തനം 106:7 നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്? [ആഗ. 22, w95 9/1 പേ. 19 ഖ. 4–പേ. 20 ഖ. 2]
9. “(ദാവീദിന്റെ) കർത്താ”വായ യേശുക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കവെ എന്തു ചെയ്തു? (സങ്കീ. 110:1) [ആഗ. 29, w06 9/1 പേ. 13 ഖ. 6]
10. ദൈവസേവനത്തിലൂടെ തനിക്കു ലഭിച്ച പ്രയോജനങ്ങളെക്കുറിച്ചു ധ്യാനിച്ചത് സങ്കീർത്തനക്കാരനെ എങ്ങനെ സ്വാധീനിച്ചു? (സങ്കീ. 116:12, 14) [ആഗ. 29, w09 7/15 പേ. 29 ഖ. 4-5]